Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

യുവനേതാക്കളെ കേന്ദ്ര നേതൃത്വത്തിലേക്ക് എത്തിക്കാനാനുള്ള കോൺഗ്രസിന്റെ തന്ത്രങ്ങളെല്ലാം പാടെ പിഴച്ചു ; പാർട്ടി നേതൃത്വത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കെ സി വേണുഗോപാലിന് സാധിക്കാതിരുന്നപ്പോൾ രാഹുലിന്റെ വിശ്വാസങ്ങളെല്ലാം തകർത്ത് പി സി വിഷ്ണുനാഥും

15 MAY 2018 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

വയലാര്‍ രവിയും ആന്റണിയും പ്രായാധിക്യവും അനാരോഗ്യവും കാരണം സജീവ പ്രവര്‍ത്തനത്തില്‍ ഇല്ലാത്തതിനാല്‍, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് അധ്യക്ഷനായതിനു പിന്നാലെ സംസ്ഥാനത്ത് നിന്നും യുവനേതാക്കളെ കേന്ദ്രനേതൃത്വത്തിലേക്ക് എത്തിക്കാനായി ലക്ഷ്യമിടുന്ന പാര്‍ട്ടി, പുതിയ നേതാവ് എന്ന നിലയില്‍ പി സി വിഷ്ണുനാഥിനെ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമാക്കാനാണ് ശ്രമിക്കുന്നത്.

കെ സി വേണുഗോപാലിന് നേതൃത്വത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടുമില്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിന്നും പി സി വിഷ്ണുനാഥിനെ മാറ്റി നിര്‍ത്തിയത് കേന്ദ്ര നേതൃത്വം തന്നെ ആയിരുന്നു. കേരളത്തിലെ ഗ്രൂപ്പ് വഴക്കുകളില്‍ പെട്ട് മുരടിക്കേണ്ടതല്ല പി സി വിഷ്ണുനാഥിന്റെ രാഷ്ട്രീയ ഭാവി എന്ന നിഗമനത്തിലാണ് നേതൃത്വം.

കെ. സി. വേണുഗോപാലിന്റെ വാര്‍ ഗ്രൂപ്പ് വിശേഷങ്ങള്‍ മുതല്‍ ഓരോ നീക്കവും പത്രക്കുറിപ്പിലൂടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് നല്കി വാര്‍ത്തയില്‍ തിളങ്ങി രാഹുല്‍ഗാന്ധിയുടെ വലം കൈയ്യായി നിന്നിരുന്ന കെ.സി. കര്‍ണ്ണാടക മാജിക്കൊക്കെപ്പറഞ്ഞ് കെ.പി.സി.സി. പ്രസിഡന്റാകാന്‍ വരെ കൊണ്ടുപിടിച്ച ശ്രമം നടത്തി.

രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ത സംഘത്തില്‍ കൂടി അംഗമായ പി സി വിഷ്ണുനാഥിനാണ് നിലവില്‍ കര്‍ണാടകയിലെ സംഘടനാ ചുമതല നല്‍കിയിരുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനേക്കാള്‍ പ്രാധാന്യമുള്ളതാണ് കര്‍ണാടകത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് എന്നിരിക്കെ, പി സി വിഷ്ണുനാഥിനെ വിട്ടുനല്‍കാന്‍ രാഹുലും തയ്യാറായില്ല. എ.ഐ.സി.സി. സെക്രട്ടറി എന്ന നിലയില്‍ കര്‍ണ്ണാടകയുടെ ചാര്‍ജ് കൈയ്യാളിയ കെ.സി. ക്കിത് രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായകമായിരുന്നു. കെ.സി. വേണുഗോപാലിനെയും പി.സി. വിഷ്ണുനാഥ് ഉള്‍പ്പെടെ എ.ഐ.സി.സി. സെക്രട്ടറിമാരുടെ നാലംഗ ടീമിനെയാണ് കര്‍ണ്ണാടക തെരഞ്ഞെടുപ്പിന്റെ കോര്‍ഡിനേഷന്‍ ഏല്‍പ്പിച്ചത്.


ബിജെപിക്ക് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് കര്‍ണാടകത്തില്‍ അഭിമാന വിജയം നേടുക എന്ന ലക്ഷ്യത്തോടെ കര്‍ണാടകത്തില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ പി സി വിഷ്ണുനാഥിന് സാധിക്കുമെന്നാണ് രാഹുല്‍ഗാന്ധി വിലയിരുത്തിയത്‌. അറിയപ്പെടുന്ന കന്നഡ കവയിത്രിയും കോളമിസ്റ്റുമായ കനക ഹമയുടെ ഭര്‍ത്താവാണ് പി സി വിഷ്ണുനാഥ് എന്നതും കര്‍ണാടകത്തില്‍ ഇദ്ദേഹത്തിന സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷഉയര്‍ത്തിയിരുന്നു.

നിലവില്‍ മാവേലിക്കര എംപിയായ കൊടിക്കുന്നില്‍ സുരേഷ് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം നേതൃത്വത്തോട് പ്രകടിപ്പിച്ചിട്ടുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളില്‍ നിന്നും യുവ നേതാക്കളെ മത്സരിപ്പിക്കാനാണ് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. കേരളാ കോണ്‍ഗ്രസ്സ് മാണി ഇടതുപക്ഷത്തേക്ക് പോകുകയാണെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ്സിന് മത്സരിക്കാനായി ലഭിക്കും. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്സ് വിജയിക്കുകയാണെങ്കില്‍ അവിടെനിന്നുതന്നെ രാജ്യസഭയിലേക്ക് പി സി വിഷ്ണുനാഥിനെ എത്തിക്കാനും നേതൃത്വം തയ്യാറാണ്.

സംസ്ഥാന രാഷ്ട്രീയത്തില്‍ ഗ്രൂപ്പ് പോരുകള്‍ക്കിടയില്‍ പെട്ട് ഉഴലുന്ന പി സി വിഷ്ണുനാഥിന് കേന്ദ്ര നേതൃത്വത്തിന്റെ വാഗ്ദാനം സ്വീകാര്യമാണ്. ചെങ്ങന്നൂരില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഷ്ണുനാഥിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെ ശ്രമിച്ചതായി ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ തവണ പി സി വിഷ്ണുനാഥിനെ ഡിസിസി പ്രസിഡന്റാക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ നീക്കത്തെയും മറുഗ്രൂപ്പ് എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ത്തു തോല്‍പ്പിക്കുകയായിരുന്നു. ദേശീയ രാഷ്ട്രീയമാണ് തന്റെ മേഖലയെന്ന് പി സി വിഷ്ണുനാഥ് തന്നെ അടുത്ത സുഹൃത്തുക്കളോട് വ്യക്തമാക്കിയതായാണ് വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (30 minutes ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (31 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (38 minutes ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (41 minutes ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (43 minutes ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (53 minutes ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (55 minutes ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (57 minutes ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (57 minutes ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (1 hour ago)

ചേട്ടനും അനിയനും ചേർന്നാലും പിണറായിയെ വിരട്ടാനാവില്ല; ഫേസ്ബുക്ക് പോസ്റ്റുമായി വീണാ ജോർജ്...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...  (1 hour ago)

മലപ്പുറത്തെ വന്‍ സുരക്ഷാ സന്നാഹത്തില്‍ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി  (1 hour ago)

9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...  (1 hour ago)

പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...  (1 hour ago)

Malayali Vartha Recommends