ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ തിരിച്ചടിയുണ്ടായത് ജാതി-മത സംഘടനകള്‍ എതിരായത് കൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തല്‍ കേന്ദ്രനേതൃത്വം തള്ളി; പത്ത് കൊല്ലത്തിനിടെ ആദ്യമായി പിണറായിക്കെതിരെ ശബ്ദിച്ച് കേന്ദ്രനേതൃത്വം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ തിരിച്ചടിയുണ്ടായത് ജാതി-മത സംഘടനകള്‍ എതിരായത് കൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തല്‍ കേന്ദ്രനേതൃത്വം തള്ളിക്കളഞ്ഞതോടെ പിണറായിയും കൂട്ടരും വെട്ടിലായി. മാര്‍ക്‌സിസ്റ്റ് രീതിയിലല്ല തെരഞ്ഞെടുപ്പ് അവലോകനം നടത്തിയതെന്നും വിമര്‍ശനം ഉയര്‍ന്നു. പത്ത് കൊല്ലത്തിനിടെ ആദ്യമായാണ് പിണറായിക്കെതിരെ കേന്ദ്രനേതൃത്വം ശബ്ദിക്കുന്നത്. പാര്‍ട്ടി നിലവില്‍ ശക്തമായുള്ള കേരളത്തില്‍ മാത്രമാണ്. അവിടെ ബിജെപി സാനിധ്യം ശക്തമായതിനാല്‍ ആഴത്തിലുള്ള തിരുത്തല്‍ നടപടികള്‍ വേണം. സംസ്ഥാനത്തെ പ്രകടനം നിരാശാജനകമാണെന്ന് പിബി കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പിണറായിയെ രക്ഷിക്കാനായി ചിലനേതാക്കള്‍ കച്ചകെട്ടിയിറങ്ങി. ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നു എന്ന പ്രതീതി കേരളത്തില്‍ തിരിച്ചടിയായെന്ന് ചിലര്‍ വിലയിരുത്തി. ദേശീയ നേതാക്കള്‍ ഇതിനെ എതിര്‍ത്തു. കേരളത്തിന് മാത്രമായി പാര്‍ട്ടിക്ക് നയമില്ലെന്നും ദേശീയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് നയം രൂപീകരിച്ചിട്ടുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറേക്കാലമായി കേന്ദ്ര നേതൃത്വത്തെ നോക്കുകുത്തിയാക്കിയാണ് പിണറായി മുന്നോട്ട് പൊക്കോണ്ടിരുന്നത്. കോണ്‍ഗ്രസിനൊപ്പം ദേശീയതലത്തില്‍ നില്‍ക്കാന്‍ സംസ്ഥാനനേതൃത്വം മടിച്ചത് ദേശീയ നേതൃത്വത്തെ വല്ലാതെ കുഴപ്പിച്ചിരുന്നു.
കേരളത്തില്‍ ഭരണവിരുദ്ധവികാരം ശക്തമാണെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിലും പാര്‍ട്ടിയിലും അടിമുടിമാറ്റം വേണമെന്നാണ് ആവശ്യം. അതേസമയം നേതൃമാറ്റത്തെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നില്ല. സംസ്ഥാന ജില്ലാകമ്മിറ്റികളെല്ലാം പിണറായിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. വെള്ളിയാഴ്ച ചേര്‍ന്ന ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നെന്ന് മാത്രമല്ല എം.വി ഗോവിന്ദന്റെ വെള്ളാപ്പള്ളിക്കെതിരായ നിലപാടിനെയും അവര്‍ തള്ളി. വെള്ളാപ്പള്ളി ഇടപെട്ടത് കൊണ്ടാണോ മലബാറില്‍ വോട്ട് ചോര്‍ന്നതെന്ന് അമ്പലപ്പുഴ എം.എല്‍.എ എച്ച് സലാം ചോദിച്ചു. അത് വളരെ പ്രസക്തമായൊരു കാര്യമാണ്.
മലബാര്‍ മേഖലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം വര്‍ദ്ധിച്ചത് എന്തുകൊണ്ടാണ്. ഭരണവിരുദ്ധവികാരം അതില്‍ പ്രധാന ഘടകമാണ്. ബിജെപി സര്‍ക്കാരിനോടുള്ള എതിര്‍പ്പ് കാരണം കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് സ്വാഭാവിക നടപടിയാണെന്ന് മനസ്സിലാക്കാം. എന്നാല്‍ സിപിഎമ്മിന്റെ പ്രാഥമിക വോട്ടുകള്‍ ചോരാനുള്ള കാരണമെന്താണ്? അതിന് കാരണം സര്‍ക്കാരിന്റെ അനാസ്ഥയും പാര്‍ട്ടി പ്രവര്‍ത്തനത്തിലെ വീഴ്ചയുമാണ്. കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ പാര്‍ട്ടി നേതാക്കളുമായി ബന്ധമുള്ളവരുടേത് അടക്കം 29 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. ഇതില്‍ പാര്‍ട്ടിയുടെ 73 കോടി രൂപയുടെ ആസ്തിയുണ്ട്. തൃശൂരിലെ തോല്‍വിക്ക് പിന്നിലെ പ്രധാനകാരണമിതാണ്. എത്രയോ കുടുംബങ്ങളാണ് വഴിയാധാരമായത്.
ഇക്കാര്യങ്ങളൊക്കെയും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. അതൊക്കെ വിലയിരുത്താന്‍ പോലും സിപിഎം സംസ്ഥാന നേതൃത്വം തയ്യാറായില്ല. പകരം സുരേഷ് ഗോപിക്ക് വോട്ട് ചെയ്ത ക്രൈസ്തവരെ അധിക്ഷേപിക്കുകയും കോണ്‍ഗ്രസിന്റെ 86,000 വോട്ടുകള്‍ ചോര്‍ന്നത് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയുമാണ് ചെയ്തത്. സുരേഷ് ഗോപി രണ്ട് കൊല്ലത്തോളം തൃശൂരില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് പണിയെടുത്താണ് വിജയിച്ചത്. അദ്ദേഹത്തിന് വോട്ട് ചെയ്താല്‍ എന്താണ് കുഴപ്പമെന്ന് സഭാവിശ്വാസികളടക്കം പലരും തെരഞ്ഞെടുപ്പിന് മുമ്പേ ചോദിച്ചിരുന്നു. അതൊക്കെ കാര്യമായി മനസ്സിലാക്കാനോ, വോട്ടു ചെയ്യാന്‍ തയ്യാറായവരുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് ചോദിക്കാനോ ഇടത് നേതാക്കന്മാര്‍ക്കായില്ല.
ഇഡി കേസ് അന്വേഷിക്കാന്‍ വരുന്നത് വരെ സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ക്ക് കരുവന്നൂര്‍ തട്ടിപ്പിലുള്ള പങ്ക് പുറത്തുവന്നിരുന്നില്ല. മാത്രമല്ല പാര്‍ട്ടി നിയമിച്ച അന്വേഷണ കമ്മിഷനില്‍ ഇഡി കേസില്‍ ആരോപണവിധേയനായ പികെ ബിജു അംഗമായിരുന്നു. ഇതൊക്കെ ജനം കണ്ടും മനസ്സിലാക്കിയുമാണ് വോട്ട് ചെയ്തത്. വായ്പാ തട്ടിപ്പിലൂടെ നേതാക്കന്‍മാര്‍ കൈക്കലാക്കിയ പണം തിരികെ നല്‍കാനുള്ള നടപടി പാര്‍ട്ടി സ്വീകരിച്ചില്ല. പകരം ബലിയാടായ പ്രാദേശിക നേതാക്കളുടെ വീടും വസ്തുവും വരെ ജപ്തി ചെയ്യുന്ന സ്ഥിതിയുണ്ടായി.
പിണറായിയുടെ മകള്‍ക്കെതിരെ ഉണ്ടായ കേസുകളാണ് ജനങ്ങളെയും പ്രവര്‍ത്തകരെയും പാര്‍ട്ടിയില്‍ നിന്ന് കൂടുതലും അകറ്റിയത്. ആ വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. പാര്‍ട്ടി നേതാക്കളെല്ലാം നടത്തിയ പ്രതികരണങ്ങള്‍ പിന്നീട് കള്ളമാണെന്ന് തെളിയുകയും ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് കാണിക്കേണ്ട സാമാന്യ മര്യാദ പോലും പാലിക്കാതെയാണ് ഷാഫി പറമ്പിലിനെതിരെ വടകരയില്‍ പ്രചരണം നടത്തിയത്. അതിന്റെ ഗുണം ഷാഫിക്ക് കിട്ടുകയും ചെയ്തു. കെകെ ഷൈലജയെ ബലിയാടുമാക്കി. കെകെ ഷൈലജയുടെ ജനപ്രീതി പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് തീരേ ഇഷ്ടപ്പെടുന്നില്ല. പണത്തിനും അധികാരത്തിനും വേണ്ടി നേതാക്കള്‍ വലിയ വടംവലിയാണ് നടത്തുന്നത്. ഇപി ജയരാജനും പി. ജയരാജനും തമ്മിലുള്ള പോര് അതിന് വ്യക്തമായ ഉദാഹരണമാണ്.
ഇ.പി ജയരാജന് ബിജെപി നേതാവുമായി ബിസിനസ് ആണെങ്കില്‍ പി.ജയരാജനും മകനുമെതിരെ ഉയര്‍ന്ന ആരോപണം അതീവഗുരുതരമാണ്. ജയരാജനെ പിന്തുണച്ച് നേതാക്കളാരും എത്തിയില്ല എന്നതും ശ്രദ്ധേയമാണ്. സംഘടനയ്ക്കുള്ളില്‍ ഇത്തരത്തിലുള്ള തിന്മകള്‍ അരങ്ങേറുന്നുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അതൊന്നും പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നു പോലുമില്ല. അവര്‍ക്കൊക്കെ അധികാരം കിട്ടണം പണം സമ്പാദിക്കണം എന്നല്ലാതെ മറ്റ് ലക്ഷ്യങ്ങളില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇത്തരം കാര്യങ്ങളിലൊക്കെ കേന്ദ്രകമ്മിറ്റി ഇടപെടുകയും മാറ്റിനിര്‍ത്തേണ്ടവരെ മാറ്റുകയും വേണം. അല്ലാതെ ചര്‍ച്ചകളും അന്വേഷണ കമ്മിഷനും മാത്രം രൂപീകരിച്ചിട്ട് കാര്യമില്ല.
https://www.facebook.com/Malayalivartha