യുഡിഎഫിലേക്ക് ചേര്‍ന്നില്ലെങ്കില്‍ പത്തു വര്‍ഷത്തിനുള്ളില്‍ സിപിഐയുടെ കൊടിയും പടവും തോരണവും കേരളത്തില്‍ അവശേഷിക്കില്ല? യുഡിഎഫില്‍ ചേക്കേറാന്‍ സിപിഐയില്‍ മുറവിളി ഉയരുന്നു

യുഡിഎഫില്‍ ചേക്കേറാന്‍ സിപിഐയില്‍ മുറവിളി ഉയരുന്നു. യുഡിഎഫിലേക്ക് ചേര്‍ന്നില്ലെങ്കില്‍ പത്തു വര്‍ഷത്തിനുള്ളില്‍ സിപിഐയുടെ കൊടിയും പടവും തോരണവും കേരളത്തില്‍ അവശേഷിക്കില്ലെന്നാണ് പാര്‍ട്ടിയുടെ തിരിച്ചറിവ്. സിപിഎം ഇല്ലാതാകുന്നതിനു മുന്‍പുതന്നെ കേരളത്തില്‍ സിപിഐ ഇല്ലാതാകുമെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. ലോക് സഭാ തെരഞ്ഞെടുപ്പ്‌തോല്‍വി ചര്‍ച്ച ചെയ്യാന്‍ 14 ജില്ലകളിലും കൂടിയ ജില്ലാതലകമ്മിറ്റിയോഗത്തില്‍ ഒരേ വികാരമാണ് പുറത്തുവരുന്നത്. പിണറായി വിജയനെ മുഖ്യമന്ത്രി പദവിയില്‍നിന്ന് പുറത്താക്കാതെ ഇനി എല്‍ഡിഎഫില്‍ നിന്നിട്ടു കാര്യമില്ല. പിണറായി എന്ന വ്യക്തിയെ കേരളം വെറുക്കുകയാണ്.
സര്‍ക്കാരിനെതിരെയല്ല മറിച്ച് പിണറായി വിജയനെതിരെയെുള്ള വിധിയെഴുത്താണ് ലോക് സഭാ തെരഞ്ഞെടുപ്പിലുണ്ടായതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ജില്ലാതല വിലയിരുത്തല്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിച്ച നാലു സീറ്റുകളിലും സിപിഎം കാലുവാരിയെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകരില്‍ ഏറിയ ഭാഗവും കോണ്‍ഗ്രസിനും ബിജെപിക്കുമാണ് വോട്ടുചെയ്തത്.
മാവേലിക്കരയില്‍ സിപിഎം വേണ്ടവിധത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വിജയിക്കാമായിരുന്നുവെന്നാണ് സിപിഐയുടെ നിഗമനം. വയനാട്ടില്‍ സിപിഎം വോട്ടുകളില്‍ 40 ശതമാനവും രാജീവ് ഗാന്ധിക്കു കൊടുത്തുവെന്നാണ് അവിടത്തെ കണ്ടെത്തല്‍. തൃശൂരില്‍ സിപിഐ മാത്രമാണ് എല്‍ഡിഎഫില്‍ പ്രചാരണത്തിന് മുന്നില്‍ നിന്നതെന്നും വലിയൊരു വിഭാഗം ഈഴവ അനുഭാവ സിപിഎം വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് പോയെന്നുമാണ് വിലയിരുത്തല്‍.
കഴിഞ്ഞ എല്‍ഡിഎഫ് തരംഗത്തില്‍ സംസ്ഥാനത്ത് 18 അസംബ്‌ളി സീറ്റുകളില്‍ വിജയിച്ചുവെന്ന നേട്ടം അടുത്ത തവണ ആവര്‍ത്തിക്കാനുള്ള സാഹചര്യമില്ലല്ല. ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഐക്ക് എല്‍എല്‍എമാരുള്ള രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് പാര്‍ട്ടിക്ക് ലീഡ് നേടാനായത്. അടുത്ത നിയമസഭാ തെരഞ്ഞടുപ്പിലും യുഡിഎഫ് തരംഗമുണ്ടായാല്‍ സിപിഐ കേരളത്തില്‍ രണ്ടോ മൂന്നോ സീറ്റില്‍ ഒതുങ്ങുമെന്ന് തീര്‍ച്ചയാണ്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ മന്ത്രിമാരുടെ മണ്ഡലങ്ങളില്ലാം ഭൂരിപക്ഷം യുഡിഎഫിനായിരുന്നുവെന്നതും സിപിഐയുടെ ഭാവി സാധ്യതകള്‍ ഇല്ലാതാകാക്കുമെന്ന് വ്യക്തമാണ്.
മുന്‍പ് കേരളത്തിനു പുറമെ പഞ്ചാബ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ സിപിഐക്ക് നിയമസഭയില്‍ പ്രാതിനിധ്യമുണ്ടായിരുന്നു. നിലവില്‍ കേരളം വിട്ടാല്‍ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമാണ് സിപിഐക്ക് നിയമസഭകളില്‍ പ്രാതിനിധ്യമുള്ളത്. രാജ്യസഭയിലെ ഏക പ്രാതിനിധ്യമല്ലാതെ രാജ്യത്തൊരിടത്തും സിപിഐക്ക് പ്രാതിനിധ്യമില്ലാത്ത സാഹചര്യമാണ്.
സിപിഎമ്മിന്റെ തണല്‍പറ്റി ഇനി മുന്നോട്ടു പോയിട്ട് കാര്യമില്ലെന്നാണ് സിപിഐയിലെ പൊതുവികാരം. സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ആധിപത്യത്തിനുള്ളില്‍ സിപിഐക്ക് വളരാന്‍ ഇടമില്ലാതായി. എഐവൈഎഫ് എന്ന പ്രസ്ഥാനത്തിന് നേതാക്കളില്ല. യുവജനപ്രസ്ഥാനത്തില്‍ ആളോ അനക്കമോ ഇല്ലാതായി.
സിപിഐയുടെ വിദ്യാര്‍ഥി സംഘടന വെറുമൊരു പേപ്പര്‍ സംഘടയായി മാറിയിരിക്കുന്നു. പാര്‍ട്ടിയുടെ വനിതാ പ്രസ്ഥാനത്തില്‍ ആയിരം പേര്‍ തികച്ചുണ്ടോ എന്ന ചോദ്യവും ചില ജില്ലാ കമ്മിറ്റികളില്‍ ഉയര്‍ന്നു. ഇത്തരത്തില്‍ മോശം ഭരണം കാഴ്ചവച്ചിട്ടും പിണറായി വിജയനെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വത്തിന്റെ നിലപാടിനോടു യോജിക്കാനാവില്ല.
കാനം രാജേന്ദ്രന്റെ സര്‍വാധിത്യസ്വഭാവം അവസാനകാലത്ത് പാര്‍ട്ടിയെ ദുര്‍ബലമാക്കിയതായി ഒരു വിഭാഗം വിലയിരുത്തുന്നു. സിപിഎമ്മിന് വിധേയപ്പെട്ട് ഇനി മുന്നോട്ടുപോയിട്ട് കാര്യമില്ലെന്നിരിക്കെ ഇനി എങ്ങോട്ട് എന്ന ചിന്തയാണ് സിപിഐയ്ക്കുള്ളത്.കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ എടുത്തതിനോടും സിപിഐക്ക് യോജിപ്പില്ല.
കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെ രണ്ടു സീറ്റുകള്‍ കേരള കോണ്‍ഗ്രസിനു വിട്ടുകൊടുക്കേണ്ട സാഹചര്യമുണ്ടായി. എല്‍ഡിഎഫില്‍ രണ്ടാം സ്ഥാനം നഷ്ടമാകുന്ന സാഹചര്യം ആത്മഹത്യാപരമാണെന്ന് സിപിഐ കരുതുന്നു. സിപിഐയുടെ നാലു മന്ത്രിമാരും ഭരണത്തില്‍ പരാജയമാണെന്ന് ജില്ലാകമ്മിറ്റികളില്‍ വിമര്‍ശനം ഉയര്‍ന്നു. ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ ഭരണപ്രാപ്തി പോലും സിപിഐയുടെ ചില മന്ത്രിമാര്‍ക്കില്ലെന്നാണ് സിപിഐയുടെ ആത്മവിമര്‍ശനം.
https://www.facebook.com/Malayalivartha