കേന്ദ്ര മന്ത്രിയാകുമോ എന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ ഞെട്ടിക്കുന്ന മറുപടി

സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമോയെന്ന ചോദ്യം ശക്തമാകുകയാണ്. ഇപ്പോൾ അതേക്കുറിച്ച് പറയുന്നില്ലെന്നും തന്റെ മനസിലുള്ള ആഗ്രഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലേക്ക് മെട്രോ റെയിൽ പദ്ധതി നീട്ടുന്നതിന്റെ സാധ്യത പരിശോധിക്കും. മെട്രോ വന്നാൽ സ്വപ്നം കാണുന്ന വളർച്ച ലഭിക്കും. ബിസിനസ് സാധ്യത വളരും. മെട്രോയ്ക്കായി സാധ്യതാ പഠനം നടത്തേണ്ടതുണ്ട്. പഠന റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കും’’–സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിൽ സ്ഥിരം താമസമാക്കുമോയെന്ന ചോദ്യത്തിന്, സ്ഥിരതാമസം ആക്കിയതുപോലെ ആയിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും താൻ തൃശൂരിൽ തന്നെ ഉണ്ടായിരുന്നതായും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിലെത്തിയ സുരേഷ് ഗോപിയെ കാണാൻ നൂറുകണക്കിനു പ്രവർത്തകർ എത്തിയിരുന്നു. ‘സ്വാഗതം, സുസ്വാഗതം, സുരേഷ് ഗോപിക്ക് സ്വാഗതം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രവർത്തകർ ഉയർത്തി . കലക്ടറേറ്റിലെത്തി വിജയ പത്രിക കൈപ്പറ്റിയശേഷമാണ് സുരേഷ് ഗോപി റോഡ് ഷോയിൽ പങ്കെടുത്തത്.
https://www.facebook.com/Malayalivartha