Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കില്ലെന്നു പറയുന്നത് ഏകാധിപത്യമാണ്;കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലെ പാര്‍ട്ടി ഓഫീസാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

11 DECEMBER 2024 03:22 PM IST
മലയാളി വാര്‍ത്ത

More Stories...

ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി സൽക്കാരം സ്വീകരിക്കാൻ പോയതിൻ്റെയും ഉദ്ഘാടനം നടത്താൻ നടന്നതിൻ്റെയും പരിണിതഫലം ജനങ്ങൾ ഇപ്പോൾ അനുഭവിക്കുകയാണ്; സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ ഏകോപനക്കുറവും അനാസ്ഥയും പ്രകടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കാപ്പ പ്രതിയുടെ കൗൺസിലർ സ്ഥാനം രക്ഷിക്കാൻ സ്വന്തം ജോലി പണയം വച്ച പെണ്ണൊരുത്തി!! ചിത്രയുടെ ജോലി തെറിച്ചു... വീഴൂരേക്ക് സു​ഗതനെ തേടിയെത്തിയ കത്തിൽ ട്വിസ്റ്റ്

മുഖ്യമന്ത്രി അൽപ്പം അന്തസ്സ് കാട്ടണം; അമ്മായി അപ്പനെ കാണാൻ ഹെലിക്കോപ്റ്ററിൽ പറന്നിട്ട് വിവാദമായപ്പോൾ കഥയിറക്കുന്നു.. മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി CPI സംസ്ഥാന സെക്രട്ടറി

തൃഷയുടെ പേര് പരാമർശിച്ച് ദ്വയാർഥ പ്രയോഗം ; പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കടുത്ത വിമർശനവുമായി ടിവികെ, ബിജെപി നേതാക്കൾ

ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല;റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലെ പാര്‍ട്ടി ഓഫീസാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലെ പാര്‍ട്ടി ഓഫീസാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. കെ.പി.സി.സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നതിന്റെ തലേദിവസമാണ് ഓഫീസ് അടിച്ചു തകര്‍ക്കുകയും സി.സി. ടി.വി ക്യാമറ തല്ലിപ്പൊളിക്കുകയും പെട്രോള്‍ ഒഴിച്ച് വാതിലുകള്‍ക്ക് തീയിടുകയും ചെയ്തത്.

എന്തൊരു ജനാധിപത്യമാണ് കേരളത്തില്‍? മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കില്ലെന്നു പറയുന്നത് ഏകാധിപത്യമാണ്. ഏകാധിപതിയായ മുഖ്യമന്ത്രി ഇതിന് ഉത്തരം പറയണം. ഉത്തരവാദികളായ എല്ലാവര്‍ക്കും എതിരെ നടപടിയെടുക്കാനും അവരെ തള്ളിപ്പറയാനും സി.പി.എം തയാറാകണം. ഇത്തരം ആളുകളുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അവരുമായി ബന്ധമില്ലെന്നാണ് സി.പി.എം പറയുന്നത്. ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോഴും പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് സി.പി.എം പറഞ്ഞത്. കൊലപാതകം ഉള്‍പ്പെടെ എന്തു വൃത്തികേട് ചെയ്താലും പാര്‍ട്ടിക്ക് ബന്ധം ഇല്ലെന്ന സ്ഥരം സാധനം പാര്‍ട്ടി ഓഫീസില്‍ എഴുതി വച്ചിട്ടുണ്ട്. അത് ഇവിടെ വേണ്ട. കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. വഴിയെ പോകുന്ന ആരും കോണ്‍ഗ്രസ് ഓഫീസിന് തീയിടില്ല.

ഇത് കേരളത്തില്‍ ഉടനീളെ നടന്നുകൊണ്ടിരിക്കുകയാണ്. ഐ.ടി.ഐയില്‍ കെ.എസ്.യു യൂണിറ്റ് കമ്മിറ്റി തുടങ്ങിയതിന്റെ പേരില്‍ എല്ലാ ദിവസവും ആ കുട്ടികളെ മര്‍ദ്ദിക്കുകയാണ്. ഒരു തരത്തിലും സംഘടനാ പ്രവര്‍ത്തനവും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനവും നടത്താന്‍ അനുവദിക്കില്ലെന്ന ധിക്കാരമാണ്. അതിനെ ചെറുത്ത് തോല്‍പ്പിക്കും. ഏകാധിപത്യം കയ്യില്‍ വച്ചാല്‍ മതി. ജനാധിപത്യ വാദികളെയെല്ലാം ഒന്നിച്ചു കൂട്ടി ഏകാധിപത്യത്തിന് എതിരെ അതിശക്തമായി പോരാടും. പിണറായി മേഖലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നു.

അത്രയും പ്രതിസന്ധികളിലൂടെയാണ് അവര്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. അവരോടൊപ്പമാണ് എന്ന് അറിയിക്കാന്‍ വേണ്ടിയാണ് ഇവിടെ എത്തിയത്. ജീവന്‍ പണയം വച്ചും രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന സഹപ്രവര്‍ത്തകരെ കാണുന്നതിനു വേണ്ടിയാണ് പിണറായിയില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ നാട്ടില്‍ പോലും രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അവസരം നല്‍കില്ലെന്ന അധികാരത്തിന്റെ അഹങ്കാരവും ധിക്കാരവും അവസാനിപ്പിച്ചേ മതിയാകൂ. അതിനു വേണ്ടിയുള്ള പോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകും.  മാടായിയിലേത് പ്രാദേശിക വിഷയമാണ്. പാര്‍ട്ടി ഇടപെട്ട് അത് രമ്യമായി പരിഹരിക്കും. എം.കെ രാഘവന്‍ എം.പിയുമായും ഡി.സി.സി അധ്യക്ഷനുമായും വിഷയം സംസാരിച്ചു. കെ.പി.സി.സി പ്രസിഡന്റുമായി ആലോചിച്ച് വിഷയം പരിഹരിക്കും. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (10 minutes ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (17 minutes ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (26 minutes ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (1 hour ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (2 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (2 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (2 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (2 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (3 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (3 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (3 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (3 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (4 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (4 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (4 hours ago)

Malayali Vartha Recommends