Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആർക്ക് വേണ്ടി?

19 APRIL 2024 06:24 PM IST
മലയാളി വാര്‍ത്ത

More Stories...

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ല; ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ മേയർ വി വി രാജേഷ്

തടവുകാരുടെ ന്യായമായ പരോളുകള്‍ നിഷേധിക്കില്ല; പക്ഷേ രാഷ്ട്രീയ കാരണങ്ങളാല്‍ തടവുകാര്‍ക്ക് അനാവശ്യമായ പരോളുകള്‍ കിട്ടുന്നത് നീട്ടിക്കൊണ്ടുപോകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം; മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം; താക്കീത് മാത്രം നൽകി നടപടി

യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി. ഇന്ത്യ മുന്നണിയുടെ പ്രചാരണ സമിതി അധ്യക്ഷനായ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണിയുടെ സ്ഥാനാർത്ഥി തോമസ് ചാഴികാടൻ മത്സരിക്കുന്ന ഇതേ മണ്ഡലത്തിൽ തന്നെ രാഹുൽ ഗാന്ധി വോട്ട് തേടി എത്തിയത് കൗതുകമായി. ഇന്ന് കോട്ടയം തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്താണ് രാഹുൽ ഗാന്ധി യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയത്.

ഇവിടെ എത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജായിരുന്നു. എന്നാൽ, ഒരു ഘട്ടത്തിൽ പോലും യുഡിഎഫ് സ്ഥാനാർത്ഥി എന്നോ, ഫ്രാൻസിസ് ജോർജ് എന്നോ രാഹുൽ ഗാന്ധി പറഞ്ഞില്ലെന്നത് കൗതുകമായി മാറി. പ്രസംഗത്തിൽ ഉടനീളം രാഹുൽ ഗാന്ധി പറഞ്ഞതെല്ലാം ഇന്ത്യ മുന്നണിയെപ്പറ്റിയായിരുന്നു. എന്നാൽ, രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയുടെ ഭാഗമാണ് കേരള കോൺഗ്രസ്. കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാൻ ജോസ് കെ.മാണി എം.പിയാണ് ഇന്ത്യ മുന്നണിയുടെ പ്രചാരണ സമിതി അധ്യക്ഷൻ.

നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഫ്രാൻസിസ് ജോർജിനോ, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനോ ഇന്ത്യ മുന്നണിയിൽ പ്രാതിനിധ്യവുമില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യ മുന്നണിയ്ക്ക് വേണ്ടി രാഹുൽ ഗാന്ധി കോട്ടയത്ത് വോട്ട് ചോദിച്ചെത്തിയത് രാഷ്ട്രീയ കൗതുകമായി മാറിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇന്ത്യ മുന്നണി പ്രഖ്യാപിച്ചപ്പോൾ മുതൽ കേരള കോൺഗ്രസ് മാണി വിഭാഗം മുന്നണിയുടെ ഭാഗമാണ്. നിലവിൽ കേരളത്തിൽ ഇടതു മുന്നണിയുടെ ഭാഗമാണെങ്കിലും ദേശീയ തലത്തിൽ ഇന്ത്യ മുന്നണിയുടെ ഭാഗമാണ് രണ്ട് എംപിമാരുള്ള കേരള കോൺഗ്രസ്. ഇന്ത്യ മുന്നണി യോഗത്തിൽ പ്രാദേശിക കക്ഷിയായ കേരള കോൺഗ്രസിന് അർഹമായ പ്രാതിനിധ്യവും നൽകുന്നുമുണ്ട്.

ഈ സാഹചര്യത്തിലാണ് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ എത്തിയ രാഹുൽ ഗാന്ധി കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പേര് എടുത്ത് പറയാതിരുന്നതെന്നാണ് രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്നത്. തന്റെ ഒപ്പം ഡൽഹിയിൽ പ്രവർത്തിക്കുന്ന ഇന്ത്യ മുന്നണി അംഗത്തിന് അനുകൂലമായാണോ , തന്റെ ഒപ്പം കേരളത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയ്ക്ക് വേണ്ടിയാണോ ഇപ്പോൾ രാഹുൽ തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചതെന്ന ചർച്ചയാണ് സജീവമായിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends