Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടീകോമിന് നഷ്ടപരിഹാരം നല്‍കി സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

16 DECEMBER 2024 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

നഗരസഭയിലെ 101 BJP കൗൺസിലർമാരും മിടുക്കന്മാർ; ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്

ഇ ഡിയ്ക്ക് മുന്നിൽ ഹാജരാകില്ല; പുതിയ സമൻസ് അയക്കുമെന്ന് ഇ ഡി

വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ല; ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ മേയർ വി വി രാജേഷ്

തടവുകാരുടെ ന്യായമായ പരോളുകള്‍ നിഷേധിക്കില്ല; പക്ഷേ രാഷ്ട്രീയ കാരണങ്ങളാല്‍ തടവുകാര്‍ക്ക് അനാവശ്യമായ പരോളുകള്‍ കിട്ടുന്നത് നീട്ടിക്കൊണ്ടുപോകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം; മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം; താക്കീത് മാത്രം നൽകി നടപടി

ടീകോമിന് നഷ്ടപരിഹാരം നല്‍കി സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്.   ടീകോമിന് നഷ്ടപരിഹാരം നല്‍കി സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പട്ട്  മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ്  കത്ത് അയച്ചു. സംസ്ഥാനത്തെ ഐ.ടി വ്യവസായത്തിന് പുത്തന്‍ ഉണര്‍വ് നല്‍കാനും പത്ത് വര്‍ഷം കൊണ്ട് 90,000 പേര്‍ക്ക് തൊഴില്‍ നല്‍കാനും വിഭാവനം  ചെയ്ത ബൃഹത് പദ്ധതി ആയിരുന്നല്ലോ സ്മാര്‍ട്ട് സിറ്റി പദ്ധതി.

ടീകോം കമ്പനിയും സംസ്ഥാന സര്‍ക്കാരും 2007 ല്‍ ഉണ്ടാക്കിയ 'ഫ്രെയിംവര്‍ക്ക് എഗ്രിമെന്റില്‍' കരാര്‍ വ്യവസ്ഥകളില്‍ വീഴ്ച വരുത്തുന്ന കക്ഷിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു. പ്രസ്തുത കരാറിലെ 7,11 വ്യവസ്ഥകള്‍ പ്രകാരം  ടീകോമിന്റെയോ, സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായാല്‍ വീഴ്ച വരുത്തുന്ന കക്ഷിയില്‍ നിന്നും മറ്റേ കക്ഷിക്ക് അവര്‍ നടത്തിയ എല്ലാ മുതല്‍ മുടക്കുകളും നഷ്ടങ്ങളും ഈടാക്കാന്‍ വ്യവസ്ഥയുണ്ട്.

ഈ കരാറിലെ 7.2.2(സി) പ്രകാരം ടീകോമിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായാല്‍ സര്‍ക്കാരിന് സര്‍ക്കാര്‍ നടത്തിയ മുതല്‍മുടക്ക് ഈടാക്കാവുന്നതാണ്.  2007 ല്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ടീകോം ഈ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അവരില്‍ നിന്നാണ് സര്‍ക്കാര്‍ നടത്തിയ മുതല്‍മുടക്കും, നഷ്ടപരിഹാരവും ഈടാക്കേണ്ടത് എന്നിരിക്കെ പദ്ധതിയില്‍ വീഴ്ച വരുത്തിയ ടീകോമിന് സര്‍ക്കാര്‍ അങ്ങോട്ട് പണം നല്‍കുന്നത് സംസ്ഥാന താല്പര്യത്തിന് എതിരാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനും ടീകോമിന് പണം നല്‍കാനുമുള്ള സര്‍ക്കാര്‍ നീക്കം ദുരൂഹമാണ്. വ്യവസ്ഥകള്‍ ലംഘിച്ച ടീകോമിന് അങ്ങോട്ട് പണം നല്‍കി പദ്ധതി അവസാനിപ്പിക്കാനുമുള്ള ഏകപക്ഷീയമായ സര്‍ക്കാര്‍ തീരുമാനം റദ്ദ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends