Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് സ്കൂൾ വിദ്യാർത്ഥികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണം..


കന്യാകുമാരി സ്വദേശി പിടിയിൽ; നാഗർകോവിൽ-കോട്ടയം ട്രെയിനിൽ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക അറസ്റ്റ്...


ആഭരണപ്രേമികൾക്ക് ആശ്വാസം: 2025 സെപ്റ്റംബറിന് ശേഷമുള്ള കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവില; ഇനി 90,000-ന് താഴേക്ക് പോകുമോ?


കല്യാണ സീസണിൽ പണമൊഴുകുന്നു! സ്വർണ്ണത്തിൽ 1.2 ലക്ഷം കോടി,വസ്ത്രങ്ങളിൽ 90,000 കോടി;രാജ്യത്ത് 52 ലക്ഷം വിവാഹങ്ങൾ!7.5 ലക്ഷം കോടിയുടെ ബിസിനസ്സ്..


കൊല്ലം ഓടനാവട്ടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൂയപ്പള്ളി പൊലീസ്

വയനാട് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സമ്പൂര്‍ണ ഇടുപ്പ് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു; വിജയകരമായ ശസ്ത്രക്രിയ നടത്തിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

08 DECEMBER 2024 06:44 PM IST
മലയാളി വാര്‍ത്ത

More Stories...

കായിക കേരളത്തിന് വലിയ സംഭാവന ചെയ്യാന്‍ വിദ്യാര്‍ത്ഥികളായ കായികതാരങ്ങള്‍ക്ക് സാധിക്കണം; കായികമേളകൾ കായിക പ്രതിഭകള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്നില്ലെന്നുമുള്ള വാദങ്ങൾ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല; യാതൊരു പ്രതിസന്ധിയുമില്ലാതിരുന്ന സമയത്താണ്, ​കാറ്റുണ്ടെങ്കിൽ മാത്രം ലഭിക്കുന്ന കാറ്റാടി വൈദ്യുതിക്കായി അമിതവിലയ്ക്ക് കൊള്ളക്കരാർ ഒപ്പുവെച്ചത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

അടുത്ത സാമ്പത്തിക വർഷത്തോടെ സംസ്ഥാനത്ത് സമ്പൂർണ വെജിറ്റബിൾ മിഷൻ നടപ്പാക്കും; നടപടികൾ സർക്കാർ ആരംഭിച്ചതായി മന്ത്രി ടി. സിദ്ദിഖ്

അരിയില്‍ ഷുക്കൂറിന്റേ വധം; രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സി.പി.എം ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്റെ ഭീതിതമായ ഉദാഹരണം; നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

പത്മജ വേണുഗോപാലിന്റെ രാജി ഭൗർഭാഗ്യകരം; വ്യക്തിപരമായ ചില കാരണങ്ങളാലാണ് പാർട്ടിയിൽ തുടരാൻ കഴിയാത്തതെന്ന് സംസ്ഥാന അധ്യക്ഷന് നൽകിയ രാജിക്കത്തിൽ അവർ വ്യക്തമാക്കി; നിലപാട് വ്യക്തമാക്കി ബിജെപി

വയനാട് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സമ്പൂര്‍ണ ഇടുപ്പ് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. പൊഴുതന സ്വദേശിനിയായ 71 വയസുകാരിയ്ക്കാണ് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചിലവ് വരുന്ന ശസ്ത്രക്രിയ സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷ പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ണമായും സൗജന്യമായാണ് പൂര്‍ത്തീകരിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനസജ്ജമാക്കിയ കെട്ടിട സമുച്ചയത്തിലെ ഓപ്പറേഷന്‍ തീയറ്ററിലാണ് ശസ്ത്രക്രിയ നടത്തിയത് എന്ന പ്രത്യേകതയുമുണ്ട്. രണ്ട് മാസം കൊണ്ട് 22 മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയത്.



വിജയകരമായ ശസ്ത്രക്രിയ നടത്തിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. രോഗിയുമായി മന്ത്രി സംസാരിച്ചു. ടി. സിദ്ദിഖ് എംഎല്‍എയുടെ ഫോണിലൂടെ വീഡിയോ കോള്‍ മുഖേനയാണ് മന്ത്രി ആശുപത്രിയിലെ രോഗിയുമായി സംസാരിച്ചത്. ഇടുപ്പുവേദനയെ തുടര്‍ന്നാണ് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ 71 കാരിയായ തങ്കം ചികിത്സ തേടിയത്. ഇടുപ്പ് വേദന കാരണം നടക്കുവാനോ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുവാനോ സാധിക്കാത്ത അവസ്ഥയിലാണ് അവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ ഇടുപ്പ് സന്ധി പൂര്‍ണമായും തേയ്മാനം ബാധിച്ച് നശിച്ചതായി കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് സങ്കീര്‍ണമായ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു.

വയനാട് ജില്ലയിലെ രണ്ടാമത്തെ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ സിക്കിള്‍ സെല്‍ രോഗിക്ക് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ജില്ലയിലെ താലൂക്ക് ആശുപത്രിയിലെ ആദ്യത്തെ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിത്.



ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ. രാജഗോപാലന്‍, ഡോ. നിഖില്‍ നാരായണന്‍, അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. സക്കീര്‍ ഹുസൈന്‍, ഡോ. സ്വാതി സുതന്‍ എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി. ഡോ. ജെയിന്‍, ഹെഡ് നഴ്സ് റെജി മോള്‍, നഴ്സിംഗ് ഓഫീസര്‍മാരായ മിനു ദേവസ്യ, അശ്വതി ചന്ദ്രന്‍, അനസ്‌തേഷ്യ ടെക്നീഷ്യന്‍ അഭിജിത്ത്, നഴ്സിംഗ് അസിസ്റ്റന്റ്മാരായ റസിയ, ഷിജി എന്നിവരടങ്ങുന്ന സംഘമാണ് ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ആർമിയുടെ വണ്ടി തടഞ്ഞുനിർത്തി,മിലിട്ടറി ലൈസൻസ് വലിച്ചെറിഞ്ഞ് RTO-യുടെ ഷോ..മിനിറ്റിനുള്ളിൽ ജോലി സ്വാഹാ!  (50 minutes ago)

മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കുപറഞ്ഞു; ആറാം ക്ലാസുകാരൻ ജനലിൽ തൂങ്ങി..!+1 വിദ്യാർത്ഥിനിയും തൂങ്ങിമരിച്ചു; കാരണം പുറത്ത്.  (59 minutes ago)

സൗദിയുടെ തുറമുഖങ്ങളും വൈദ്യുതിനിലയങ്ങളും ആക്രമിക്കുമെന്നു ഹുതികൾ ഭീഷണി മുഴക്കി.  (1 hour ago)

കോടിയേരിയെ വിറ്റ് പിണറായി കുറേ നേടി..! 'മുച്ചൂടും മുടിഞ്ഞേ തീരു' പച്ചയ്ക്ക് പറഞ്ഞ് അളിയൻ  (1 hour ago)

ഹൂതികളെ ചതച്ചരയ്ക്കാൻ തുരത്തിയടി തുടങ്ങി, സൗദിയിൽ യുദ്ധം ഹൊദൈത പിളർത്തി  (2 hours ago)

ഹൊദൈത പിളർത്തി അറബിക്കൂട്ടം; ഹൂതികളെ ചതച്ചരയ്ക്കാൻ തുരത്തിയടി തുടങ്ങി, സൗദിയിൽ യുദ്ധം  (2 hours ago)

കാൽ... പിടിക്കടാ, പിടിക്ക്! പറഞ്ഞു തീരും മുന്നേ മുഖത്തടി...! പത്താം ക്ലാസുകാരനെ തല്ലിച്ചതച്ച് ഇഞ്ചപ്പരുവമാക്കി ഇവന്മാർ  (3 hours ago)

ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ഉണ്ണി മുകുന്ദൻ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു!!!  (6 hours ago)

ഏറ്റവും മികച്ച ചികിത്സാ സംവിധാനം പൊതുമേഖലയിലുണ്ട് എന്നത് അഭിമാനകരം: മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി കൺവെൻഷൻ രണ്ടാം ദിനം: പ്രമുഖ ഡോക്ടർമാർ പങ്കെടുത്തു  (6 hours ago)

കൊല്ലത്ത് 17കാരനെതിരെ പോക്സോ കേസ്  (6 hours ago)

കന്യാകുമാരി സ്വദേശി പിടിയിൽ; നാഗർകോവിൽ-കോട്ടയം ട്രെയിനിൽ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക അറസ്റ്റ്...  (6 hours ago)

#HeartbreakingNews കേരളത്തിലെ കുട്ടികൾക്ക് ഇതെന്ത് പറ്റി..?  (6 hours ago)

ആഭരണപ്രേമികൾക്ക് ആശ്വാസം: 2025 സെപ്റ്റംബറിന് ശേഷമുള്ള കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവില; ഇനി 90,000-ന് താഴേക്ക് പോകുമോ?  (6 hours ago)

#WeddingSeason കല്യാണ സീസണിൽ പണമൊഴുകുന്നു!  (6 hours ago)

Malayali Vartha Recommends