ബഹ്റൈനിൽ മലയാളി പ്രവാസി കൊല്ലപ്പെട്ട നിലയിൽ
മനാമ: ബഹ്റൈനിലെ ഹൂറയിൽ മലയാളി പ്രവാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. കോഴിക്കോട് താമരശ്ശേരിക്കടുത്ത് പരപ്പൻപൊയിൽ സ്വദേശി അബ്ദുൽ സഹാദ് (29) ആണ് മരിച്ചത്. കൈകൾ പിറകിൽ കെട്ടി തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മുറിയിൽ മുളകുപൊടി, എണ്ണ എന്നിവ വിതറിയിട്ടുണ്ട്.കൊല്ലപ്പെട്ടയാൾക്ക് വിസയും യാത്രകരേഖയുമില്ലെന്ന് പറയുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha