കർണാടക തെരഞ്ഞെടുപ്പ് തിയതി ബിജെപി നേരത്തെ അറിഞ്ഞു; തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് മുന്നേ തിയതി പുറത്ത് വിട്ട് ബിജെപി ഐടി സെൽ മേധാവി

കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് തീയതി ബിജെപി നേരെത്ത അറിഞ്ഞതായി ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപിക്കും മുന്‍പ് ബിജെപി ഐടി സെൽ മേധാവിയായ അമിത് മാളവ്യ ട്വീറ്ററിലൂടെ തെരഞ്ഞെടുപ്പ് തിയതി അറിയിച്ചതാണ് വിവാദമായത്.
രാവിലെ 11 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി വാര്‍ത്താസമ്മേളനം ആരംഭിച്ചു. എന്നാൽ 11.10 നു ബിജെപി ഐ ടി സെല്‍ മേധാവി അമിത് മാളിവ്യ തീയതി ട്വീറ്റ് ചെയ്തു. മെയ് 12 ന് വോട്ടെടുപ്പും മെയ് 18 ന് വോട്ടെണ്ണല്‍ എന്നുമായിരുന്നു മാളവ്യയുടെ ട്വീറ്റ്. ഈ സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് തീയതി പ്രഖ്യാപിച്ചിരുന്നില്ല. പിന്നീട് 10 മിനിറ്റോളം കഴിഞ്ഞ ശേഷമായിരുന്നു തീയതി പ്രഖ്യാപിച്ചത്.
സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. വിഷയം ഗൗരവമുള്ളതാണെന്നും ഏതെങ്കിലും തരത്തില്‍ കുറ്റകരമായി കണ്ടെത്തിയാൽ നടപടി എടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. സംഭവം വിവാദമായതോടെ അമിത് മാളവ്യ ട്വീറ്റ് നീക്കം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha





















