മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിന് തുല്യം ; മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കെതിരെ പോസ്റ്റർ
മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഇന്ദിരാ ഭവന് മുന്നില്‍ പോസ്റ്റര്‍. മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിന് തുല്യമെന്നാണ് പോസ്റ്ററിൽ പറയുന്നു. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ദിരാ ഭവന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ ഫ്ളക്സിനു മുകളിലാണ് മുല്ലപ്പള്ളിയ്ക്കെതിരായ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
എം.എം. ഹസന് പ്രസിഡന്റായിരുന്നപ്പോള്‍ പാര്‍ട്ടി ഐസിയുവിലായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റാക്കിയാല്‍ പാര്‍ട്ടിയെ വെന്റിലേറ്ററിലാക്കുന്നതിന് തുല്യമാകുമെന്നും, കോണ്‍ഗ്രസിനുള്ളില്‍ നിപ്പ വൈറസുകളുണ്ടെന്നും അവയെ തൂത്തെറിയണമെന്നും പോസ്റ്ററില്‍ പറയുന്നു. കെപിസിസി രാഷ്ട്രീയ സമിതി യോഗം ചേരാനിരിക്കെയാണ് പോസ്റ്റര്‍. സേവ് കോണ്‍ഗ്രസ് എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.
https://www.facebook.com/Malayalivartha