യുവമാധ്യമ പ്രവര്ത്തകന് കുവൈത്തിൽ ദാരുണാന്ത്യം
കുവൈത്തിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവമാധ്യമ പ്രവര്ത്തകന് അന്തരിച്ചു. അബ്ബ ന്യൂസ് എഡിറ്റര്‍ റെമി സാം (36) ആണ് മരിച്ചത്. അല്‍ഷെയ കമ്പനി ഉദ്യോഗസ്ഥനായി പ്രവർത്തിച്ചു കൊണ്ടിരുന്ന റെമി തിരുവനന്തപുരം കഴക്കൂട്ടം ചിറമേല്‍ കുടുംബാംഗമാണ്.
കുറച്ചു ദിവസങ്ങൾക്ക് മുൻപുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കുടുംബ സമേതം അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ: സംഗീത. മക്കള്‍: ജിയ, മെര്ലിന്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെ.കെ.എം.എ മാഗ്നെറ്റ് ടീം നേതൃത്വം നല്കി.
https://www.facebook.com/Malayalivartha