നരേന്ദ്ര മോദി അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നു; അഴിമതിക്കാരനായ യെദിയൂരപ്പയെ മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ഇതിന് തെളിവാണെന്നും രാഹുൽ ഗാന്ധി; കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ച് രാഹുൽ കർണാടകയിൽ

മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നും അഴിമതി കേസില്‍ ജയിലില്‍ കിടന്ന യെദിയൂരപ്പയെ മുന്‍നിര്‍ത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ഇതിന് തെളിവാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിരവധി അഴിമതികളാണ് നടന്നത്. നരേന്ദ്ര മോദി മുതല്‍ അമിത് ഷാ വരെ ബിജെപിയിലെ ഓരോരുത്തരും അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ണാടകയിലെ ഷിമോഗയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മകള്‍, നീരവ് മോദിക്ക് വേണ്ടി ജോലി ചെയ്യുന്നുവെന്നും രാഹുല്‍ ആരോപിച്ചു.
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബിഎസ് യെദിയൂരപ്പയുടെ തട്ടകമായ ഷിമോഗയിൽ രാഹുലിന് വലിയ സ്വീകരണമാണ് ലഭിച്ചത്.ഷിമോഗയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയ്ക്ക് പിന്നാലെയാണ് രാഹുൽ പ്രചാരണത്തിന് എത്തിയത്.
https://www.facebook.com/Malayalivartha