Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചതായി പ്രസിഡന്റ് ദ്രൗപദി മുര്‍മു


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കാര്‍ മൂന്നു വര്‍ഷത്തിനിടെ നിയമം ലംഘിച്ചത് 18 തവണയാണ്; മോട്ടോര്‍ വാഹനവകുപ്പ് പിഴയായി ചുമത്തിയത് 13,250 രൂപ; പിണറായി വിജയനും എംവി ഗോവിന്ദനും രാജ്യത്തെ ഒരു നിയമവും ബാധകമല്ല?

09 MAY 2026 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!

യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തിൽ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കിൽ കമ്മ്യൂണിസം നിലനിൽക്കുകയില്ലെന്ന വാദം; കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പിണറായി വിജയനും എംവി ഗോവിന്ദനും രാജ്യത്തെ ഒരു നിയമവും ബാധകമല്ല. എന്തു തെമ്മാടിത്തരവും പറയാം, എന്തു നിയമലംഘനവും നടത്താം. അധികാരികള്‍ എന്തു ശിക്ഷ വിധിച്ചാലും അവര്‍ക്കത് ബാധകമല്ല. നിയമം മാത്രമല്ല കോടതിയോടു വരെ വല്ലാത്ത പുശ്ചമാണ് ഇരുവര്‍ക്കും.

കാറില്‍ സീറ്റില്‍ ബെല്‍റ്റിടാതെ 120 കിലോമീറ്റര്‍ വേഗത്തില്‍ പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന് പറക്കാം. നിയമം നിക്ഷേധിച്ചാല്‍ കേസെടുക്കുന്നവരെ സ്ഥലം മാറ്റും. അതല്ലെങ്കില്‍ തല്ലിയൊതുക്കും. പാര്‍ട്ടി നിലപാടിനു വിരുദ്ധരാകുന്നവരെ വെട്ടിക്കൊല്ലും. അതല്ലെങ്കില്‍ പാര്‍ട്ടിക്ക് പുറത്താക്കുകയോ ഒതുക്കുകയോ ചെയ്തുകളയും.

മൈക്ക് നിന്നുപോയാല്‍ മൈക്ക് ഓപ്പറേറ്റര്‍മാരുടെ മുതുകത്തു കയറാന്‍ പിണറായിക്കും ഗോവിന്ദനും ഒരുളിപ്പുമില്ല. മൈക്കുകാരനെ പരസ്യമായി തെറി വിളിക്കും. അതല്ലെങ്കില്‍ ഭീഷണിപ്പെടുത്തും. ഇത്തവണ ഇടതുമുന്നണി അടപടലം പരാജയപ്പെട്ടതിനു പിന്നില്‍ കേരളത്തിലെ മൈക്കുകാരുടെ ശാപമുണ്ടെന്നതിനു സംശയമില്ല.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കാര്‍ മൂന്നു വര്‍ഷത്തിനിടെ നിയമം ലംഘിച്ചത് 18 തവണയാണ്. മോട്ടോര്‍ വാഹനവകുപ്പ് പിഴയായി ചുമത്തിയത് 13,250 രൂപയും. പിഴയടയ്ക്കാന്‍ തയ്യാറാകാത്ത പാര്‍ട്ടി സെക്രട്ടറിയുടെ വാഹനത്തിനെതിരെ നടപടിയുമില്ല. സിപിഎം സംസ്ഥാന സെക്രട്ടറിക്കു നിയമം ബാധകമലല്ലെന്നാണ് സിപിഎമ്മിന്റെ കടുത്ത നിലപാട്. സിപിഎമ്മിന്റെ ഭരണ തകര്‍ച്ചയ്ത്ത് നിമിത്തമായാണ് പിണറായി വിജയന്റെയും എംവി ഗോവിന്റെയും അഹങ്കാരവും അഹന്തയുമാണെന്ന് സിപിഎം ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല.

സിപിഎം പാര്‍ട്ടി സെക്രട്ടറിയുടെ ഇന്നോവ ക്രിസ്റ്റ നിശ്ചിത സമയത്തിനുള്ളില്‍ പിഴയടയ്ക്കാത്തതിനാല്‍ രണ്ടു കേസുകള്‍ കോടതിക്ക് കൈമാറിയിട്ടുമുണ്ട്. മുന്‍സീറ്റ് യാത്രക്കാരനായ എംവി ഗോവിന്ദന്‍ സീറ്റ്ബെല്‍റ്റ് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതല്‍ തവണ എ.ഐ ക്യാമറ പിഴചുമത്തിയിട്ടുള്ളത്. 500 രൂപ വീതം 12 തവണ. എം.വി.ഗോവിന്ദന്‍ സീറ്റ്ബെല്‍റ്റ് ധരിക്കാതെ മുന്‍സീറ്റില്‍ ഇരിക്കുന്ന ചിത്രവും പലപ്പോഴും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

2025 ജനുവരിയില്‍ കോവളം- കാരോട് ദേശീയപാതയില്‍ യു.എസ്.ടി ജംഗ്ഷനു സമീപം 120 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞതിനും പിഴ ചുമത്തിയിട്ടുണ്ട്. 2025 ഓഗസ്റ്റില്‍ കിളിമാനൂര്‍- കൊട്ടാരക്കര റോഡില്‍ അമിതവേഗത്തില്‍ പോയതിനും കേസുണ്ട്. മനുഷ്യരെ ഭയപ്പെടുത്തും വിധം നാലു ഹോണുകള്‍ ഘടിപ്പിച്ചതിനു 2023ല്‍ മോട്ടോര്‍ വാഹനവകുപ്പും കേസെടുത്തിട്ടുണ്ട്. ഇതുവരെയും ഈ ഹോണുകള്‍ നീക്കം ചെയ്തിട്ടില്ല. ഗ്ലാസുകളില്‍ കട്ടികൂടിയ കറുത്ത ഫിലിം പതിച്ചതിനും സിഗ്‌നല്‍ ലംഘിച്ചതിനും കേസ് വേറെയുമുണ്ട്. എ.കെ.ജി സെന്റര്‍ ഓഫീസ് സെക്രട്ടറിയുടെ മൊബൈല്‍ നമ്പരാണ് വാഹനരേഖകളിലുള്ളതെന്നിരിക്കെ സഖാക്കള്‍ കോടതിക്കും മുകളിലാണെന്ന് ചിന്തിച്ചേ തീരു.

മുമ്പ് ജനകീയ പ്രതിരോധ ജാഥയില്‍ പ്രസംഗിക്കുന്നതിനിടെ മൈക്കിനോട് ചേര്‍ന്ന് നിന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററെ വേദിയില്‍ വച്ച് ശകാരിച്ച് ഇറക്കിവിട്ട ധിക്കാരിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മാളയില്‍ നടന്ന ജാഥ സ്വീകരണ സമ്മേളനത്തിനിടെയാണ് സംഭവം. മാധ്യമസ്ഥാപനത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ നടന്ന പൊലീസ് റെയ്ഡ് വിശദീകരിക്കുന്നതിനിടെയായിരുന്നു മൈക്ക് ഓപ്പറേറ്റര്‍ വേദിയിലേക്കെത്തി മൈക്കിന്റെ അടുത്ത് നിന്ന് സംസാരിക്കാമോ എന്ന് ചോദിച്ചത്. ഇതില്‍ പ്രകോപിതനായി നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണല്ലോ ഉത്തരവാദി എന്നായിരുന്നു ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററോടു ചാദിച്ചത്.

എന്നാല്‍ മൈക്ക് ഓപ്പറേറ്ററോട് അപമര്യാദയോടെ സംസാരിക്കുന്നതിന്റെ വീഡിയോ കേരളമെമ്പാടും പ്രചരിച്ചതോടെ പിറ്റേന്ന് ഗോവിന്ദന്‍ നിലപാട് മാറ്റുകയും ചെയ്തു. മൈക്ക് ഓപ്പറേറ്ററോട് താന്‍ തട്ടിക്കയറിയിട്ടില്ലെന്നും പ്രസംഗിച്ചു കൊണ്ടിരുന്നപ്പോള്‍ പലതവണ ഇടപെട്ടപ്പോഴാണ് പൊതുയോഗത്തില്‍ വെച്ച് ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ച് ക്ലാസെടുക്കേണ്ടി വന്നതെന്നുമായിരുന്നു ഗോവിന്ദന്റെ വിശദീകരണം. കളിയാക്കും വിധം പരമപുശ്ചത്തോടെ മനുഷ്യരോടു സംസാരിക്കുന്ന ധിക്കാരസമീപനമാണ് സിപിഎമ്മിന്റെ ദുരന്തത്തിന് കാരണമായത്. ഗോവിന്റെ അതേ ശൈലിയുള്ള ഭാര്യ ശ്യാമള തളിപ്പറമ്പില്‍ തോല്‍ക്കാന്‍ ഇടയായതിനു പിന്നിലും ഞാനാണ് പാര്‍ട്ടി എന്ന ധിക്കാര സമീപനമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല... ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്, ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം തുടരുന്നു  (26 minutes ago)

ഭരണഘടനാ ബാഹ്യ ഇടപെടലുകളിൽ നിന്ന് ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുക എന്നത് ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്ന ഏറ്റവും വലിയ കടമ; ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും വലിയ വെല്ലുവിളിക  (27 minutes ago)

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടിക പുറത്തിറക്കി... വിവിധ സേനകളിലായി സ്‌തുത്യർഹ സേവനം കാഴ്‌ചവച്ച 282 പേർക്കാണ് മെഡൽ  (32 minutes ago)

ഖനന അവകാശങ്ങളിലും ധാതുവിഭവങ്ങളടങ്ങിയ ഭൂമിയിലും അധിക നികുതിയോ സെസ്സോ ഈടാക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ അവകാശത്തെ തടയുന്നത് സംസ്ഥാനങ്ങളുടെ താല്പര്യത്തിനെതിരെയുള്ള കടന്നുകയറ്റം; ആഞ്ഞടിച്ച്  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 78 കേസുകളിലായി 84 പേര്‍ കൂടി അറസ്റ്റിൽ; 9696 അറസ്റ്റുകൾ രേഖപ്പെടുത്തി; 43 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (44 minutes ago)

ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ധനകാര്യത്തിലും വൻ മുന്നേറ്റം തേടിയെത്തുന്ന രാശികൾ!  (57 minutes ago)

കിടപ്പുരോഗികളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നവർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം വർദ്ധിപ്പിച്ചു  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് ന്യൂറോളജി മേധാവിയടക്കം4 ഔദ്യോഗിക സാക്ഷികൾ ഹാജരായി സാക്ഷി വിസ്താരത്തിന് കൂടുതൽ സമയം തേടിയുള്ള പ്രോസിക്യൂഷൻ അപേക്ഷ പ്രകാരം 17ന് ഹാജരാകാൻ കോടതി ഉത്തര  (1 hour ago)

ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ഒരു നിര്‍ണായക ചുവടുവെയ്പ്പാണ്... ഭീകരശൃംഖലകളെ നേരിടാന്‍ രാജ്യം സജ്ജമെന്ന് രാഷ്ട്രപതി ... ഭീകര ശൃംഖലകള്‍ക്കെ  (1 hour ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും പിന്നിൽ രണ്ടുപേർ... ആജന്മ വിരോധികൾ ചുരുട്ടി കെട്ടും  (1 hour ago)

രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ  (2 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (8 hours ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (8 hours ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (8 hours ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (8 hours ago)

Malayali Vartha Recommends