Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റും യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാനുമായ സജി മഞ്ഞക്കടമ്പന്റെ രാജി കോട്ടയത്ത് യുഡിഎഫിന് ഇരുട്ടടി; യുഡിഎഫ് പ്രതീക്ഷകള്‍ തരിപ്പണമാക്കി

06 APRIL 2024 06:52 PM IST
മലയാളി വാര്‍ത്ത

More Stories...

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ല; ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ മേയർ വി വി രാജേഷ്

തടവുകാരുടെ ന്യായമായ പരോളുകള്‍ നിഷേധിക്കില്ല; പക്ഷേ രാഷ്ട്രീയ കാരണങ്ങളാല്‍ തടവുകാര്‍ക്ക് അനാവശ്യമായ പരോളുകള്‍ കിട്ടുന്നത് നീട്ടിക്കൊണ്ടുപോകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം; മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം; താക്കീത് മാത്രം നൽകി നടപടി

കോട്ടയത്ത് യുഡിഎഫിന് ഇരുട്ടടിയായി മാറിയിരിക്കുന്നു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റും യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാനുമായ സജി മഞ്ഞക്കടമ്പന്റെ രാജി. കേരള കോണ്‍ഗ്രസ് നേതാവും കടുത്തുരുത്തി എംഎല്‍എയുമായ മോന്‍സ് ജോസഫിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് സജി മഞ്ഞക്കടമ്പില്‍ രാജിവച്ചിരിക്കുന്നത്.

പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫും യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജും മോന്‍സ് ജോസഫും മാത്രമല്ല കോട്ടയത്തെ കോണ്‍ഗ്രസുകാരും അപ്രതീക്ഷിത രാജിയില്‍ ഞെട്ടിയിരിക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പോലും അറിഞ്ഞില്ല സജിയുടെ അപ്രതീക്ഷിതമായ രാജി. ഇന്നു രാവിലെ പതിനൊന്നിന് ഒരാള്‍പോലും അറിയാതെയാണ് സജി യുഡിഎഫ് പ്രതീക്ഷകള്‍ തരിപ്പണമാക്കിയത്.

കേരളത്തില്‍ കേരള കോണ്‍ഗ്രസുകള്‍ പരസ്പരം മത്സരിക്കുന്ന ഏക മണ്ഡലമാണ് കോട്ടയം. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് മാണിയിലെ സിറ്റിംഗ് എംപി തോമസ് ചാഴികാടനും യുഡിഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ഫ്രാന്‍സിസ് ജോര്‍ജുമാണ് സ്ഥാനാര്‍ഥികള്‍. കേരളത്തില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന മണ്ഡലമാണ് കോട്ടയം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രചാരണം ചൂടുപിടിച്ചിരിക്കെയാണ് സജി മഞ്ഞക്കടമ്പിലിന്റെ അപ്രതീക്ഷിതമായ രാജിയുണ്ടായിരിക്കുന്നത്.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്നുമാണ് സജി ജോസഫ് വിഭാഗത്തിലെത്തിയത്. ഓരോ കാലത്തും മത്സരിക്കാന്‍ സീറ്റു നല്‍കാതെ അവഗണനകള്‍ നേരിടേണ്ടവന്ന നേതാവുകൂടിയാണ് സജി. പൂഞ്ഞാറിലും ഏറ്റുമാനൂരിലും മത്സരിക്കാന്‍ മുന്നോട്ടുവന്നപ്പോഴൊക്കെ ഓരോ നേതാക്കള്‍ തനിക്കെതിരെ തിരിഞ്ഞു. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് താല്‍പര്യം അറിയിച്ചെങ്കിലും മോന്‍സ് ജോസഫിന്റെ ഇടപെടലില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

മോന്‍സ് ജോസഫ് തന്നെ പലപ്പോഴും അപമാനിക്കുകയും അവഗണിക്കുകയും ചെയ്തതിന്റെ വേദനയാണ് സജി പങ്കുവയ്ക്കുന്നത്. നോട്ടീസില്‍ പോലും യുഡിഎഫ് ചെയന്‍മാനും പാര്‍ട്ടി ജില്ലാ പ്രസിഡന്റുമായ തന്റെ പേര് ചേര്‍ക്കാന്‍ മോന്‍സ് ജോസഫ് അനുവദിച്ചിരുന്നില്ല. കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന്റെ പത്രിക നല്‍കാന്‍ പോയപ്പോഴും ബോധപൂര്‍വം ഒഴിവാക്കിയതായും സജി ആക്ഷേപം പറയുന്നു. പിള്ളേരു കളിക്കുള്ളതല്ല പാര്‍ട്ടിസ്ഥാനം എന്ന മട്ടില്‍ തന്നെ കൊച്ചാക്കാനുള്ള ശ്രമവും പരസ്യമായി നടന്നുകൊണ്ടിരിക്കുന്നു.

ഇനി ഒരു ദിവസം പോലും മോന്‍സ് ജോസഫിന്റെ അപമാനവും അവഗണനയും സഹിച്ച് പാര്‍ട്ടിയിലും മുന്നണിയിലും തുടരാന്‍ താല്‍പര്യമില്ലെന്നും മോന്‍സ് ജോസഫ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നും സജി പറഞ്ഞതോടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വന്‍പ്രതിസന്ധിയിലായി.

ഫ്രാന്‍സിസ് ജോര്‍ജിന് കോട്ടയത്ത് സ്ഥാനാര്‍ഥിത്വം നല്‍കുന്നതില്‍ സജിക്കു മാത്രമല്ല കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ഒരു വിഭാഗം നേതാക്കള്‍ക്കും മുറുമുറുപ്പുണ്ടായിരുന്നു. പിജെ ജോസഫിനുമേല്‍ സമ്മര്‍ദം ചെലുത്തി കോട്ടയം സീറ്റില്‍ അയല്‍ജില്ലക്കാരനായ ഫ്രാന്‍സിസ് ജോര്‍ജിനെ എത്തിച്ചത് മോന്‍സ് ജോസഫിന്റെ താല്‍പര്യത്തിലായിരുന്നു.

സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിച്ചിരുന്ന സജി മഞ്ഞക്കടമ്പിലിന് അസംബ്‌ളിയില്‍ സീറ്റ് നല്‍കാമെന്ന് പിജെ ജോസഫ് ഉറപ്പുനല്‍കിയിരുന്നു. ജോസഫ് ഗ്രൂപ്പിന് ലഭിക്കുന്ന സീറ്റുകളില്‍ ജയസാധ്യതയുള്ള സീറ്റുകള്‍ നന്നേ കുറവാണെന്നും തൃക്കരിപ്പൂര്‍ പോലുള്ള സീറ്റുകളില്‍ മത്സരിച്ചാല്‍ കെട്ടിവച്ച കാശുകിട്ടില്ലെന്നും സജി തിരിച്ചറിഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ കോട്ടയം ലോക്‌സഭാ സീറ്റില്‍ യുഡിഎഫ് വന്‍പ്രതിസന്ധിയിലായിരിക്കുന്നു. കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാനും അവിടെ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനുമായിരുന്നു കോണ്‍ഗ്രസിന്റെ താല്‍പര്യം.

എന്നാല്‍ യുഡിഎഫില്‍ ഉയര്‍ന്ന പൊതു ചര്‍ച്ചയില്‍ ജോസഫ് വിഭാഗത്തിന് ഒരു സീറ്റ് നല്‍കാന്‍ യുഡിഎഫ് നിര്‍ബന്ധിതമായി. കോട്ടയത്ത് യുഡിഎഫ് സംവിധാനത്തില്‍ ഏകോപനമില്ലെന്നും കോണ്‍ഗ്രസില്‍ ഒരു വിഭാഗം വിട്ടുനില്‍ക്കുന്നുവെന്നും പരസ്യമായ ആക്ഷേപം നിലനില്‍ക്കെയാണ് സജി മഞ്ഞക്കടമ്പന്‍ രാജിവച്ച് യുഡിഎഫിനെയും ജോസഫ് വിഭാഗത്തെയും ഞെട്ടിച്ചിരിക്കുന്നത്.

ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും മോന്‍സ് ജോസഫ് ഉള്ളിടത്തോളം കാലം കേരള കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കില്ലെന്നും സജി പറഞ്ഞതോടെ യുഡിഎഫ് വന്‍പ്രതിസന്ധിയിലായി. കോട്ടയം, പുതുപ്പള്ളി, വൈക്കം, ഏറ്റുമാനൂര്‍, കടുത്തുരുത്തി, പിറവം, പാലാ അസംബ്‌ളി മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കോട്ടയം ലോക് സഭാ മണ്ഡലം. കോണ്‍ഗ്രസിന് സീറ്റ് ലഭിച്ചാല്‍ വിജയിക്കാം എന്ന പ്രതീക്ഷ നില്‍ക്കെയാണ് ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കാന്‍ ധാരണയായത്.

കോണ്‍ഗ്രസില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെസി ജോസഫും തമ്മില്‍ ഏറെക്കാലമായാ ഉല്‍പ്പോരിലും ഭിന്നതയിലുമാണ്. നിലവില്‍ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാത്രമാണ് കോണ്‍ഗ്രസില്‍ നിന്ന് സജീവമായുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (5 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (9 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (10 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (10 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (14 hours ago)

Malayali Vartha Recommends