കുവൈത്തിൽ ഉണ്ടായ തീപിടിത്തം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ടു; സര്‍ക്കാര്‍ ജനങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ സജ്ജമാണെന്ന് ഉറപ്പാക്കി; കുവൈത്ത് തീപിടിത്തത്തിൽ നിർണായക ഇടപെടലുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

കുവൈത്ത് തീപിടിത്തത്തിൽ നിർണായക ഇടപെടലുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കുവൈത്തിൽ ഭാരതീയർക്ക് വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുരേഷ്ഗോപിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കുവൈത്തിൽ ഉണ്ടായ തീപിടിത്തം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെടുകയും, സര്‍ക്കാര്‍ ജനങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ സജ്ജമാണെന്ന് ഉറപ്പാക്കുകയും ചെയ്തു. കുവൈറ്റിൽ ഉള്ള ഭാരതീയർക് സുരക്ഷയ്ക്ക് വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിക്കുകയാണ്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കുവൈത്തിലെത്തി സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുകയാണ്. നമ്മുടെ എല്ലാ സഹോദരങ്ങളും സുരക്ഷിതരായിരിക്കുകയും, ഈ ദുരന്തം ഒരുമിച്ച് അതിജീവിക്കാൻ കഴിയുമെന്ന വിശ്വാസത്തോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്.
https://www.facebook.com/Malayalivartha