Widgets Magazine
22
Oct / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അങ്ങനെ കേള്‍ക്കുന്നത് എനിക്ക് വെറുപ്പാണ്...


ലേഡി ഗാഗയുടെ പുതിയ ട്വീറ്റ് ഇന്ത്യാക്കാരുടെ മനം കവര്‍ന്നു...


കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും പ്രധാനമന്ത്രി ജസ്​റ്റിൻ ട്രുഡോയുടെ പാർട്ടിക്ക് വിജയം. എന്നാൽ മതിയായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ മറ്റ്​ പാർട്ടികളുടെ കൂടി പിന്തുണയോടെ മാത്രമേ ഭരിക്കാനാവൂ. ഇതോടെ കാനഡയിൽ തൂക്കു സർക്കാർ​ ഉറപ്പായി


ശത്രുവിമാനങ്ങൾ നുഴഞ്ഞുകയറുന്നതു തടയാനായി ഉയർന്ന അതിർത്തിപ്രദേശങ്ങളിലേക്ക് ആകാശ് പ്രൈം മിസൈലുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയം ആലോചിക്കുന്നു.10,000 കോടിരൂപമുടക്കിയാണ് മിസൈലുകൾ ഇന്ത്യ സ്വന്തമാക്കുന്നത്‌‌‌‌‌‌‌


രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല

ഒരടി പുറകോട്ടു മാറി നിന്ന കേരള കോണ്‍ഗ്രസും കെ.എം മാണിയും രാഷ്ട്രീയതന്ത്രജ്ഞതയിലൂടെ കേരള രാഷ്ട്രീയത്തില്‍ നിറയുന്നു

09 JUNE 2018 01:02 PM IST
മലയാളി വാര്‍ത്ത

More Stories...

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന താനുള്‍പ്പെട്ട വീഡിയോ കൃത്രിമമായി ഉണ്ടാക്കിയതാണ്; പരാജയ ഭീതിയുള്ളവർ ചെയ്യുന്നതാണിത്; ആരോപണവുമായി കെ. സുരേന്ദ്രൻ

പ്രളയക്കാലത്തെ നന്മ മനസ്സുകൾ ഒന്നിച്ചപ്പോൾ; അദ്ദേഹത്തെ ജയിപ്പിക്കുക എന്നത് കേരളത്തിന്റെ ആവശ്യം; വട്ടിയൂർക്കാവിൽ വികെ പ്രശാന്തിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച്‌ നൗഷാദ്

തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സോ​ണി​യ ഗാ​ന്ധി പങ്കെടുക്കില്ല; പകരം രാഹുൽ ഗാന്ധി പങ്കെടുക്കും

ആൾക്കൂട്ട കൊലപാതകം ബിജെപിയുടെ കാലത്ത് മാത്രം ഉണ്ടാകുന്ന പ്രതിഭാസമല്ല; ബോധവത്കരണം നടത്തുന്നതിലൂടെ പരിഹാരം കണ്ടെത്താനാകും; ആഞ്ഞടിച്ച് അമിത് ഷാ

ശബരിമലയില്‍ പോകുന്നവരുടെ എണ്ണം നോക്കിയാല്‍ ഒന്നാം സ്ഥാനത്തുള്ളത് കമ്മ്യൂണിസ്റ്റുകാർ; എല്‍ഡിഎഫ് ഒരു വിശ്വാസികള്‍ക്കും എതിരല്ല; സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

കൊടുങ്കാറ്റായി യുഡിഎഫിലേക്ക് അവര്‍ വന്നു, കീഴടക്കി. ഇത് കേരളാ കോണ്‍ഗ്രസിന്റെയും കെഎം മാണിയുടെയും രാഷ്ട്രീയ ചാണക്യതന്ത്രങ്ങള്‍. കോട്ടയത്തിന്റെ എംപിയില്‍ നിന്നും മാറി ജോസ് കെ മാണി രാജ്യസഭയിലേക്കെത്തുമ്പോള്‍ മുന്നില്‍ തെളിയുന്നത് രാഷ്ട്രീയ അവസരങ്ങളുടെ വിശാല ലോകം..

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ മത്സരത്തില്‍ നിന്നു പിന്മാറുന്ന ഭീരുവാണ് ജോസ് കെ മാണിയെന്ന് ശത്രുക്കള്‍ പരിഹസിക്കുമ്പോള്‍ വിലയിരുത്തപ്പെടേണ്ട ചില വസ്തുതകളുണ്ട്. യുഡിഎഫ് മുന്നണിയിലെ മുഖ്യ ഘടകകക്ഷികളിലൊന്നായ കേരള കോണ്‍ഗ്രസ് ഏറെക്കാലമായി കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും ഏറെ അകന്നു കഴിഞ്ഞിരുന്നു. കേരള കോണ്‍ഗ്രസിനെ സ്വതന്ത്ര നിലപാടെടുപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് ജോസ് കെ മാണിയാണെന്ന് ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു കൊണ്ടുമിരുന്നു. ഇതിനിടയില്‍ കോട്ടയം പാർലമെന്റിലേക്കുള്ള ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് മുന്നണിയെ നയിക്കും. പരസ്പരം സംശയത്തോടെ നോക്കി കാണുന്ന ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ ഒരു തീപ്പൊരി മതി കൂടുതല്‍ അകല്‍ച്ചയ്ക്ക്.

ഹൈക്കമാന്‍ഡിന് ഇത് വ്യക്തമായറിയാം. ജോസ് കെ മാണിയുടെ വ്യക്തിപ്രഭാവം രാഹുലിനും അടുത്തറിയാം. കോട്ടയം പാര്‍ലമെന്റിലെ ജോസ് കെ മാണിയുടെ മത്സരം കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് സ്പര്‍ദ്ധ വളര്‍ത്തിയാല്‍ മുന്നണി കലുഷിതമാകും. കുറഞ്ഞത് നാലു പാര്‍ലമെന്റ് സീറ്റുകളുടെയെങ്കിലും പരാജയത്തില്‍ അതു കലാശിക്കും.

കേരള കോണ്‍ഗ്രസ് പോലെ അധികാര കേന്ദ്രങ്ങളില്‍ നേതൃത്വം ഉടക്കിക്കിടക്കുന്ന പ്രസ്ഥാനത്തില്‍ ദീര്‍ഘകാലം പാര്‍ലമെന്ററി സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കപ്പെട്ടാല്‍ വ്യക്തി പ്രഭാവം കൊണ്ടു മാത്രം നേതൃത്വത്തില്‍ മുഖ്യ സ്ഥാനത്തു തുടരുക പ്രയാസമാണ്. ഇതു മനസ്സിലാക്കിയ പാര്‍ട്ടി നേതൃത്വം കെ എം മാണിക്കുശേഷം പാര്‍ട്ടിയില്‍ മുഖ്യ സ്ഥാനത്തിരിക്കേണ്ട ജോസ് കെ മാണിയുടെ നില ഭദ്രമാക്കുകയായിരുന്നു.

ഇതില്‍ ചില രാഷ്ട്രീയ മാനങ്ങളുമുണ്ട്. കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ പാര്‍ലമെന്റ് മെമ്പറായുള്ള പരിചയം. ദില്ലിയില്‍ വളര്‍ത്തിയെടുത്ത ശക്തമായ സുഹൃദ് ബന്ധങ്ങള്‍. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് ഒരു മന്ത്രിസഭയുണ്ടാക്കാന്‍ കഴിഞ്ഞാല്‍ ജോസ് കെ മാണിക്ക് പരിഗണന കിട്ടും. മുമ്പോട്ടുള്ള രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കാന്‍ ഇതു സഹായകരമാകും.

തുടര്‍ന്ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മുഖ്യ റോളെടുക്കാന്‍ ജോസ് കെ മാണിക്കു കഴിയും. ജോസ് കെ മാണിയുടെ നേതൃത്വത്തിന് അണികളില്‍ ആത്മവിശ്വാസം ഉറപ്പിക്കാനും ഇതു കൊണ്ടു കഴിയും. പാര്‍ട്ടിയില്‍ മറ്റാര്‍ക്കെങ്കിലുമാണ് രാജ്യസഭാ സ്ഥാനം നല്‍കുന്നതെങ്കില്‍ അതു കൂടുതല്‍ പൊട്ടിത്തെറിയിലേക്കും ചേരിതിരിവിലേക്കും പോകുമായിരുന്നു.

കേരള കോണ്‍ഗ്രസിന്റെ യുഡിഎഫിലേക്കുള്ള മടങ്ങിവരവ്, തങ്ങള്‍ക്കനുകൂലമാക്കാനും ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി ഭദ്രമാക്കാനും കെ എം മാണിക്കു കഴിഞ്ഞു.
കൂടുതല്‍ ദുര്‍ബലമായ കോണ്‍ഗ്രസിന് കേരള കോണ്‍ഗ്രസിനെ പ്രതിരോധിക്കുക ഇനി അത്ര എളുപ്പമല്ല, മറിച്ച് ആശയപരമായ സംഘര്‍ഷങ്ങള്‍ മാറ്റി വച്ച് ഐക്യബോധത്തോടെ നീങ്ങേണ്ട സമയമാണിത്. ഇവിടെ കേരളാ കോണ്‍ഗ്രസിനു നഷ്ടപ്പെടാന്‍ ഇനി ഒന്നുമില്ല. കോണ്‍ഗ്രസിനോ ഏറെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോമാന്റിക്കിന്റെ പോസ്റ്ററിനെ കുറിച്ച് രാംഗോപാല്‍ വര്‍മ പ്രതികരിച്ചത്?  (28 minutes ago)

അങ്ങനെ കേള്‍ക്കുന്നത് എനിക്ക് വെറുപ്പാണ്...  (32 minutes ago)

ലേഡി ഗാഗയുടെ പുതിയ ട്വീറ്റ് ഇന്ത്യാക്കാരുടെ മനം കവര്‍ന്നു...  (41 minutes ago)

മരടിലെ 38 ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം ഉടന്‍ കൈമാറും  (48 minutes ago)

തന്റെ കുഞ്ഞിന്റെ അരികില്‍ മറ്റൊരു കുഞ്ഞ്... ഭയന്ന് വിറച്ച് അമ്മ  (1 hour ago)

സിനിമാ സ്റ്റയിലില്‍ അന്ന് ഞാന്‍ പ്രതികരിച്ചു... ജീവിതത്തില്‍ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് സംയുക്ത മേനോന്‍  (1 hour ago)

അസമില്‍ അതിനും നിയന്ത്രണം... അസമില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ഇല്ല; നിലവില്‍ രണ്ട് കുട്ടികളുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ നിയമം ബാധകം; അംഗസംഖ്യ വര്‍ദ്ധിച്ചാല്‍ ഇവര്  (2 hours ago)

കൂടത്തായിയിലെ കൊലപാതക പരമ്ബര...സിലിയുടെ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചതായി ജോളിയുടെ മൊഴി  (2 hours ago)

ക്ഷേത്രം തകർത്ത് പള്ളികൾ നിർമ്മിച്ച എല്ലാ ഭൂമികളും മുസ്ലീം സമുദായം ഹിന്ദുക്കൾക്ക് കൈമാറണം  (3 hours ago)

ആര്ക്കും കൊടുത്തില്ല ഗോ എയർ തന്നെ വീണ്ടും ഒന്നാം സ്ഥാനത്ത്.....  (3 hours ago)

മന്ത്രി കെ ടി ജലീലിൽ മന്ത്രിയുടെ ബന്ധു നിയമനം തുറന്നുകാട്ടിയപ്പോൾ...പക പുറകെ !  (3 hours ago)

തിരുവല്ലയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

പാക്കിസ്ഥാൻ പാരയാകുന്നത് ഇങ്ങനെയും ....! അല്ല കോയ അപ്പൊ രണ്ട് പാക്കിസ്ഥാനോ ?  (4 hours ago)

മുന്‍ കോണ്‍ഗ്രസ് രാജ്യസഭാ അംഗം കെ സി രാമമൂര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു  (4 hours ago)

സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു ....എങ്ങനെ തടയാം ഈ ക്രൂരതകൾ !  (4 hours ago)

Malayali Vartha Recommends