ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് മോദി പിണറായി വിജയനെ സംരക്ഷിക്കുന്നു; പിണറായി വിജയനെതിയുള്ള ലാവ്‌ലിന്‍ കേസും മകള്‍ വീണ വിജയനെതിരെയുള്ള മാസപ്പടിക്കേസുമൊക്കെ ഇഴയുന്നതിനു പിന്നില്‍ ബിജെപിയുടെയും മോദിയുടെയും ഇടപെടലുണ്ടെന്നു സംശയിക്കണം

നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മില്‍ നടത്തിക്കൊണ്ടിരിക്കുന്നത് വാണിയന്‍ വാണിയത്തി കൡയന്നു സംശയിക്കണം. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് മോദി പിണറായി വിജയനെ സംരക്ഷിക്കുകയാണ്. പിണറായി വിജയനെതിയുള്ള ലാവ്‌ലിന്‍ കേസും മകള്‍ വീണ വിജയനെതിരെയുള്ള മാസപ്പടിക്കേസുമൊക്കെ ഇഴയുന്നതിനു പിന്നില്‍ ബിജെപിയുടെയും മോദിയുടെയും ഇടപെടലുണ്ടെന്നു സംശയിക്കണം.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാര്‍ജിക്കെതിരെയും ഇഡി മുതല്‍ എല്ലാ കേന്ദ്ര അന്വേഷണ വിഭാഗങ്ങളെയും ഉപയോഗിച്ച് അകത്താക്കാന്‍ മടിയില്ലാത്ത മോദി എന്തുകൊണ്ട് കേരളത്തില്‍ പിണറായി വിജയനുമാത്രം ഇളവു നല്‍കുന്നു. ലാവ്‌ലിന്‍ കേസ് 70 തവണ കോടതിയില്‍ മാറ്റിവച്ച് വലിച്ചുനീട്ടുന്ന സാഹചര്യത്തിലും ദുരൂഹത ഏറെയുണ്ട്.
പിണറായി വിജയനെയും ഇടതുസര്‍ക്കാരിനെയും കുരുക്കാന്‍ നിരവധി തട്ടിപ്പു കേസുകളും അഴിമതി കേസുകളും നിലവിലുണ്ട്. സഹകരണ ബാങ്ക് തട്ടിപ്പുമുതല്‍ പാര്‍ട്ടിയുടെ വിവിധങ്ങളായ കുംഭകോണങ്ങള്‍ വരെ നിലവിലുണ്ട്. ടിപി ചന്ദ്രശേഖരനെ അരുംകൊല ചെയ്ത കേസ് കേന്ദ്ര ഏജന്‍സികള്‍ നേരിട്ട് ഏറ്റെടുത്ത് അന്വേഷണം നടത്തിയാല്‍ കണ്ണൂര്‍ ജില്ലയിലെ കൊലകൊമ്പന്‍മാരായ പല സഖാക്കളും അകത്തു പോകും. ജീവപര്യന്തം ഉള്‍പ്പെടെ ശിക്ഷയും ഇവര്‍ക്കൊക്കെ കിട്ടുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്വപ്‌ന സുരേഷ് ഉയര്‍ത്തി വിട്ട ആരോപണകൊടുങ്കാറ്റില്‍ കേന്ദ്രം ചെറുവിരല്‍പോലും അനക്കിയില്ല. ബിരിയാണി ചെമ്പും ഖുറാനും ഈന്തപ്പഴവും കൈതോലപ്പായയും ഡോളര്‍ കടത്തും ഉള്‍പ്പെടെ കേരളത്തെ ഞെട്ടിച്ച എത്രയോ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ എണ്ണമറ്റ പ്രതികളാണ് ഈ സംഭവത്തില്‍ ആരോപണവിധേയരായത്.
കേരളത്തെ നടുക്കിയ കേസില്‍ പിണറായി വിജനെതിരെ എത്രയോ വലിയ ആരോപണങ്ങളാണ് സാഹചര്യത്തെളിവുകള്‍ അടക്കം സ്വപ്‌നാ സുരേഷ് ഉയര്‍ത്തിവിട്ടത്. ഈ കേസിലും കേന്ദ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷത്തായിരുന്ന യുഡിഎഫും മറ്റ് പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. പിണറായി വിജയനുമായി അടുപ്പമുള്ള വിവാദ വ്യവസായിക്ക് കേന്ദ്രത്തിലുള്ള ഒരു നിര ബിജെപി നേതാക്കളുമായുള്ള വഴിവിട്ട ബന്ധത്തിലാണ് പിണറായിക്കെതിരെയുള്ള കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതെന്ന് സംശയിക്കണം.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ നരേന്ദ്ര മോദി പിണറായി വിജയനെതിരെ കുറെ ആരോപണങ്ങള്‍ നിരത്തിയെങ്കിലും ശക്തമായ അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് ഒരിക്കല്‍പ്പോലും പറഞ്ഞില്ല. പിണറായിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ കരഘോഷം മുഴക്കിയെങ്കിലും അതൊക്കെ വെറും പ്രഹസനമാണെന്ന് പാര്‍ട്ടി അണികള്‍ക്ക് മനസിലായതുമില്ല.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ഒരു മാസമായി തിഹാര്‍ ജയിലില്‍ അടച്ച് ഗോതമ്പുണ്ട തീറ്റിക്കാമെങ്കില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം നടത്തുന്നതില്‍ നരേന്ദ്ര മോദി എന്തുകൊണ്ട് വീഴ്ചവരുത്തുന്നു. വീണ വിജയന്‍ കരിമണല്‍ക്കൊള്ളയില്‍ മാസപ്പടി വാങ്ങിയെന്ന് തെളിവുകള്‍ അടക്കം പുറത്തുവന്നിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യമാണ്.
26ന് സംസ്ഥാനത്ത് ലോക് സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്യമായ രീതിയില്‍ നിയമനടപടിയുണ്ടായാല്‍ പിണറായി വിജയന്റെ മകള്‍ അറസ്റ്റിലാകും. ആ നിമിഷം പിണറായി വിജയനും രാജിവച്ച് പുറത്തുപോകേണ്ടിവരുമെന്നു തീര്‍ച്ചയാണ്.
അങ്ങനെയൊരു സാഹചര്യത്തില്‍ കേരളത്തില്‍ സിപിഎമ്മിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്നു മാത്രമല്ല ഒരു പക്ഷേ തൃശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ പോലുള്ള ഒരു നിര മണ്ഡലങ്ങളില്‍ ബിജെപി നേരിയ ഭൂരിപക്ഷത്തില്‍ കടന്നുകൂടാനുള്ള സാഹചര്യവും സാധ്യതയുമുണ്ട്. എന്നിരിക്കെയും എന്തുകൊണ്ട് കേരളത്തില്‍ സിപിഎമ്മിനും പിണറായി വിജയനും എതിരേ ബിജെപി സര്‍ക്കാര്‍ മയം കാണിക്കുന്നു എന്നതാണ് പ്രസക്തമായ ചോദ്യം.
https://www.facebook.com/Malayalivartha