തൃശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കുമ്പോൾ സുരേഷ് ഗോപിക്ക് കുടുംബ സദസ്സുകളുടെങ്ങളുടെ പിന്തുണയും അംഗീകാരവും ഏറുന്നു; കുടുംബ യോഗങ്ങളിൽ ആവേശമായും വികസന ആശയങ്ങൾ പങ്കുവെച്ചും സുരേഷ് ഗോപി

തൃശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കുമ്പോൾ സുരേഷ് ഗോപിക്ക് കുടുംബ സദസ്സുകളുടെങ്ങളുടെ പിന്തുണയും അംഗീകാരവും അനുദിനം ഏറി വരികയാണ്. ഒരു രാഷ്ട്രീയ പാർട്ടി സ്ഥാനാർത്ഥിയെ കേൾക്കുന്നതിനപ്പുറം, വികസന കാഴ്ചപ്പാടുള്ള ഒരു നല്ല മനുഷ്യനെ അടുത്തു കാണാനും അദ്ദേഹത്തിൻറെ വികസന സ്വപ്നങ്ങളെ തിരിച്ചറിയാനും കുടുംബയോഗങ്ങൾക്ക് സാധിക്കുന്നുണ്ട്..
നമ്മുടെയെല്ലാം പരിസരങ്ങളിൽ കാണുന്ന വികസനങ്ങൾ എന്തെന്ന് അദ്ദേഹം ചോദിക്കുന്നു. വികസനംഎത്താതെ പാഴായിപ്പോയ വർഷങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തൃശ്ശൂരിനെ അതിൻറെ സാംസ്കാരിക തനിമയിൽ നിലനിർത്തി, വികസനത്തിന്റെ പുതിയ മേഖലകളിലേക്ക് കൊണ്ടു പോകാൻ സാധിക്കണമെന്ന് അദ്ദേഹം പറയുന്നു.
അതിനുവേണ്ടി ഒരു വോട്ട്. മോദി സർക്കാരിൻറെ വികസന നയങ്ങൾക്കു വേണ്ടി ഒരു വോട്ട്. തൃശ്ശൂർ ഇന്നു തന്നാൽ അത് ഞാൻ ഇതാ ഇവിടെ എൻറെ ഹൃദയത്തോട് ചേർത്തുവയ്ക്കുമെന്ന ഉറപ്പ്..സുരേഷ് ഗോപിയുടെ ആ വാക്കുകൾ കേൾക്കുമ്പോൾ കുടുംഭ സദസ്സുകൾ ഉറപ്പിയ്ക്കുന്നു.വോട്ട് ബിജെപിക്ക് താമരയ്ക്ക് അതിലൂടെ സുരേഷ് ഗോപിക്ക് സുരേഷ് ഗോപി എന്ന ശക്തനായ സ്ഥാനാർത്ഥിക്ക്.
ഈ മനോഭാവമാണ് ഓരോ കുടുംബയോഗങ്ങളിലും ഉണ്ടാകുന്നത്.ഓരോ കുടുംബ യോഗത്തിലും 150 200 കുടുംബങ്ങളാണ് പങ്കെടുക്കുന്നത് അതുകൊണ്ടുതന്നെ ഓരോ വോട്ടറെയും നേരിട്ട് കാണാൻ ആകുന്ന ഒരു സന്ദർഭം കൂടിയാണിത്.അവരുമായി സംവദിയ്ക്കാനും ആശയവിനിമയം നടത്താനും കിട്ടുന്ന അവസരം.തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂന്നാം ഘട്ടം പിന്നിടുമ്പോൾ സുരേഷ് ഗോപി ഇത്തരത്തിൽ കണ്ടത് ശരാശരി ആയിരത്തോളം ചെറിയ ചെറിയ കുടുംബ സദസ്സുകളെയാണ്..
https://www.facebook.com/Malayalivartha