തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിൽ തർക്കം; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തള്ളി സിപിഐ

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തള്ളി സിപിഐ. തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിലാണ് തർക്കം നടക്കുന്നത്. പൂരം കലക്കാനുള്ള ശ്രമം നടന്നുവെന്നും എന്നാല്‍ കലങ്ങിയിട്ടില്ലെന്നുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞത്. മുഖ്യമന്ത്രിയുടെ നിലപാട് തന്നെ പാര്‍ട്ടിയും ആവര്‍ത്തിക്കുകയാണെന്ന് ഇതോടെ വ്യക്തമായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുൻ മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനിൽകുമാറും മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നു.
തൃശൂർ പൂരം നടക്കേണ്ടത് പോലെ നടന്നിട്ടില്ലെന്നും നടക്കാൻ ചിലർ സമ്മതിച്ചില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി . പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചന നടന്നെന്നും അതുമായി ബന്ധപ്പെട്ട സത്യം പുറത്തുവരണമെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളുന്ന നിലപാടാണ് വിഎസ് സുനിൽകുമാർ സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി തൃശൂർ പൂരം സംബന്ധിച്ച് പ്രസ്താവന നടത്തിയത്. 'ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആർഎസ്എസ് നേതാവിനെ കണ്ടു, അതിന്റെ പേരിൽ പൂരം കലങ്ങിയെന്നാണ് പ്രചാരണം. സത്യം എന്താണ്. പതിവുപോലെ പൂരം നടന്നു. വെടിക്കെട്ട് കുറച്ച് വൈകി. അതിനാണോ പൂരം കലക്കിയെന്ന് പറയുന്നത്.
https://www.facebook.com/Malayalivartha