മോദി തന്നെ പ്രധാനമന്ത്രി എന്നതിന് പിണറായിക്കും രാഹുൽ ഗാന്ധിക്കും യാതൊരു സംശയവും ഇല്ല; ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അതു 410 സീറ്റാണോ 420 സീറ്റോ എന്നതിലെ സംശയം ഉണ്ടാകുള്ളൂ; അതിൽ ഉറപ്പുള്ള ഒരു സീറ്റാണ് തിരുവനന്തപുരം എന്നത് ഗ്യാരണ്ടിയെന്ന് തിരുവനന്തപുരം എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്ര ശേഖർ

തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് സ്ഥാനാർത്ഥികൾ വിവിധങ്ങളായ പരിപാടികളിൽ അവർ പങ്കെടുക്കുകയാണ്. ഇപ്പോൾ ഇതാ തിരുവനന്തപുരം എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്ര ശേഖർ പ്രവാസി നിവാസി പാർട്ടിസംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. മെഡിക്കൽ കോളേജ് പഴയ റോഡ് ഹോട്ടൽ മഹാമഹാലിലായിരുന്നു പരിപാടി.
മോദി തന്നെ പ്രധാന മന്ത്രി എന്നതിന് പിണറായിക്കും രാഹുൽ ഗാന്ധിക്കും യാതൊരു സംശയവും ഇല്ല.ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അതു 410 സീറ്റാണോ 420 സീറ്റോ എന്നതിലെ സംശയം ഉണ്ടാകുള്ളൂ.അതിൽ ഉറപ്പുള്ള ഒരു സീറ്റാണ് തിരുവനന്തപുരം എന്നത് ഗ്യാരണ്ടിയാണ് എന്നും രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.
2004 മുതൽ 2024 വരെ കോൺഗ്രസ് ഭരിച്ചിട്ട് അവരിവിടെ എന്ത് ചെയ്തു എന്ന് ആലോചിക്കണം.ഒരു പാർട്ടി അവരിൽ ഒരു നേതാവിനെ മത്സര രംഗത്ത് എത്തിക്കും പക്ഷേ ജനങ്ങൾ വോട്ട് ചെയ്യുമ്പോൾ ആലോചിക്കേണ്ടത് ആ നേതാവ് നാടിനും ജനങ്ങൾക്കും എന്ത് ചെയ്തു എന്ന് നോക്കിയിട്ട് ആകണം എന്നും ഇന്ത്യ മുന്നോട്ട് പോകുമ്പോൾ കേരളം എന്താണ് ഒരു മേഖലയിലും വികസനം ഇല്ലാതെ നിൽക്കുന്നത് എന്ന് ആലോചിക്കണം.
കാലങ്ങളായി കാത്തിരിക്കുന്ന പുതിയ തിരുവനന്തപുരവും അതിൻ്റെ മുന്നോട്ടുള്ള യാത്രയും ആണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അത് സാധ്യമാക്കാൻ ഗ്യരണ്ടിയോടെ ഒപ്പം ഉണ്ടാകും അതു സാധ്യമാക്കാൻ കഴിയും എന്ന് ഉറപ്പ് എനിക്കുണ്ട്.
എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല. ഭാവി തലമുറക്ക് വേണ്ടി നമ്മൾ എന്തു ചെയ്യുന്നു എന്നതാണ് കാര്യം.കോൺഗ്രസ് ഭരിച്ചത് ശേഷം ഇന്ന് മോഡി ഭരിക്കുന്നതും വിലയിരുത്തിയാൽ ഭാരതത്തിൻ്റെ മുന്നേറ്റം എത്ര മാത്രം എന്ന് മനസ്സിലാകും.കേരളത്തിൽ മാറ്റത്തിന് ജനങ്ങൾ ആഗ്രഹിക്കുന്നു എന്നും ആ മാറ്റം ആശ്യമാകുമ്പോൾ തിരുവനന്തപുരം ഭാരതത്തിന് അനുസരിച്ച് മാറും എന്നും രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു.
https://www.facebook.com/Malayalivartha