Widgets Magazine
16
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

അയ്യപ്പ സംഗമത്തിലെ ആളൊഴിഞ്ഞ കസേര എഐ ക്രിയേഷന്‍ ആണെന്ന്; എംവി ഗോവിന്ദന് പത്ത് തലയാ തനി പൊട്ടനെന്ന് സോഷ്യല്‍മീഡിയയില്‍ കട്ട ട്രോള്‍

22 SEPTEMBER 2025 07:57 AM IST
മലയാളി വാര്‍ത്ത

More Stories...

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

പവർ കട്ട് പ്രതിസന്ധി മാറ്റാൻ മാസ്റ്റർ പ്ലാൻ; KSEBയുടെ നീക്കം ജനങ്ങൾക്ക് ഉരാക്കുടുക്കോ..!! വൈദ്യുതി വാങ്ങുന്നതിന് പിന്നിലെ ചതി

എഐ മൂത്താല്‍ അത് സോഷ്യലിസം ആണെന്ന് നേരത്തെ ഗോവിന്ദന്‍ പറഞ്ഞിരുന്നു. അന്തം കമ്മികളുടെ കാര്യത്തില്‍ എഐ മൂത്താല്‍ അത് മുഴു ഭ്രാന്താണ്. അയ്യപ്പ സംഗമത്തിലെ ആളൊഴിഞ്ഞ കസേര എഐ ക്രിയേഷന്‍ ആണ് പരിപാടി പൊളിഞ്ഞെന്ന് കാണിക്കാന്‍ ചിലര്‍ പ്രചരിപ്പിച്ചതെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ വാദം. എംവി ഗോവിന്ദന് പത്ത് തലയാ തനി പൊട്ടനെന്ന് സോഷ്യല്‍മീഡിയയില്‍ കട്ട ട്രോള്‍., പിന്നാലെ പാര്‍്ടി സെക്രട്ടറിയെ തൂക്കി താഴെയടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുല്‍ വിഷയത്തില്‍ സകല നിയന്ത്രണവും വിട്ട് നില്‍ക്കുന്ന സതീശന്‍ സിപിഎമ്മിനെ അടിക്കാന്‍ ഒരു വടി നോക്കി നടക്കുവായിരുന്നു കൃത്യം പോലെ കിട്ടി ആഗോള അയ്യപ്പ സംഗമം. സടകുടഞ്ഞെണീറ്റ പ്രതിപക്ഷ നേതാവിന്‍രെ വായില്‍ക്കയറി ഇറങ്ങി ഗോവിന്ദന്‍ തീര്‍ന്ന്.

ആഗോള അയ്യപ്പ സംഗത്തില്‍ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയന്റെ കര്‍മ്മികത്വത്തില്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്ന് വി ഡി സതീശന്‍ പറഞ്ഞു അയ്യപ്പ ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്നു വ്യക്തമാക്കുന്നതാണ് സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകള്‍. സര്‍ക്കാര്‍ അവകാശപ്പെട്ടതിന്റെ നാലിലൊന്നു പേര്‍ പോലും സംഗമത്തിനെത്തിയില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ രാഷ്ട്രീയ നാടകം ബോധ്യപ്പെട്ടതു കൊണ്ടാണ് അയ്യപ്പ ഭക്തര്‍ സംഗമത്തോട് മുഖം തിരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോര്‍ഡ് ജീവനക്കാരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളും ഉദ്യോസ്ഥരുമാണ് സദസിലുണ്ടായിരുന്നതില്‍ ഭൂരിഭാഗവും. ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ കണ്ടത്. എന്നിട്ടാണ് അത് എ.ഐ നിര്‍മ്മിതമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചത്. ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന എം.വി ഗോവിന്ദന്‍ സ്വയം അപഹാസ്യനാകരുത്. സംഗമം ആഗോള വിജയമെന്നും ലോകപ്രശസ്തമായ വിജയമെന്നു പറഞ്ഞതിലൂടെ എം.വി ഗോവിന്ദന്‍ പിണറായി വിജയനെ പരിഹസിച്ചതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സതീശന്‍ കുറ്റപ്പെടുത്തി.

മാനവികതയുടെയും മതേതരത്വത്തിന്റെയും പൂങ്കാവനമായ ശബരിമലയിലേക്ക് യോഗി ആദിത്യനാഥിനെ പോലെ വര്‍ഗീയത പ്രചരിപ്പിക്കുന്ന ഒരാളെ ക്ഷണിച്ചത് കേരളത്തിന്റെ മതേതര മനസിനെ അവഹേളിക്കുന്നത് തുല്യമാണ്. യോഗി ആദിത്യനാഥിന്റെ ആശംസാ കത്തിലെ ഉള്ളടക്കം അഭിമാനത്തോടെ ദേവസ്വം മന്ത്രി വായിച്ചതിലൂടെ എന്ത് സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്? ഭക്തി പരിവേഷമായി അണിയുന്നവര്‍ക്ക് പ്രത്യേക അജന്‍ഡയെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷെ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഭക്തി പരിവേഷമായി അണിഞ്ഞത് നിങ്ങളാണ്.
നിങ്ങള്‍ക്ക് തന്നെയാണ് പ്രത്യേക അജന്‍ഡയുള്ളതും. അയ്യപ്പ സംഗമത്തില്‍ തത്വമസിയെയും ഭഗവദ്ഗീതയെയും കുറിച്ച് പറഞ്ഞ പിണറായി വിജയന്‍ നേരത്തെ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസത്തെയും അവഹേളിച്ചത് വിശ്വാസ സമൂഹം മറക്കില്ല. ശബരിമലയിലെ വിശ്വാസങ്ങളെ തകര്‍ക്കാനും ഭക്തരെ അപമാനിക്കാനും ശ്രമിച്ച പിണറായി വിജയനും എല്‍.ഡി.എഫ് സര്‍ക്കാരും അതേ ശബരിമലയെയും അയ്യപ്പനെയും രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ദുരുപയോഗം ചെയ്തതിനുള്ള തിരിച്ചടി കേരളത്തിലെ ജനങ്ങള്‍ നല്‍കും. പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

നേരത്തെ അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അവകാശപ്പെട്ടിരുന്നു. നാലായിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. പങ്കാളിത്തം കുറവാണെന്നത് മാധ്യമങ്ങളുടെ കള്ളപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഒഴിഞ്ഞ കസേരയുമായി ബന്ധപ്പെട്ട ചോദ്യത്തിന്, 'വേണമെങ്കില്‍ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടേ' എന്നായിരുന്നു ഗോവിന്ദന്റെ മറുചോദ്യം.

ശബരിമലയെ ആഗോള തീര്‍ഥാടനകേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ശബരിമലയുടെ പശ്ചാത്തല വികസനത്തിനുള്ള ചര്‍ച്ചകളിലാണ് അയ്യപ്പ സംഗമം ശ്രദ്ധ കേന്ദ്രീകരിച്ചത്. മറ്റ് വിവാദങ്ങളൊക്കെ അനാവശ്യമാണ്. അയ്യപ്പ സംഗമത്തിനെതിരെ പ്രചാരണം നടക്കുന്നവര്‍ക്ക് പല രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും മന്ത്രി പറഞ്ഞു.

ആര്‍ക്കും പരാതികളോ പരിഭവങ്ങളോ ഇല്ലാതെയാണ് അയ്യപ്പ സംഗമം സമാപിച്ചത്. 4,126 പേരാണ് ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്തത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 2125 പേരും, വിദേശരാജ്യങ്ങളില്‍നിന്ന് 182 പേരും പങ്കെടുത്തു. ആകെ 15 രാജ്യങ്ങളില്‍നിന്നും 14 സംസ്ഥാനങ്ങളില്‍നിന്നും പങ്കാളിത്തമുണ്ടായി. സംഘാടകര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായി സംഗമം മാറി. വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ വിജയകരമായി അവസാനിച്ചു. 3000 പേരുടെ പങ്കാളിത്തമായിരുന്നു ആദ്യം തീരുമാനിച്ചത്. കൂടുതല്‍ അഭ്യര്‍ഥന വന്നപ്പോള്‍ 3,500 പേരാക്കി. എന്നാല്‍ അതിലും കവിഞ്ഞുള്ള പങ്കാളിത്തമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.

ഉദ്ഘാടനസമ്മേളനത്തിനു ശേഷം ചര്‍ച്ചകളിലേക്ക് പോകേണ്ടവര്‍ പേരുകള്‍ നല്‍കിയിരുന്നു. ഇതില്‍ ഒരു കൗണ്ടറില്‍ 640 എന്ന എണ്ണം കണ്ട് അയ്യപ്പസംഗമത്തില്‍ 640 പേര്‍ മാത്രം പങ്കെടുക്കുന്നു എന്ന രീതിയില്‍ പ്രചാരണം നടന്നു. കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു. മികച്ച ഓഡിറ്റോറിയം സമ്മേളനത്തിന്റെ വിജയത്തില്‍ പ്രധാന ഘടകങ്ങളിലൊന്നായി. തീര്‍ഥാടകര്‍ക്ക് തടസമുണ്ടാകാതെയും തികച്ചും ഹരിത ചട്ടം പാലിച്ചുമാണ് സംഗമം നടന്നതെന്നും മന്ത്രി പറഞ്ഞു.

ആളുകള്‍ ആരും എഴുന്നേറ്റ് പോയിട്ടില്ല. ഉദ്ഘാടനത്തിന് ഹാള്‍ നിറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം വിവിധ സെഷനുകളിലേക്കാണ് ആളുകള്‍ മാറിയത്. പ്രചരിക്കുന്ന വിഡിയോയിലെ ഒഴിഞ്ഞ കസേരകള്‍ വളരെ നേരത്തെ ഷൂട്ട് ചെയ്തതാണ്. ചര്‍ച്ചകള്‍ക്കായി വേര്‍തിരിക്കുമ്പോള്‍ അതില്‍ താത്പര്യമുള്ളവരാണ് പോയിട്ടുള്ളത്. കുറെയാളുകള്‍ എക്‌സിബിഷന്‍ കാണുന്നതിനായി മാറിയിട്ടുണ്ട്.

ചിലര്‍ ഭക്ഷണം കഴിക്കാന്‍ മാറിയിട്ടുണ്ട്. ചര്‍ച്ചകളില്‍ താത്പര്യമുള്ളവരും പേര് കൊടുത്തുവരുമാണ് പങ്കെടുത്തത്. ചില ആളുകള്‍ തെറ്റിദ്ധരിച്ച് ഒരു കൗണ്ടറിലെ മാത്രം നമ്പര്‍ എടുത്ത് അത്രയും പേര്‍ മാത്രമാണ് പങ്കെടുത്തതെന്ന് വാര്‍ത്ത നല്‍കി. ഏങ്ങും ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം അയ്യപ്പ സംഗമത്തിന് എത്തിയ ആളുകള്‍ മടങ്ങിപ്പോയി എന്ന് വ്യാജപ്രചാരണം നടന്നു. ഉദ്ഘാടന സെക്ഷന്‍ കഴിഞ്ഞ് മൂന്ന് ഹാളുകളിലായി നടക്കുന്ന സെക്ഷനുകളില്‍ പങ്കെടുക്കാന്‍ ആളുകള്‍ പോയതാണ് തെറ്റായി പ്രചരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

കര്‍ണാടക പിസിസി ഉപാധ്യക്ഷന്‍ പങ്കെടുത്തു. അദ്ദേഹത്തിനും പരാതി ഉണ്ടായിരുന്നില്ല. ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ ആളുകള്‍ എഴുന്നേറ്റു പോയി എന്നാണ് മറ്റൊരു പ്രചാരണം. അവര്‍ പോയത് സെഷനുകളില്‍ പങ്കെടുക്കാനാണ്. 3 സ്ഥലങ്ങളില്‍ ആയിരുന്നു സെഷനുകള്‍ നടത്തിയത്. ഇതാണ് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

18 അംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രസിദ്ധീകരിക്കും. ഒഴിഞ്ഞ കസേരകളുടെ ഫോട്ടോ എടുത്തത് പരിപാടിക്ക് മുമ്പാണ്. ഉദ്ഘാടന സമയത്ത് പന്തല്‍ നിറഞ്ഞിരുന്നു. പാര്‍ട്ടി സെക്രട്ടറിക്ക് പരിപാടിയുടെ ഉള്ളടക്കം ബോധ്യപ്പെട്ടു. അതാണ് അദ്ദേഹം പ്രതികരിച്ചത്. മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒരുമിച്ച വന്നതില്‍ വിവാദം വേണ്ട. ഒരേ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നവര്‍ ആണ് അവര്‍. യോഗി ആദിത്യനാഥിന്റെ പിന്തുണയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. യോഗി ആദിത്യനാഥ് അയച്ച സന്ദേശത്തില്‍ ഒരു വര്‍ഗീയതയില്ല. മുഖ്യമന്ത്രി എന്ന നിലക്കാണ് ക്ഷണിച്ചത്. എന്നാല്‍ യോഗിയുടെ എല്ലാ നിലപാടിനോടും യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (5 minutes ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (17 minutes ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (26 minutes ago)

മുഖ്യമന്ത്രിക്കെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തില്‍ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു  (30 minutes ago)

ശോഭന - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തേന്മാവിൻ കൊമ്പത്ത് വീണ്ടും തിയറ്ററുകളിൽ; 4k ദൃശ്യവിസ്മയവുമായി ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു!!!!  (1 hour ago)

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; ചിത്രം സെപ്റ്റംബർ 18-ന് പ്രദർശനത്തിനെത്തുന്നു!!!  (1 hour ago)

4കെ ദൃശ്യവിസ്മയവുമായി തേന്മാവിന്‍ കൊമ്പത്ത് ഒക്ടോബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു  (1 hour ago)

കളിപ്പാട്ട വിപണിയിലേക്ക് ഇബിജി ഗ്രൂപ്പ്; 50 കോടി രൂപയുടെ വിപുലീകരണ പദ്ധതി...  (2 hours ago)

ഡി വൈ എഫ് ഐ യുടെ ‘Hello2AI’ ക്യാമ്പയിന് സെപ്റ്റംബർ 17 ന് തുടക്കമാകും...  (2 hours ago)

കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...  (2 hours ago)

സംസ്ഥാനത്ത് സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കും; വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

എക്‌സൈസ് വകുപ്പിനെ പൂർണമായി ആധുനികവത്കരിക്കും; 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പിൻ്റെ ഫീൽഡ് ഓഫീസുകൾക്കായി പുതുതായി വാങ്ങിയ 41 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് മന്ത്രി എം. ലിജു  (3 hours ago)

വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...  (3 hours ago)

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)  (3 hours ago)

ചില്ലറ റേഷന്‍കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍ നിന്ന് 35 ആക്കണമെന്നു റേഷന്‍വ്യാപാരികള്‍ ; വര്‍ധിപ്പിക്കല്‍ പരിഗണനയിലെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

Malayali Vartha Recommends