പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ഭയമില്ലാതെ ജീവിക്കാനും കഴിയണം; രാജ്യത്തെ മറ്റേത് സംസ്ഥാനത്തേക്കാളും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് പ്രാധാന്യം നല്‍കുന്നത് കേവലം തെരഞ്ഞെടുപ്പ് വിജയിക്കാന്‍ മാത്രമല്ല; ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം വേട്ടയാടുന്നത് അവസാനിപ്പിക്കും എന്ന ഉറച്ച ലക്ഷ്യത്തോടെയാണ്!!!

രാജ്യത്തെ മറ്റേത് സംസ്ഥാനത്തേക്കാളും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് പ്രാധാന്യം നല്‍കുന്നത് കേവലം തെരഞ്ഞെടുപ്പ് വിജയിക്കാന്‍ മാത്രമല്ല, ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം വേട്ടയാടുന്നത് അവസാനിപ്പിക്കും എന്ന ഉറച്ച ലക്ഷ്യത്തോടെയാണ്. പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ഭയമില്ലാതെ ജീവിക്കാനും കഴിയണം. പിണറായിയും മകളും അടക്കം നേരിടുന്ന കേസുകളോട് സന്ധി ചെയ്യാതെ മുന്നോട്ട് പോകുന്നത് അതുകൊണ്ടാണ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസാണ് അധികാരത്തിലെങ്കില്‍ പിണറായിയുടെ മകള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകുമായിരുന്നോ? സതീശനും സുധാകരനും അടക്കം മുട്ടിടിച്ചേനെ.
കാരണം അവര്‍ക്ക് പിണറായിയെ ഭയമാണ്. അതുകൊണ്ടാണ് പിണറായിക്കോ മകള്‍ക്കോ എതിരായ കേസുകളുടെ കാര്യം തുറന്നടിച്ച് കൊണ്ടവര്‍ പ്രചരണം നടത്താത്തത്. അവര്‍ സര്‍ക്കാരിനെതിരായ ജനവികാരം മുതലെടുക്കുകയാണ് ചെയ്യുന്നത്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടക്കം ഭരിക്കുമ്പോഴാണല്ലോ ടി.പി ചന്ദ്രശേഖരനെ സി.പി.എം വെട്ടിനുറുക്കി കൊന്നത്. എന്നിട്ട് ഗൂഢാലോചനയെ കുറിച്ച് വേഗത്തില്‍ അന്വേഷിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്, ഭയം അല്ലാതെ മറ്റൊന്നുമല്ല. ആ ഭയം സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ക്കില്ല.
കെ. സുരേന്ദ്രനെതിരെ കൊടകരക്കേസും തെരഞ്ഞെടുപ്പ് കേസും രജിസ്റ്റര്‍ ചെയ്തതല്ലാതെ ഊര്‍ജ്ജിതമായ അന്വേഷണമോ മറ്റ് നടപടികളോ എടുക്കാന്‍ പിണറായിയുടെ മുട്ടിടിക്കുന്നു. ബി.ജെ.പി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിട്ടാല്‍ പണി പാഴ്‌സലായി കിട്ടുമെന്ന് പിണറായി വിജയനറിയാം. അതുകൊണ്ട് പിണറായിയുടെ പിപ്പിടി നേതാക്കളോട് കാണിക്കില്ല, പകരം പ്രവര്‍ത്തകരെ പലവിധത്തിലും ഉപദ്രവിക്കാനും സമ്മര്‍ദ്ദത്തിലാക്കാനും സി.പി.എം എല്ലാ കുതന്ത്രങ്ങളും നടത്തുന്നുണ്ട്.
പാനൂരില്‍ ബോംബ് നിര്‍മിച്ചത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിക്കാനായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. സംഭവത്തിന് രണ്ടാഴ്ച മുമ്പ് പ്രദേശത്തെ അമ്പലത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിക്കാരെ മര്‍ദ്ദിച്ചിരുന്നു. ഇരുകൂട്ടരെയും അറസ്റ്റ് ചെയ്‌തെങ്കിലും ബി.ജെ.പിക്കാരനെതിരെ മാത്രം കാപ്പ ചുമത്തി. ഇത്തരത്തില്‍ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനാണ് സി.പി.എം നോക്കുന്നത്. അതിന് പോലീസിനെ അവര്‍ ആയുധമാക്കുന്നു.
ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ആത്മവിശ്വാസം കെടുത്താനായി എത്രതരംതാഴാനും ഇടത് നേതാക്കള്‍ക്ക് മടിയില്ല. മനുഷ്യത്വവും സൗഹൃദവും എല്ലാം കാറ്റില്‍പ്പറത്തിയാണ് ഇവരുടെ വൃത്തികെട്ട പ്രചരണം. സുരേഷ് ഗോപി അനുജനെ പോലെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന വ്യക്തിയാണ് കെ.ബി ഗണേഷ്‌കുമാര്‍. സുരേഷ് ഗോപിയുടെ സൂപ്പര്‍ഹിറ്റായ പല സിനിമകളിലും ഗണേഷ് കുമാറുണ്ട്. വര്‍ഷങ്ങളോളമായി അടുത്തറിയാവുന്നവര്‍. ഗണേഷിന്റെ രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും എന്തെല്ലാം മോശം സംഭവങ്ങളുണ്ടായി. രാഷ്ട്രീയത്തിലിറങ്ങും മുമ്പും അതിന് ശേഷവും ഗണേഷിനെ വ്യക്തിഹത്യ നടത്തുന്ന യാതൊരു സമീപനവും സുരേഷ് ഗോപി സ്വീകരിച്ചിട്ടില്ല, ഇനി സ്വീകരിക്കുകയുമില്ല. അതാണ് മനുഷ്യത്വം. ഗണേഷ് കുമാര്‍ മന്ത്രിയായിരിക്കെ, വനിതാ സുഹൃത്തിന്റെ ഭര്‍ത്താവ് മന്ത്രി മന്ദിരത്തില്‍ കയറിയാണ് അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചത്.
ഈ സംഭവം അറിയാത്തവരാരുമില്ല. ഗണേശിന്റെ ജീവിതത്തിലെ മറ്റ് പല കാര്യങ്ങളും അങ്ങാടിപ്പാട്ടാണ്. സരിതയുടെ ഒരു കുട്ടിയുടെ പിതാവ് ഗണേഷാണെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് തന്നെ പറയുന്നു. ഇങ്ങിനെയൊക്കെ കുത്തഴിഞ്ഞ ജീവിതം നയിച്ച ഒരാള്‍ക്ക് സുരേഷ് ഗോപിയെ കുറ്റംപറയാന്‍ എന്ത് യോഗ്യതയാണുള്ളത്. സുരേഷ് ഗോപി പള്ളിയില്‍ പോയി നോമ്പ് കഞ്ഞികുടിച്ചത് വലിയ അപരാധമാണോ? അങ്ങനെയെങ്കില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഗണേഷ് കുമാറും ഭാര്യയും പെന്തക്കോസ്ത് പാസ്റ്ററുടെ അടുത്ത് പോയി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതും പ്രാര്‍ത്ഥന കേട്ട് ഗണേഷ് കരയുന്നതും എല്ലാവരും കണ്ടതാണ്. സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും അതിന്റെ വീഡിയോ കാണാം. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ഗണേഷിന് പെന്തക്കോസ്ത് കണ്‍വന്‍ഷനില്‍ എന്ത് കാര്യമെന്ന് ഏതെങ്കിലും ബി.ജെ.പിക്കാര് ചോദിച്ചോ?
പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതിനെ ഏതെങ്കിലും ബി.ജെ.പി നേതാക്കള്‍ കുറ്റപ്പെടുത്തിയോ? ഇല്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് അവര്‍ക്കറിയാം. അവരിത്തരം വിഷയങ്ങളില്‍ ഇടപെടാറില്ല. ആ ഒരു സാമാന്യ മര്യാദ പോലും ഗണേഷ്‌കുമാര്‍ സുരേഷ് ഗോപിയോട് കാണിച്ചില്ല. ഇത് രാഷ്ട്രീയ പക പോക്കലാണ്. സുരേഷ് ഗോപിയുടെ ജനപിന്തുണയില്‍ അസൂയപൂണ്ട ഇടത് നേതാക്കള്‍ അദ്ദേഹത്തെ താറടിക്കാനും തരംതാഴ്ത്താനും നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയം. ഇതിന് തൃശൂരിലെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ജനങ്ങളും തിരിച്ചടി നല്‍കും. കാരണം രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് മലയാളികള്‍.
അതുകൊണ്ടാണല്ലോ ഒ. രാജഗോപാല്‍ നേമത്ത് വിജയിച്ചത്. സുരേഷ് ഗോപി ഒ. രാജഗോപാലിനെ പോലെ കേന്ദ്രമന്ത്രിയായാല്‍ തൃശൂരില്‍ മാത്രമല്ല കേരളത്തിലാകെ കേന്ദ്രപദ്ധതികള്‍ കൊണ്ടുവരുമെന്നുറപ്പാണ്. അത് ഇടത് നേതാക്കളെ, പ്രത്യേകിച്ച് സി.പി.എമ്മിനെ വല്ലാതെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്. അതിന് കുടപിടിക്കുന്നവരാണ് ഗണേഷും മുകേഷും അടക്കമുള്ളവര്‍. സുരേഷ് ഗോപിയോട് രാഷ്ട്രീയമായ എതിര്‍പ്പുകളാകാം അത് സ്വാഭാവികമാണ്. എന്നാല്‍ വ്യക്തിഹത്യ ചെയ്യാനുള്ള പരിപാടി അവസാനിപ്പിക്കുന്നതാണ് ഇവര്‍ക്കെല്ലാം അനുയോജ്യം. ഇല്ലെങ്കില്‍ നരേന്ദ്രമോദിയുടെ പ്രഹരം ഇവരെല്ലാം അനുഭവിക്കേണ്ടിവരും. ഇടത് നേതാക്കളില്‍ പലരും ചെയ്തുകൂട്ടിയ കൊള്ളയും അഴിമതിയും ഇനിയും പുറത്തുകൊണ്ടുവരുമെന്നാണ് മോദി വ്യക്തമാക്കിയിട്ടുള്ളത്. മൂന്നാമൂഴം അതിന് കൂടിയുള്ളതായിരിക്കും.
https://www.facebook.com/Malayalivartha