ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചു; മേയർ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം

മേയർ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം. മേയർ ആര്യ രാജേന്ദ്രന്റെ പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചെന്ന വിമർശനവും ശക്തമാക്കിയിരിക്കുകയാണ് . ഈ രീതിക്ക് പോയാൽ തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി നേരിടേണ്ടി വരുമെനഞ്ഞു അഭിപ്രായമുയർന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച വളർച്ചയും സിപിഎം യോഗത്തിൽ പരിശോധിക്കുകയുണ്ടായി. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വോട്ട് വിഹിതം വർധിച്ചതും പരിശോധന വിധേയമാക്കി .
അതേസമയം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും സഞ്ചരിച്ച കാർ കുറുകെയിട്ട് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ സംഭവത്തിൽ ദൃശ്യങ്ങൾ അടങ്ങിയ ബസിലെ സി.സി.ടി.വി കാമറയുടെ മെമ്മറി കാർഡ് കാണാതായതിനെ കുറിച്ച് അന്വേഷണം നടക്കുകയാണ്.
ജോലിയിൽ തിരികെ പ്രവേശിപ്പിക്കുന്നതിനും, കുടുംബം പട്ടിണിയാകാതിരിക്കാനും ഗതാഗത മന്ത്രി ഗണേഷ് കുമാറിനെ പതിനൊന്ന് മണിക്ക് നേരിട്ട് കണ്ട് പരാതി നൽകാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു.
https://www.facebook.com/Malayalivartha