നിയമസഭയ്ക്കകത്ത് പിണറായിയുടെ മുന്നിൽ ഒരു ബിജെപിഎം എൽ എ ഉണ്ടാകും ശോഭ സുരേന്ദ്രൻ വീണ്ടും...! ശോഭാ സുരേന്ദ്രന്‍ ഈ നിയമസഭയിലെത്തുമോ,ആത്മവിശ്വാസത്തില്‍ ബിജെപി

വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമിട്ട് ബിജെപി,കേന്ദ്രമന്ത്രിമാരെ അനുമോദിക്കാന്‍ പാലക്കാട് സംഘടിപ്പിച്ച പൊതുയോഗത്തില്‍ മണ്ഡലത്തിലെ സാധ്യതകളെക്കുറിച്ച് നേതാക്കള്‍ വിലയിരുത്തി,അതിനിടെ പാലക്കാട് മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചനകള്‍ ശക്തമാണ്
സുരേഷ്‌ഗോപി പ്രകടിപ്പിച്ച ആത്മവിശ്വാസം പാലക്കാട് പകര്‍ന്നുകിട്ടി. ഇത്തവണ പിടിച്ചെടുക്കാനാകുമെന്ന് തന്നെയാണ് നേതാക്കളുടെയെല്ലാം പ്രതീക്ഷ,പാലക്കാടും ചേലക്കരയും കേരളത്തിലെ ജനങ്ങള്‍ ബിജെപിക്ക് തന്നാല്‍ 2026ല്‍ കേരളത്തില്‍ നിന്ന് ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്നാണ് സംസ്ഥാന അധ്യക്ഷന്റെ വാഗ്ദാനം
താമര ചിഹ്നത്തില്‍ ആര് നിന്നാലും പാലക്കാട് വിജയിക്കുമെന്ന് ശോഭാ സുരേന്ദ്രനും ഇത്തവണ പാലക്കാട് വിജയം ഉറപ്പെന്ന് വി മുരളീധരനും ആത്മവിശ്വാസം പ്രകടിപ്പിച്ചു
പാലക്കാട്ടേക്ക് ബിജെപി കേന്ദ്രനേതൃത്വം ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നുവെന്നാണ് ലഭ്യമാകുന്ന സുചനകള്‍,ഓരോ തിരഞ്ഞെടുപ്പുകളിലും വോട്ട് വര്‍ദ്ധിപ്പിച്ച ശോഭ മാറിയ സാഹചര്യത്തില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായാല്‍ ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍,അകല്‍ച്ചയിലായിരുന്ന കെ സുരേന്ദ്രനേയും വി മുരളീധരനെയും പുകഴ്ത്തിയായിരുന്നു ശോഭയുടെ വേദിയിലെ പ്രസംഗം,ശോഭക്ക് പുറമേ സി കൃഷ്ണകുമാര്‍,സന്ദീപ് വാര്യര്‍,കുമ്മനം എന്നിവരാണ് നേതൃത്വത്തിന്റെ പരിഗണനയിലുളള മറ്റുളളവര്‍. എന്നാല്‍ ഇനിയൊരു സാധ്യതയ്ക്കുമുന്നില്‍ പരീക്ഷണം വേണ്ടെന്നതിനാല്‍ ശോഭയ്ക്ക് ആണ് ചാന്‍സ് ഏറെ.
ശോഭ സുരേന്ദ്രന് പുറമെ പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട സി കൃഷ്ണകുമാറിന്‍റെ പേരാണ് പരിഗണനാ പട്ടികയിലുള്ളത്. പാലക്കാട് നിയോജകമണ്ഡലം പരിധിയിലും മുന്നേറ്റമുണ്ടാക്കാൻ കൃഷ്ണകുമാറിന് കഴിഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ താമര വിരിയിക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. പ്രവർത്തകരിലെ ഈ ആവേശം പാലക്കാടിലേക്കും പകരാൻ കഴിയുമെന്നും നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കാനാകുമെന്നും നേതൃത്വം കണക്ക്കൂട്ടുന്നു.
മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം ബിജെപിയുടെ വോട്ടുവിഹിതം ഉയർത്തിയ ചരിത്രമാണ് ശോഭ സുരേന്ദ്രനുള്ളത്. പാലക്കാട് നിയോജക മണ്ഡലത്തിലും മത്സരിച്ച് മുന്നേറ്റമുണ്ടാക്കിയ നേതാവ് കൂടിയാണ് അവർ. മണ്ഡലത്തിൽ സുപരിചിതയാണെന്നത് ശോഭയുടെ സാധ്യത ഉയർത്തുന്നുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് പാലക്കാട് ശോഭ മത്സരിച്ചത്. 2011ലെ തെരഞ്ഞെടുപ്പിൽ ഇവിടെ മൂന്നാമതായിരുന്ന പാർട്ടിയെ രണ്ടാം സ്ഥാനത്തെത്തിക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു.
2011ൽ പാലക്കാട് നിയോജക മണ്ഡലത്തിൽ 19.86 ശതമാനം വോട്ടുകളായിരുന്നു ബിജെപിയ്ക്കുണ്ടായിരുന്നത്. 2016ൽ ഇവിടെ മത്സരിക്കാനെത്തിയ ശോഭ സുരേന്ദ്രൻ വോട്ട് വിഹിതം 29.08 ശതമാനമായി ഉയർത്തുകയായിരുന്നു. സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ബിജെപി എത്തുകയും ചെയ്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ ശ്രീധരനായിരുന്നു ഇവിടെ ബിജെപി സ്ഥാനാർഥി. ഷാഫിയ്ക്കെതിരെ മികച്ച പോരാട്ടം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. 3859 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഷാഫി വിജയിച്ചത്. സിപിഎമ്മിലെ സിപി പ്രമോദ് മൂന്നാം സ്ഥാനത്തായി.
നിയമസഭ തെരഞ്ഞെടുപ്പിൽ 3859 വോട്ടുകളുടെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസിന് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ 9707 വോട്ടിന്‍റെ ലീഡുണ്ട്. രണ്ടാം സ്ഥാനത്തെത്തിയത് ബിജെപി തന്നെയാണ്. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടായിട്ടുണ്ടും പാലക്കാട് കോൺഗ്രസിന്‍റെ ലീഡ് പതിനായിരം കടന്നിട്ടില്ലെന്നത് ബിജെപി പ്രതീക്ഷയോടെയാണ് കാണുന്നത്. ശോഭയെപ്പോലൊരു നേതാവെത്തിയാൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മറുവശത്ത് ഷാഫി അല്ലെന്നതും നേട്ടമായാണ് ഇവർ കാണുന്നത്.
പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂർ, പിരായിരി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം. ഇതിൽ നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. മാത്തൂരും പിരായിരിയും യുഡിഎഫ് ഭരിക്കുമ്പോൾ കണ്ണാടി മാത്രമാണ് സിപിഎമ്മിനൊപ്പമുള്ളത്.
മത്സരിച്ച നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പുകളിലുമെല്ലാം വോട്ട് വിഹിതത്തിൽ വൻ വർധനവ് വരുത്താൻ കഴിഞ്ഞ നേതാവാണ് ശോഭാ സുരേന്ദ്രൻ. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ച് ബിജെപി വോട്ടുവിഹിതം 17.24 ശതമാനത്തിൽനിന്ന് 28.3 ശതമാനമായി ശോഭ ഉയർത്തിയിരുന്നു.
https://www.facebook.com/Malayalivartha