സ്ത്രീകളെ കരയാനും ഉറക്കെ ദേഷ്യപ്പെടാനും അനുവദിക്കൂ; സ്ത്രീശക്തിയെയും ഉറക്കെയുള്ള ചിരിയെയും എതിര്‍ക്കുന്നവര്‍ വളരെവേഗം ഉരുകിത്തീരും; രേണുക ചൗധരിക്ക് പിന്തുണയുമായി ബിജെപി എംപി

കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിക്ക് പിന്തുണയുമായി ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ. പാര്‍ലമെന്റില്‍ ഉറക്കെ ചിരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ഭരണപക്ഷ അംഗങ്ങൾ കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിയെ പരിഹസിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ രേണുകയ്ക്ക് പിന്തുണയുമായി ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തിയത്. സ്ത്രീകളെ കരയാനും ഉറക്കെ ദേഷ്യപ്പെടാനും അനുവദിക്കൂ. കാര്യങ്ങള്‍ വളരെവേഗം ശരിയാവുമെന്നും സ്ത്രീശക്തിയെയും ഉറക്കെയുള്ള ചിരിയെയും എതിര്‍ക്കുന്നവര്‍ വളരെവേഗം ഉരുകിത്തീരുമെന്നും അദ്ദേഹം പറഞ്ഞു.
ചിരിക്കൂ രേണുക ചിരിക്കൂ. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു, നല്ലതു മാത്രം ആശംസിക്കുന്നു. വിഷമിക്കരുത്, സന്തേഷമായിരിക്കൂ. സ്ത്രീകളെ കരയാനും ഉറക്കെ ദേഷ്യപ്പെടാനും അനുവദിക്കൂ. കാര്യങ്ങള്‍ വളരെവേഗം ശരിയാവും. സ്ത്രീശക്തിയെയും ഉറക്കെയുള്ള ചിരിയെയും എതിര്‍ക്കുന്നവര്‍ വളരെവേഗം ഉരുകിത്തീരും. നമുക്കെല്ലാവര്‍ക്കും ഉണ്ടാവും അവസാനത്തെ ചിരി. സ്ത്രീശക്തി വിജയിക്കട്ടെ - ശത്രുഘ്നന്‍ സിന്‍ഹ ട്വിറ്ററിൽ കുറിച്ചു.
https://www.facebook.com/Malayalivartha