ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈഴവ സമുദായം ബിജെപിക്കൊപ്പം പോയതിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വാളോങ്ങി; തൂണിലും തുരുമ്പിലും എന്തിന് കുടിക്കുന്ന വെള്ളത്തില്‍ പോലും പുരോഗമനം കാണുന്ന സിപിഎമ്മിലെ ജാതിക്കളി അടപടലം പുറത്തായി

തൂണിലും തുരുമ്പിലും എന്തിന് കുടിക്കുന്ന വെള്ളത്തില്‍ പോലും പുരോഗമനം കാണുന്ന സിപിഎമ്മിലെ ജാതിക്കളി അടപടലം പുറത്തായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈഴവ സമുദായം ബിജെപിക്കൊപ്പം പോയതിന് പിന്നാലെ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ വാളോങ്ങി. സംഗതിപിടിച്ചാല്‍ കിട്ടില്ലെന്ന് ഉറപ്പായതോടെ പുതിയ ഫോര്‍മുലയുമായി സിപിഎം രംഗത്തെത്തിയിരിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെ അനുനയിപ്പിക്കാനായി മന്ത്രി വാസവന് ദേവസ്വം വകുപ്പിന്റെ ചുമതലകൂടി നല്‍കി.
മുന്‍ മന്ത്രി കെ.രാധാകൃഷ്ണന് പകരം മാനന്തവാടി എം.എല്‍.എ കേളുവിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചെങ്കിലും കുറിച്യ സമുദായക്കാരനായ അദ്ദേഹത്തിന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ വകുപ്പ് മാത്രമാണ് നല്‍കിയത്. ദേവസ്വം, പാര്‍ലമെന്ററി കാര്യ വകുപ്പുകള്‍ നല്‍കിയില്ല. 2016 മുതല്‍ എംഎല്‍എയും പത്ത് കൊല്ലം പഞ്ചായത്ത് പ്രസിഡന്റും പിന്നെ പഞ്ചായത്ത് അംഗവും ആയിരുന്ന വ്യക്തിയാണ് കേളു. ആള് ചില്ലറക്കാരനല്ലെന്ന് വ്യക്തം. സംവരണമില്ലാത്തപ്പോള്‍ പോലും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അദ്ദേഹം വഹിച്ചിരുന്നു. എന്നിട്ടും സുപ്രധാന വകുപ്പുകള്‍ നല്‍കിയില്ല.
ആദ്യമായാണ് ഒരു പട്ടികവര്‍ഗ വിഭാഗക്കാരന്‍ ഇടത് മന്ത്രിമായകുന്നതെന്ന് വല്യ അഭിമാനത്തോടെയാണ് സിപിഎം പറയുന്നത്. നാണമില്ലേ സഖാക്കളേ നിങ്ങള്‍ക്ക്. അവരുടെ കൂടി വോട്ട് വാങ്ങിയാണല്ലോ നിങ്ങള്‍ അധികാരത്തിലേറുന്നത്. എന്നിട്ട് കൊല്ലം എഴുപത് കഴിഞ്ഞു ഒരു മന്ത്രി സ്ഥാനം നല്‍കാന്‍. 2011ല്‍ യുഡിഎഫ് സര്‍ക്കാരില്‍ പികെ ജയലക്ഷ്മി മന്ത്രിമായിരുന്നു. അവരെ തോല്‍പിച്ചാണ് കേളു നിയമസഭയിലെത്തിയത്. മുത്തങ്ങ വെടിവയ്പ്പിന് ശേഷമാണ് സിപിഎം ആദിവാസികള്‍ക്കായി ഒരു സംഘടനയുണ്ടാക്കിയത്. അക്കാലമത്രയും സിപിഎം അവരെ അധികാരത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ തയ്യാറായില്ല.
വാസവന് ദേവസ്വം നല്‍കിയതിലൂടെ എന്‍എസ്എസുമായി അടുക്കാന്‍ യാതൊരു താല്‍പര്യവും ഇല്ലെന്ന് വ്യക്തമാക്കുക കൂടിയാണ് സിപിഎം ചെയ്തിരിക്കുന്നത്. ഈഴവ സമുദായത്തെ കൂടെ നിര്‍ത്താതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകില്ലെന്ന ഉത്തമബോധ്യം സിപിഎമ്മിനുണ്ട്. മാത്രമല്ല പിണറായി വിജയനെ എല്ലാവരും വളഞ്ഞിട്ടാക്രമിക്കുമ്പോഴും വെള്ളാപ്പള്ളി അതിന് തയ്യാറായില്ല. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണമെന്നും എന്തുണ്ട് കുറ്റമെന്ന് കണ്ടുപിടിക്കാന്‍ പലരും കാത്തിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ന്യൂനപക്ഷ പ്രീണനം തുടരുന്നത് ആപത്താണെന്ന് പാര്‍ട്ടിക്ക് മനസ്സിലായിട്ടുണ്ട്.
അവരാരും ഇത്തവണ കൂടെ നില്‍ക്കാഞ്ഞത് വലിയ തിരിച്ചടിയായി. അതുകൊണ്ട് അടിസ്ഥാന ജനവിഭാഗങ്ങളെ കൂടെ നിര്‍ത്താനാണ് ശ്രമം. അതിന്റെ ഭാഗമായാണ് കേളുവിനെ മന്ത്രിയാക്കിയതും വാസവന് ദേവസ്വം നല്‍കിയതും. എന്നാലിത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ആശങ്കയാണുള്ളത്. പുരോഗമനം പറയുമ്പോഴും എല്ലാത്തിലും ജാതി നോക്കുന്ന സിപിഎം നിലപാട് പണ്ടും വിമര്‍ശനങ്ങള്‍ക്ക് ഇടയായിട്ടുണ്ട്. ജാതിവ്യവസ്ഥയെ എതിര്‍ക്കുകയും പുരോഗമനം പറയുകയും ചെയ്യുന്ന പാര്‍ട്ടിയിലെ പല പ്രാദേശിക നേതാക്കളും ഇപ്പോഴും അതിന് പുറത്തുവരാന്‍ തയ്യാറായിട്ടില്ല.
കൊടിക്കുന്നില്‍ സുരേഷിനെ പ്രോടൈം സ്പീക്കറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാതിരുന്നത് ബിജെപിയുടെ സവര്‍ണ മനോഭാവം കൊണ്ടാണെന്നാണ് പിണറായി വിജയന്‍ ആരോപിച്ചത്. അങ്ങനെയെങ്കില്‍ കേളുവിന് എന്തുകൊണ്ട് ദേവസ്വം വകുപ്പ് നല്‍കിയില്ലെന്ന മറുചോദ്യം ഉയര്‍ന്നു കഴിഞ്ഞു. അതിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയോ, സിപിഎമ്മോ തയ്യാറായിട്ടില്ല. പകരം പാവം കേളുവിനെ കൊണ്ട് എനിക്ക് ദേവസ്വം കിട്ടിയാലും സ്വീകരിക്കില്ലായിരുന്നു- എന്ന് പറയിപ്പിക്കുകയായിരുന്നെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.
ജാതി സെന്‍സസിന്റെ കാര്യത്തിലും ഇതേ ഇരട്ടത്താപ്പാണ് സിപിഎം സ്വീകരിക്കുന്നത്. സെന്‍സസ് നടത്തണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ സെന്‍സസ് നടത്തട്ടെ എന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുസ്ലിം സമുദായവും ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും സിപിഎം വഴങ്ങിയില്ല. അതോടെയാണ് ഇവരെല്ലാം സിപിഎമ്മില്‍ നിന്ന് അകന്നത്. ജാതിവ്യവസ്ഥ കൊടികുത്തി വാഴുന്നെന്ന് സിപിഎം അവകാശപ്പെടുന്ന ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍, അതായത് അയോധ്യയിലെ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടി ഇത്തവണ ജനറല്‍സീറ്റില്‍ ദളിത് വിഭാഗക്കാരനെ മത്സരിപ്പിച്ചാണ് വിജയിപ്പിച്ചത്.
വല്യ പുരോഗമനം പറയുന്ന സിപിഎമ്മിന് ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ജനസംഖ്യാനുപാതമായി ജനപ്രതിനിധികളെയും മറ്റ് സ്ഥാനമാനങ്ങളും നല്‍കണം. സിപിഎം രൂപീകരിച്ച് അരനൂറ്റാണ്ട് അടുത്തപ്പോഴാണ് പൊളിറ്റ്ബ്യൂറോയില്‍ ഒരു ദളിതനെ എടുത്തത്. അംബേദ്കര്‍ പറഞ്ഞത് പോലെ പിബി ബ്രാഹ്‌മിണ്‍ ബോയ്‌സിന്റെ കൂട്ടമായിരുന്നു. അടുത്തകാലത്താണ് അതിന് മാറ്റംവന്നത്. ഇത്തരത്തില്‍ ജാതിമത ഭേദങ്ങളെല്ലാം വച്ച് പുലര്‍ത്തുന്ന പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടാണ് ഇന്ത്യയില്‍ ഈ പാര്‍ട്ടി രക്ഷപെടാത്തത്. വര്‍ഗ സമര്തതിന് പകരം ജാതി എന്ന സാമൂഹ്യ വ്യവസ്ഥ തിരിച്ചറിഞ്ഞ് സാമൂഹ്യനീതി നടപ്പിലാക്കണം. ഒരുതരത്തില്‍ പറഞ്ഞാല്‍ അതും കമ്മ്യൂണിസമാണ്.
അത് ചെയ്യാതെ വോട്ട് ബാങ്കുള്ള മതവിഭാഗക്കാരെയും ജാതികളെയും കൂടെ നിര്‍ത്തുകയും ജനസംഖ്യയില്‍ കുറവുള്ള സവര്‍ണര്‍ക്ക് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉദ്യോഗസ്ഥതലത്തിലും ഇരട്ടി പ്രാധാന്യം നല്‍കുന്നതും സാമൂഹ്യനീതിയല്ല, അത് പഴയ ഫ്യൂഡല്‍ വ്യവസ്ഥയുടെ പുതിയ പതിപ്പാണ്. അതാണ് കൊല്ലങ്ങളാണ് സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ പിന്തുടരുന്നത്. സംശയമുണ്ടെങ്കില്‍ ഈ രണ്ട് പാര്‍ട്ടികളും മന്ത്രിയാക്കിയവരുടെ ജാതി പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. അതിന് മാറ്റംവരാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്.
https://www.facebook.com/Malayalivartha