ദിനകരന്റെ തിരിച്ചു വരവ് അണ്ണാഡിഎംകെയില്‍ പിളര്‍പ്പ് ഉണ്ടാക്കുമോ ? തമിഴ് മകള്‍ ആശങ്കയിലാണ്

അണ്ണാഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്റെ ?തിരച്ച് വരവ് പാര്‍ട്ടിയില്‍ മറ്റൊരു പിളര്‍പ്പിന്? കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്?.താന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്? പോവുമെന്നാണ്? ദിനകരന്‍ അറിയിച്ചിട്ടുണ്ട്?. തന്നെ പാര്‍ട്ടിയിലെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കിയത് ശശികളയാണെന്നും അവര്‍ക്ക് ? മാത്രമേ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ അധികാരമുള്ളു എന്ന്? ദിനകരന്‍ വ്യക്തമാക്കി.
ദിനകരന്റെ തിരിച്ചു വരവ് ആശങ്കയോടെയാണ് പളനി സ്വാമി ക്യാംപ് നോക്കി കാണുന്നത്.അണ്ണാ.ഡിഎംകെയില്‍ ദിനകരനോടു കൂറുള്ള എംപിമാര്‍ ഇപ്പോഴുമുമ്ട്.
ഇവരുടെ പിന്‍തുണ ലഭിക്കുമെന്നും ആശങ്കയുണ്ട്.ദിനകരന്റെ നിലപടിനോട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ഔദ്യോഗികമായി പ്രതികരിക്കുമെന്നാണ് ഡിഎംകെ നേതാക്കളേ! നല്‍കുന്ന സൂചന.തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷമാണ് പാര്‍ട്ടിയില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുത്തത്. ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതില്‍ ഏതിര്‍പ്പ് അറിയിച്ച മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പാര്‍ട്ടി വിട്ടു പുറത്തു പോയിരുന്നു.
മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായിരുന്ന ശശികലയ്ക്ക് വന്‍ തിരിച്ചടിയായികരുന്നു നേരിടേണ്ടി വന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റക്കാരിയാണ് കോടതി വിധിച്ചു. ഇതെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം മറന്ന് ശശികലബെംഗളൂരു പരപ്പ അഗ്രഹാര ജയിലിലായി. തുടര്‍ന്നുണ്ടായ തമിഴ് നാട് രാഷ്ട്രീയത്തില്‍ പല അടിയൊഴുക്കുകളുമുണ്ടായി.ജയലളിതയുടെ മരണശേഷം ഒ.പനീര്‌ശെല്‍വം കാലല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്ന്ാല്‍ ശശികള ജനറല്‍ സെക്രട്ടറിയായതിനെ തുടര്‍ന്ന് ഒപിഎസിന് സ്ഥാനം രാജിവെച്ചു പുറത്തു പോകേണ്ടി വന്നു.
ശശികല ജയിലില്‍ ആയതിനെ തുടര്‍ന്നാണ് ജയലളിതയുടെ വിശ്വസ്തന്‍ എടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയായത്.ശശികലക്ക് മറ്റെരു അടിയായിരുന്നു ജയലളിതയുടെ സഹോദര പുത്രി ദീപയുടെ കടന്ന് വരവ്. ജയലളിതയുടെ മണ്ഡലമായി ആര്‍കെ നഗറില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ദീപ തയ്യാറായിട്ടുണ്ട്. ജയലളിതയുടെ രൂപ സാദൃശ്യമുള്ള ദീപയ്ക്ക് ജനപിന്‍തുണ കിട്ടുമെന്നും ഉറപ്പുള്ള കാര്യമാണ്.
ശശികല ജയിലില്‍ പോയതിനു ശേഷം ടിടിവി ദിനകരനെ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കി. ആര്‍കെ നഗറില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങവെ രണ്ടില ചിഹ്നത്തിനു വേണ്ടി ഇലക്ഷന്‍ കമ്മീഷനെ സ്വാദീനിക്കാന്‍ ശ്രമിച്ച കേസില്‍ ഡല്‍ഹി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ദിനകരനെ അറസ്റ്റ്ചെയ്തതോടെ പളനിസ്വാമി പക്ഷം എ.ഐ.എ.ഡി.എം.കെയില്‍ പിടിമുറുക്കുകയായിരുന്നു. ദിനകരന്റെ വരവോടെ പുതിയ അധികാര വടം വലിക്കാവും എഐഎഡിഎംകെയില്‍ തുടക്കമാവുക.
https://www.facebook.com/Malayalivartha