Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

വൈദ്യുതി ബോര്‍ഡിലെ അനാസ്ഥയ്ക്കും അഴിമതിക്കും വില കൊടുക്കേണ്ടി വരുന്നത് സാധാരണക്കാരായ ഗുണഭോക്താക്കളാണ്; വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളെ വീണ്ടും ഷോക്കടിപ്പിച്ചിരിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

07 DECEMBER 2024 06:24 PM IST
മലയാളി വാര്‍ത്ത

More Stories...

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളെ വീണ്ടും ഷോക്കടിപ്പിച്ചിരിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; വൈദ്യുതി ബോര്‍ഡിലെ അനാസ്ഥയ്ക്കും അഴിമതിക്കും വില കൊടുക്കേണ്ടി വരുന്നത് സാധാരണക്കാരായ ഗുണഭോക്താക്കളാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം അഞ്ച് തവണയാണ് നിരക്ക് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ 16 പൈസയാണ് കൂട്ടിയത്. ഈ വര്‍ഷം 16 പൈസ കൂട്ടിയതിനൊപ്പം മാര്‍ച്ച് മാസം കഴിഞ്ഞാല്‍ ഉടന്‍ തന്നെ 12 പൈസ കൂടി കൂട്ടുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ചില്‍ പ്രഖ്യാപിക്കുന്നതിന് പകരം ഡിസംബറില്‍ തന്നെ രണ്ടു വര്‍ധനകളും കൂടി ഒന്നിച്ചു പ്രഖ്യാപിച്ചിരിക്കുകയാണ്. 250 യൂണിറ്റ് ഉപയോഗിക്കുന്ന സാധാരണക്കാരന് 50 രൂപയോളം കൂടുതല്‍ നല്‍കേണ്ടി വരും. മാര്‍ച്ച് മാസം കഴിഞ്ഞാല്‍ ഇത് നൂറു രൂപയില്‍ കൂടുതലാകും. ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത രീതിയിലേക്ക് വൈദ്യുതി ചാര്‍ജ്ജ് കൂടുകയാണ്. മാര്‍ച്ച് ആകുമ്പോഴേക്കും ഡെപ്പോസിറ്റ് ഉള്‍പ്പെടെയുള്ള ചാര്‍ജുകളും വര്‍ധിക്കുന്നതോട് കൂടുതല്‍ ബാധ്യതയുണ്ടാകും.



ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 25 വര്‍ഷത്തേക്ക് ഒരു യൂണിറ്റ് വൈദ്യുതി 4 രൂപ 29 പൈസയ്ക്ക് വാങ്ങാന്‍ കരാറുണ്ടാക്കി. ഏഴ് വര്‍ഷത്തോളം കരാര്‍ പ്രകാരം വൈദ്യുതി വാങ്ങി. രണ്ടു വര്‍ഷം മുന്‍പ് ഈ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി. അതിനു ശേഷം 4 രൂപ 29 പൈസക്ക് വാങ്ങിയിരുന്ന വൈദ്യുതി ആറു മുതല്‍ 12 രൂപ വരെ നല്‍കിയാണ് വാങ്ങിയത്. ഒരു ദിവസം ഇതിലൂടെ 15 മുതല്‍ 20 കോടി രൂപ വരെയാണ് ബോര്‍ഡിന് നഷ്ടമുണ്ടായത്. ഇതാണ് ബോര്‍ഡിനെ ബാധ്യതയിലേക്ക് തള്ളിവിട്ടത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ വൈദ്യുതി ബോര്‍ഡ് ലാഭത്തിലായിരുന്നു. 2024 ആയപ്പോള്‍ ബോര്‍ഡിന്റെ കടം 1083 കോടിയില്‍ നിന്നും 45000 കോടിയായി വര്‍ധിച്ചു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കരാര്‍ റദ്ദാക്കി അദാനിയുടെ കമ്പനിക്ക് നല്‍കാനാണ് ശ്രമിച്ചത്. വൈദ്യുതി ബോര്‍ഡില്‍ നടപ്പാക്കിയ പദ്ധകളൊക്കെ അഴിമതി നിറഞ്ഞതായിരുന്നു. ഇതിന്റെയൊക്കെ പാപഭാരം ചുമക്കേണ്ടി വരുന്നത് സാധാരണക്കാരാണ്. വൈദ്യുതി ചാര്‍ജ്ജ് കൂട്ടിയതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും വൈദ്യുതി ബോര്‍ഡിനുമാണ്. ജനങ്ങളെ വീണ്ടും ഷോക്കടിപ്പിക്കുന്ന ചാര്‍ജ്ജ് വര്‍ധന പിന്‍വലിക്കണം. ചാര്‍ജ്ജ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും യു.ഡി.എഫും സമര മുഖത്തേക്ക് പോകുകയാണ്.

ടീകോം കമ്പനിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ഒരു ആക്ഷേപത്തിനും സര്‍ക്കാര്‍ മറുപടി പറഞ്ഞിട്ടില്ല. ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള എന്ത് പ്രൊവിഷനാണ് കരാറിലുള്ളത്. എന്തിനാണ് ടീകോം കമ്പനിക്ക് നഷ്ടപരിഹാരം നല്‍കുന്നത്? ടീകോം കമ്പനിയാണ് സര്‍ക്കാരുമായുള്ള എഗ്രിമെന്റ് പാലിക്കാത്തത്. എഗ്രിമെന്റ് പാലിച്ചില്ലെങ്കില്‍ അവരില്‍ നിന്നും തുക ഈടാക്കാനുള്ള പ്രൊവിഷന്‍ എഗ്രിമെന്റിലുണ്ട്. എന്നിട്ടും വീണ്ടും അവര്‍ക്ക് പണം കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. യു.എ.ഇ സര്‍ക്കാരുമായുള്ള ബന്ധം മോശമാകേണ്ടെന്ന് കരുതിയാണ് പണം നല്‍കുന്നതെന്ന ന്യായം ആരോട് പറയാന്‍ കൊള്ളും?

ഇതിന് പിന്നില്‍ അഴിമതിയാണ്. 248 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്ക് കൊടുക്കുന്നതിനു വേണ്ടിയാണ് എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ മന്ത്രിമാരും ഘടകകക്ഷികളും പ്രതിപക്ഷവും ജനങ്ങളും അറിയാതെ ഒരു സുപ്രഭാതത്തില്‍ പദ്ധതി അവസാനിപ്പിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടീകോമിന് നഷ്ടപരിഹാരം നല്‍കി ഭൂമി കച്ചവടം നടത്താനുള്ള സര്‍ക്കാരിന്റെ ശ്രമം ഒരു കാരണവശാലും അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (4 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (4 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (4 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (4 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (4 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (5 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (5 hours ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (5 hours ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (5 hours ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (5 hours ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (7 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (7 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (8 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (8 hours ago)

Malayali Vartha Recommends