Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അംബേദ്കറെ അധിക്ഷേപിച്ചതിനെതിരെ രാജ്യത്തുയര്‍ന്ന ജനരോഷത്തിലെ ശ്രദ്ധ തിരിച്ച് അമിത് ഷായെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വ്യാജ ആരോപണം ഉന്നയിച്ചത്; തുറന്നടിച്ച് കെ.സുധാകരന്‍ എം പി

22 DECEMBER 2024 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

ആർ ശ്രീലേഖ പണിതുടങ്ങി... നിയമ സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വമ്പൻ നീക്കത്തിൽ ബിജെപി

സർക്കാരിന്റെ ഇച്ഛാശക്തിയുടെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമായാണ് നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി; ചാലയുടെ വികസനത്തിൽ നിർണ്ണായകമായ പുതിയ വെയർഹൗസ് സമുച്ചയം നാടിന് സമർപ്പിച്ച് മന്ത്രി വി ശിവൻകുട്ടി

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചു; വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ലോകത്തെ വിഭവങ്ങളെ കൈപ്പിടിയില്ലാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ്‌ തങ്ങള്‍ക്ക്‌ വഴങ്ങാത്ത രാജ്യങ്ങളെ തകര്‍ക്കുന്ന നയം സ്വീകരിക്കുന്നത്‌; ഗാസയിലും ഉക്രൈനിലും ചോരപ്പുഴ ഒഴുക്കുന്നതിന്‌ കാരണമായി തീര്‍ന്നത്‌ അമേരിക്കയുടെ ഈ നയം തന്നെയാണ്‌; ആക്രമണത്തിൽ പ്രതികരിച്ച് സി.പി.ഐ (എം)

ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍.അംബേദ്കറുടെ സംഭാവനകളെ തമസ്‌കരിച്ച് ചരിത്രം വളച്ചൊടിക്കാന്‍ അമിത് ഷായും ബിജെപിയും ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ അംബേദ്കറോടുള്ള ആദരസൂചകമായി റിപ്പബ്ലിക് ദിനം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബി.ആര്‍.അംബേദ്കര്‍ ദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ പ്രാധാന്യം ഉയര്‍ത്തിപിടിച്ച് 'ജയ് ഭീം അംബേദ്കര്‍ സമ്മേളനം'സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പ്രസ്താവനയക്കെതിരേയും രാഹുല്‍ ഗാന്ധിക്കെതിരേ കള്ളക്കേസെടുത്തതിനുമെതിരെ തലശേരി ടൗണില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തിനു നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.അമിത് ഷായുടെ അംബേദ്ക്കര്‍ വിരുദ്ധ പരാമര്‍ശനത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും കയ്യേറ്റം ചെയ്തത് ബിജെപി എംപിമാരാണ്.

അതിനുശേഷം ബിജെപി എംപിമാര്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി കൊടുത്തു.രാഹുല്‍ ഗാന്ധിയെ നിശബ്ദമാക്കാനാണ് കൂറെ കാലങ്ങളായി ബിജെപി ശ്രമിക്കുന്നത്. അങ്ങനെ ബിജെപി ശ്രമിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്ന വ്യക്തിത്വമല്ല രാഹുല്‍ ഗാന്ധി. അംബേദ്കറെ അധിക്ഷേപിച്ചതിനെതിരെ രാജ്യത്തുയര്‍ന്ന ജനരോഷത്തിലെ ശ്രദ്ധ തിരിച്ച് അമിത് ഷായെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വ്യാജ ആരോപണം ഉന്നയിച്ചതെന്ന്  കെ.സുധാകരന്‍ പറഞ്ഞു.

രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കാനും ജനാധിപത്യം നിലനിര്‍ത്താനും ഐക്യം സാധ്യമാക്കാനും സ്‌നേഹത്തിന്റെ സന്ദേശവുമായി തെരുവുകളിലൂടെ 4000 ലധികം കി.മീറ്റര്‍ കാല്‍നാടയായി സഞ്ചരിച്ച നേതാവാണ് രാഹുല്‍ ഗാന്ധി. വ്യത്യസ്ത മതത്തിലും ഭാഷയിലും സംസ്‌കാരത്തിലുമുള്ള അനേകായിരം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിലൂടെയാണ് നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തേയും സംസ്‌കാരത്തെയും സംരക്ഷിച്ചത്. ഭരണഘടനയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്  പ്രതിജ്ഞാബദ്ധമാണ്. സംഘപരിവാര്‍ ഇന്ത്യന്‍ ഭരണഘടനയെക്കാള്‍ പ്രാധാന്യം നല്‍കുന്നത്  മനുസ്മൃതിക്കാണ്. അതിനാലാണ്  ബി.ആര്‍ അംബേദ്കറെ അധിക്ഷേപിക്കാന്‍ ബിജെപി തയ്യാറായത്.അമിത് ഷായുടെ പ്രസ്താവനയിലൂടെ ബിജെപിയുടെ ദളിത് വിരുദ്ധത പ്രകടമാണ്.

ജനാധിപത്യ വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന ബിജെപിക്ക് ഭരണഘടനയോടും രാജ്യത്തോടും ഒരു കടപ്പാടുമില്ല.ബി.ആര്‍.അംബേദ്കര്‍ക്ക് വേണ്ടി ശബ്ദിച്ചതിന് രാഹുല്‍ ഗാന്ധിയുടെ പേരില്‍ കേസെടുക്കാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അതിനെ തന്റേടത്തോടെ നേരിടും.അംബേദ്കറെയും ഇന്ത്യന്‍ ഭരണഘടനയെയും ഏറെ ബഹുമാനിക്കുന്ന ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിയതിന് ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്നും മന്ത്രിസ്ഥാനം രാജിവെക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (1 hour ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (1 hour ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (1 hour ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (1 hour ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (1 hour ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (1 hour ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (1 hour ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (1 hour ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (2 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (2 hours ago)

ഇനി ആക്രമിക്കില്ല  (2 hours ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (2 hours ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (2 hours ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (2 hours ago)

Malayali Vartha Recommends