Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരൻ ഹാഫിസ് സയീദിന്റെ പ്രധാന സഹായി വെടിയേറ്റ് കൊല്ലപ്പെട്ടു,.ഇന്ത്യയുടെ ശത്രുക്കളുടെ കൊല്ലുന്ന അജ്ഞാതൻ..പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ..പാകിസ്താന്റെ നെഞ്ചിൽ ഇടിമിന്നലായി അടുത്ത മരണം..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒന്‍പത് പേര്‍ മരിച്ചു..പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്..മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്..


ഊഹാപോഹങ്ങളെ തള്ളി തമിഴ്‌നാട് ബിജെപിയുടെ മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ.. പ്രശ്‌നങ്ങള്‍ക്കിടെ താന്‍ രാജിവെച്ച് കൃഷിപ്പണിക്ക് പോകുമെന്ന മുന്നറിയിപ്പും അണ്ണാമലൈ നല്‍കി..


2025ലെ ഏഷ്യാ കപ്പ് ട്രോഫി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുംബൈയിലെ ആസ്ഥാനത്ത് എത്തിച്ചേക്കും.. പ്രതിസന്ധി തുടരുകയാണെങ്കിൽ, നവംബർ 4 ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐസിസിയെ സമീപിക്കും..

ആഭ്യന്തരവകുപ്പിൽ കേട്ടു കൊണ്ടിരിക്കുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവവികാസങ്ങൾ; കൊടകര കുഴൽപണ കേസിൽ അന്വേഷണം നടത്താൻ തീരുമാനമെടുത്തതും ഡിജിപിക്ക് നിർദ്ദേശം നൽകിയതും സി പി എം സംസ്ഥാന സെക്രട്ടറി

02 NOVEMBER 2024 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

6 ലക്ഷം കോടി രൂപയുടെ കടത്തില്‍ നില്‍ക്കുമ്പോള്‍ പിണറായി വിജയന്‍ എങ്ങനെയാണ് വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത്: പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍

ഭരണഘടനാപരമായ തൊഴിലാളി അവകാശങ്ങളെയും സാമൂഹ്യനീതി എന്ന സങ്കൽപ്പത്തെയും പൂർണ്ണമായും നിരാകരിക്കുന്ന ഈ നയത്തെ കേരള സർക്കാർ ശക്തമായി എതിർക്കുന്നു; കരട് തൊഴിൽ നയം അങ്ങേയറ്റം തൊഴിലാളി വിരുദ്ധവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതുമാണെന്ന് മന്ത്രി വി ശിവൻകുട്ടി

എല്ലാമേഖലയിലും ആളുകളുടെ വരുമാനം വർധിപ്പിക്കുന്ന നടപടി ആണ് സർക്കാർ സ്വീകരിക്കുന്നത്; പറഞ്ഞതിനും മുകളിലാണ് സർക്കാരിന്റെ പ്രവർത്തനങ്ങളെന്ന് മന്ത്രി പി രാജീവ്

സ്പോൺസർ എത്തിയതത് നവീകരണ പ്രവർത്തനങ്ങൾക്കായി; മെസിയും അർജന്റീന ടീമും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ മനപൂർവ്വം അപകീർത്തിപ്പെടുത്തി വ്യാജ വാർത്ത ചെയ്തു; റിപ്പോർട്ടർ ടി വിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ബിജെപി

കൊടകര കുഴൽപണ കേസിൽ അന്വേഷണം നടത്താൻ തീരുമാനമെടുത്തതും ഡിജിപിക്ക് നിർദ്ദേശം നൽകിയതും സി പി എം സംസ്ഥാന സെക്രട്ടറി. മുഖ്യമന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പാർട്ടി തീരുമാനമെടുത്തത്. ഒടുവിൽ പാർട്ടിയുടെ നിർബന്ധത്തിന് മുഖ്യമന്ത്രിക്ക് വഴങ്ങേണ്ടി വന്നു. ആഭ്യന്തരവകുപ്പിൽ കേട്ടു കൊണ്ടിരിക്കുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവവികാസങ്ങളാണ്.മുഖ്യമന്ത്രിയുടെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെന്ന് ചുരുക്കം.

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം നടത്താൻ സമ്മർദ്ദങ്ങൾക്ക് ശേഷമാണ് സംസ്ഥാന സർക്കാർ  തീരുമാനമെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേശ് സാഹിബും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശന്റെ മൊഴി വിശദമായി രേഖപ്പെടുത്തും. പുതിയ വിവരങ്ങൾ കോടതിയെ അറിയിച്ച് തുടരന്വേഷണത്തിന് അനുമതി തേടും. പാർട്ടി സെക്രട്ടറിയുടെ നിർദ്ദേശാനുസരണമാണ് ഡി ജി പി മുഖ്യമന്ത്രിയെ കണ്ടത്.

തൃശൂർ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കാൻ രൂപീകരിക്കുകയും ഇവർ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ കോടതിയുടെ അനുമതിയോടു കൂടി മാത്രമേ തുടരന്വേഷണവുമായി മുന്നോട്ടു പോകാനാകൂ.

2021 ൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിയേക്ക് ഹവാലപ്പണം എത്തിയതിന്റെ പിന്നില്‍ കര്‍ണാടകയിലെ ഉന്നത ബിജെപി നേതാവിന് ബന്ധമുണ്ടെന്ന് കേരളാ പൊലീസിന്റെ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യവും പരിശോധിക്കപ്പെടണം. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിൽ സ്വാധീനം ഉണ്ടായിരുന്ന കാലത്ത് ഇങ്ങനെയൊന്നും നടക്കുമായിരുന്നില്ല.

കേരളത്തില്‍ എത്തിച്ച ഹവാലപ്പണം കവര്‍ച്ച ചെയ്തതുമായി ബന്ധപ്പെട്ട് കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷ സംഘത്തിന്റെ തലവനായിരുന്ന എസിപി വി.കെ.രാജു 2021 ജൂലൈ രണ്ടിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി)ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് കര്‍ണാടക എംഎല്‍സിയായിരുന്ന ലെഹര്‍ സിങ്ങിനെക്കുറിച്ചു പരാമര്‍ശിച്ചിരിക്കുന്നത്.

പണം കടത്തിയതില്‍ ലെഹര്‍ സിങ്ങിന് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലെഹര്‍ സിങ്ങിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന, ദേശീയ നേതാക്കളുമായി അടുത്ത ബന്ധമാണ് ലെഹര്‍ സിങ്ങിനുള്ളത്. 2010 മുതല്‍ 2022 വരെ കര്‍ണാടക ലെജിസ്‌ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു ലെഹര്‍ സിങ്. കര്‍ണാടകയില്‍നിന്ന് നേരിട്ട് 14.40 കോടി രൂപയാണ് എത്തിച്ചതെന്നാണ് പൊലീസിന്റെ റപ്പോര്‍ട്ട്. ഹവാല റൂട്ട് വഴി 27 കോടി ഉള്‍പ്പെടെ 41.40 കോടിയാണ് കേരളത്തില്‍ എത്തിച്ചത്. രണ്ടു സംഭവങ്ങളിലായി കൊടകരയില്‍ 3.50 കോടിയും സേലത്ത് 4.40 കോടിയും കവര്‍ച്ച ചെയ്യപ്പെട്ടു. 33.50 കോടി രൂപയാണ് കേരളത്തില്‍ വിവിധയിടത്ത് വിതരണം ചെയ്തിരിക്കുന്നതെന്നും പൊലീസ് പറയുന്നു. ഇതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

കോഴിക്കോട് സ്വദേശി ഷംജീര്‍ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടകര പൊലീസ് 2021 ഏപ്രില്‍ ഏഴിനാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെ കാറില്‍ പോകുമ്പോള്‍ പത്തോളം പേരടങ്ങുന്ന സംഘം 25 ലക്ഷം രൂപ കൊടകരയ്ക്കു സമീപത്തുവച്ച് കവര്‍ന്നുവെന്നായിരുന്നു പരാതി. കോഴിക്കോടുള്ള സുനില്‍ നായിക്ക് എന്നയാള്‍ നല്‍കിയ പണം എറണാകുളത്ത് ധര്‍മരാജനു കൊടുക്കാന്‍ കൊണ്ടുപോയെന്നാണ് ഷംജീര്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ സുനില്‍ നായിക്ക് ചോദ്യം ചെയ്യലില്‍ ഇതു നിഷേധിച്ചിരുന്നു. പൊലീസ് അന്വേഷണത്തില്‍ പരാതിക്കാരന്‍ സഞ്ചരിച്ചിരുന്ന കാര്‍ ചാലക്കുട്ടി പോട്ടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരിശോധിച്ചപ്പോള്‍ കാറില്‍ രണ്ടു രഹസ്യ അറകള്‍ തുറന്ന നിലയില്‍ കണ്ടെത്തി. 2021 ഏപ്രില്‍ 25ന് ചാലക്കുടി ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തു. തുടര്‍ന്നു പ്രതികളെ അറസ്റ്റ് ചെയ്യുകയും പണം കണ്ടെത്തുകയും ചെയ്തു.


തുടര്‍ന്ന് ഷംജീറിനെയും ധര്‍മരാജനെയും വിശദമായി ചോദ്യം ചെയ്തതില്‍നിന്നു കാറിലുണ്ടായിരുന്നത് 25 ലക്ഷമല്ല 3.5 കോടി രൂപയായിരുന്നുവെന്നു തെളിഞ്ഞു. എറണാകുളത്തേക്കു വ്യാപാര ആവശ്യത്തിനു കൊണ്ടുപോയി എന്നാണ് ഇവര്‍ പറഞ്ഞത്. ഇതിനുശേഷം എസിപി വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മേയ് 10ന് അന്വേഷണം ഏറ്റെടുത്തു. പ്രതികളെയും സാക്ഷികളെയും ചോദ്യം ചെയ്തതിനെ തുടര്‍ന്ന് 1,16,04,701 രൂപയും 13,29,100 രൂപ വില വരുന്ന സ്വര്‍ണവും മൊബൈല്‍ ഫോണുകളും വാച്ചുകളും കണ്ടെത്തി. പ്രതികള്‍ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്ന 17,00,000 രൂപയും അന്വേഷണസംഘം തിരിച്ചറിഞ്ഞു മരവിപ്പിച്ചു. 3.5 കോടിയില്‍ 56,64,710 രൂപ പ്രതികള്‍ ചെലവഴിച്ചു. രണ്ടു കോടിയോളം രൂപ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പൊലീസ് ഇഡിയെ അറിയിച്ചിട്ടുണ്ട്. 22 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.

2021 മാര്‍ച്ച് ആറിനു സമാനമായ മോഷണം സേലത്തിനു സമീപം കൊങ്കണപുരത്തുവച്ചും നടന്നുവെന്ന ധര്‍മരാജന്‍ പൊലീസിനോടു പറഞ്ഞിരുന്നു. 4.4 കോടി രൂപയാണ് അന്നു മോഷണം പോയത്. ധര്‍മരാജന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവില്‍നിന്ന് പാലക്കാട്ടേക്കാണു പണം കൊണ്ടുവന്നിരുന്നത്. മോഷണം നടക്കുമ്പോള്‍ ധര്‍മരാജന്റെ സഹോദരന്‍ ധനരാജ് വാഹനത്തിലുണ്ടായിരുന്നു. വിജിത്ത് എന്നയാളാണു വാഹനം ഓടിച്ചിരുന്നത്. ഇതേക്കുറിച്ച് ധര്‍മരാജന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. കാര്‍ ആക്രമിച്ചു കവര്‍ച്ച നടത്തിയതില്‍ കൊങ്കണപുരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ ഷംജീറും ധര്‍മരാജനും പരസ്പരവിരുദ്ധമായ മൊഴികളാണു നല്‍കിയത്. തുടര്‍ന്ന് ധര്‍മരാജനെ വിശദമായി ചോദ്യം ചെയ്തതില്‍നിന്നു തന്റെ ഡ്രൈവറായ കോഴിക്കോട് സ്വദേശി ഷിജിന്‍ ആണ് 3.5 കോടി രൂപ 2021 മാര്‍ച്ച് 27-ന് ബെംഗളൂരുവില്‍നിന്നു കൊണ്ടുവന്നതെന്ന് പൊലീസിനോടു പറഞ്ഞു. പാഴ്‌സല്‍ ലോറിയിലാണു പണം എത്തിച്ചതെന്ന് ഷിജിനും പൊലീസിനോടു സമ്മതിച്ചു. ബെംഗളൂരുവില്‍ സുന്ദര്‍ലാല്‍ എന്ന ആളെയാണു പണത്തിനായി ബന്ധപ്പെട്ടിരുന്നത്. 41.40 കോടി രൂപയാണ് കര്‍ണാടകയില്‍നിന്നു നിയമസഭാ തിരഞ്ഞെടുപ്പിനായി കേരളത്തിലേക്ക് എത്തിച്ചതെന്നു ധര്‍മരാജന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് ഇഡിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.



ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന ഓഫിസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണു പണം കൊണ്ടുവന്നതെന്നും ധര്‍മരാജന്‍ പൊലീസിനോടു പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ എത്തി ആര്‍ക്കൊക്കെ എത്ര രൂപയാണ് നല്‍കിയതെന്നും ധര്‍മരാജന്‍ പറഞ്ഞു. ഷംജീര്‍, ഷിജിന്‍, ഷൈജു, വിജിത്ത് എന്നിവരാണു പണം കടത്താന്‍ സഹായിച്ചത്.

ധര്‍മരാജന്‍ ഇരിങ്ങാലക്കുട കോടതിയില്‍ പണത്തിന്റെ ഉറവിടത്തെക്കുറിച്ചു നല്‍കിയ കാര്യങ്ങള്‍ തെറ്റാണെന്നു പൊലീസ് ഇഡിയെ അറിയിച്ചിട്ടുണ്ട്. 41.4 കോടിയില്‍ ബാക്കിയുള്ള 37.90 കോടി രൂപ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും ധര്‍മരാജനു കഴിഞ്ഞിട്ടില്ല. തൃശൂരുള്ള സുധീര്‍ സിങ്, ബെംഗളൂരുവിലെ സുന്ദര്‍ലാല്‍, മഹാരാഷ്ട്രയിലെ സച്ചിന്‍ സേതു, തൃശൂര്‍ സ്വദേശി ബി. പ്രദീപ്, ബെംഗളൂരുവിലുള്ള വിക്കി, ലെഹര്‍ സിങ് എന്നിവര്‍ ബിജെപിക്കു വേണ്ടിയുള്ള ഹവാലപ്പണക്കടത്തുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കണ്ടെത്തിയ പണം അനധികൃതമായതിനാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍, ആദായനികുതി വകുപ്പ് എന്നിവര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും പൊലീസ് ഇഡിയെ അറിയിച്ചു.

2021 മാര്‍ച്ച് 5 - ഷംജീറും റഷീദും ചേര്‍ന്ന് കാറില്‍ രണ്ടു കോടി രൂപ തിരുവനന്തപുരത്ത് ബിജെപി ഓഫിസ് അറ്റന്‍ഡര്‍ ബിനീതിന് എത്തിച്ചു നല്‍കി. മാര്‍ച്ച് 8നും ബിനീതിന് ഇവര്‍ 3.5 കോടി നല്‍കി. മാര്‍ച്ച് 12ന് ബിജെപി തൃശൂര്‍ ജില്ലാ ട്രഷറര്‍ സുജയ് സേനന് രണ്ടു കോടിയും 13ന് 1.5 കോടിയും 14ന് 1.5 കോടിയും നല്‍കി. 16ന് ധര്‍മരാജന്‍ കെഎസ്ആര്‍ടിസി ബസില്‍ ആലുവയില്‍ എത്തി സോമശേഖരന്‍ എന്നു സംശയിക്കുന്ന ആളിന് അരക്കോടി കൈമാറി. 18ന് ഷിജിന്‍ ലോറിയില്‍ അരൂരിനു സമീപത്തുവച്ച് ബിജെപി ആലപ്പുഴ മേഖലാ സെക്രട്ടറി പദ്മകുമാറിന് 1.1 കോടി നല്‍കി.

20ന് ഷിജിന്‍, ധര്‍മരാജന്‍, ഷൈജു, ധനരാജ്, ഷാജി എന്നിവര്‍ ഏഴു കോടി രൂപ ബെംഗളൂരുവില്‍നിന്നും മറ്റുമാണ് ശേഖരിച്ചത്.  തുടര്‍ന്നുള്ള ദിവസങ്ങളില്‍ കണ്ണൂര്‍ ബിജെപി ഓഫിസിലെ ശരത് - 1.4 കോടി, കോഴിക്കോട് ബിജെപി മേഖലാ സെക്രട്ടറി കെ.പി.സുരേഷ് - 1.5 കോടി, കോഴിക്കോട് ബിജെപി വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ - 1 കോടി, ആലപ്പുഴ മേഖലാ സെക്രട്ടറി പദ്മകുമാര്‍ - 2.5 കോടി എന്നിങ്ങനെ തുക നല്‍കിയെന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 25ന് ഷിജിന്‍ 1.1 കോടി രൂപ ലോറിയില്‍ തിരുവനന്തപുരത്ത് എത്തിച്ച് ധര്‍മരാജനു നല്‍കി. അടുത്ത ദിവസങ്ങളില്‍ ഷിജിന്‍ കര്‍ണാടകയില്‍നിന്ന് 6.5 കോടി പാഴ്‌സല്‍ ലോറിയില്‍ കേരളത്തില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ വിവിധ ബിജെപി നേതാക്കള്‍ക്കു കോടികള്‍ എത്തിച്ചു നല്‍കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മാര്‍ച്ച് മൂന്നിന് കാറില്‍ ആലപ്പുഴയിലേക്കു കൊണ്ടുപോയ 3.5 കോടിയാണ് കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത്.


പാർട്ടി നിർദ്ദേശാനുസരണം ഡി.ജി.പിയെ മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക. തുടരന്വേഷണത്തിന്റെ സാധ്യതകള്‍ ചൂണ്ടിക്കാട്ടി പോലീസ് ഇരിങ്ങാലകുട കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും. കോടതിയുടെ അനുമതി കൂടി വാങ്ങിയിട്ടാകും തുടരന്വേഷണം നടത്തുക. അതിന് മുന്‍പ് വെളിപ്പെടുത്തലുകള്‍ നടത്തിയ തിരൂര്‍ സതീശന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും. സതീശന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ ശേഖരിക്കുന്ന തെളിവുകള്‍ കൂടി സമാഹരിച്ച് കൊണ്ടാകും തുടരന്വേഷണത്തിന് വേണ്ട റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക. ഇനി പിണറായിക്ക് ആശ്രയം കോടതി  മാത്രമാണ്.  അന്വേഷണം നടത്തേണ്ടതില്ലെന്ന് കോടതി പറഞ്ഞാൽ തത്കാലം ഊരാം.


ബി ജെ പി യുടെ മർമ്മത്തിൽ കുത്തിയ ശേഷം എം.വി.  ഗോവിന്ദൻ പിണറായിയോട് പകരം ചോദിക്കുകയായിരുന്നു. ബി ജെ പി വിചാരിച്ചാൽ പിണറായി അകത്താവും.ലാവ്ലിൻ പോലുള്ള സ്വന്തം കേസുകൾ മാത്രമല്ല മകളുടെ പ്രമാദമായ കേസുകൾ വേറെയുമുണ്ട്. കേന്ദ്രസർക്കാരിന്റെ  കണ്ണിൽ കോലിട്ട് കുത്തുന്ന ഏർപാടാണ്  ഇന്നലെ തലസ്ഥാനത്ത് നടത്തിയത്. കെ. സുരേന്ദ്രനെ പോലൊരു നേതാവിനെ കുരുക്കാൻ ശ്രമിച്ചാൽ ബി.ജെ പി കേന്ദ്ര നേതൃത്വം  വെറുതെ വിടില്ലെന്ന് ഉറപ്പാണ്. ഇത്തരം ഒരു പ്രതീക്ഷയാണ് എം.വി. ഗേവിനുമുള്ളത്. അതിനാണ് അദ്ദേഹം  ബി.ജെ പി യെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത്.  കേരള സർക്കാരിന്റെ ഓരോ നീക്കവും കേന്ദ്രം സസൂക്ഷമം വിലയിരുത്തുന്നുണ്ട് കാരണം കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് ബി, ജെ.   പിയുടെ പണമാണ് .അതിന്റെ ഉത്തരവാദികളെ പാർട്ടിക്ക് കണ്ടെത്തുക തന്നെ വേണം. അതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷ് വിവാഹിതനാകുന്നു  (30 minutes ago)

ദേവസ്വം ഉദ്യോഗസ്ഥര്‍ വലയിലായിത്തുടങ്ങി: ശബരിമലയിലെ പൂഴ്ത്തിവച്ചിരുന്ന രേഖകള്‍ ഓരോന്നായി അന്വേഷണസംഘം പൊക്കുന്നു  (1 hour ago)

അമ്മമാര്‍ വിളിച്ചു ഞാന്‍ വന്നു രാഹുലിന്റെ പ്രതികരണം !! സതീശന് വല്ലാതെ ചൊറിയുന്നുണ്ടെങ്കില്‍ മാറിയിരുന്ന് ചൊറിഞ്ഞോ; ആശ വര്‍ക്കാര്‍മാരുടെ സമരവേദിയില്‍ മൊടയിറക്കിയ പ്രതിപക്ഷ നേതാവിന്റെ പരിപ്പെടുത്ത് ഷാഫി  (2 hours ago)

ആണ്‍കുട്ടികള്‍ തെറ്റ് ചെയ്യും, അവരെ തടയേണ്ടത് സ്ത്രീകളുടെ കടമയാണ്: എഎസ്പിയുടെ പരാമര്‍ശങ്ങള്‍ വിവാദത്തില്‍  (3 hours ago)

സഹോദരപുത്രനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ വയോധിക മരിച്ചു  (3 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്തു  (4 hours ago)

യുഡിഎഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി  (4 hours ago)

പുകയില ഉപയോഗം നിരോധിച്ച് മാലിദ്വീപ്; നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപവരെ പിഴ  (4 hours ago)

Indias-military-drills പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ!!!  (5 hours ago)

Andhra-Pradesh രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു  (5 hours ago)

കേരളപ്പിറവി ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

ആര്യനാട് ബൈക്കപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

,രാജിവെച്ച് കൃഷിപ്പണിക്ക് പോകും- അണ്ണാമലൈ  (5 hours ago)

അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടി; കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല  (6 hours ago)

സ്വർണം കൊണ്ട് നിർമിച്ച ടോയ്‌ലറ്റ് ലേലത്തിന്  (6 hours ago)

Malayali Vartha Recommends