വിദേശത്ത് നിന്നും മകളെ കാണാന്‍ എത്തിയ കൂട്ടുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; 18 കാരിയെ പിതാവ് മുറിയിലേക്ക് വലിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്തു

വിദേശത്ത് നിന്നും അവധിക്കെത്തിയ മകളുടെ കൂട്ടുകാരിക്ക് നേരിട്ടത് ക്രൂരമായ പീഡനം. അവസാനം 18 കാരിയായ ഇരയുടെ പരാതിയില്‍ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുര്‍ഗോണ്‍ നഗരത്തില്‍ ബിസിനിനസ് ചെയ്യുന്നയാളാണ് പിടിയിലായിരിക്കുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്കും അഞ്ചു മണിക്കും ഇടയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയില്‍ കൂട്ടുകാരിയുടെ വീട്ടില്‍ കിടക്കാനെത്തിയ പെണ്‍കുട്ടിയെ തന്ത്രപൂര്‍വ്വം കിടപ്പു മുറിയിലേക്ക് കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും ആയിരുന്നു. ബിസിനസുകാരന്റെ മകള്‍ വിദേശത്ത് പഠിക്കുകയാണ്. അവധിക്ക് നാട്ടില്‍ എത്തിയപ്പോള്‍ സ്‌കൂളില്‍ ഒപ്പം പഠിച്ച കൂട്ടുകാരിയെ വിളിച്ചു വരുത്തുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ബിസിനസുകാരന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ മകളുടെ കൂട്ടുകാരിയെയും മകളെയും കൂട്ടി ബിസിനസുകാരന്‍ ഗുര്‍ഗോണിലെ സൈബര്‍ ഹബ്ബുവഴി കൊണ്ടു നടക്കുകയും കഴിക്കാനും കുടിക്കാനുമെല്ലാം വാങ്ങി നല്‍കുകയും ചെയ്തിരുന്നു.
വീട്ടില്‍ തിരിച്ചു വന്നപ്പോള്‍ ലൈംഗികോദ്ദേശത്തോടെ പ്രതി പെണ്‍കുട്ടിയുടെ ശരീരത്ത് വെള്ളമൊഴിച്ചതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്ന് രാത്രി കൂട്ടുകാരിയുടെ വീട്ടില്‍ കിടക്കേണ്ടി വന്ന ഇരയെ പ്രതി പുലര്‍ച്ചെ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മുറിക്ക് പുറത്തിറക്കുകയും അതിന് ശേഷം വലിച്ചുകൊണ്ട് തന്റെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
പിന്നീട് മുറി പൂട്ടിയ ശേഷം ബലാത്സംഗം ചെയ്തു. ആരോടെങ്കിലൂം പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ വിവരം പെണ്‍കുട്ടി കൂട്ടുകാരിയോട് പറഞ്ഞെങ്കിലും ഇതിനകം ബിസിനസുകാരന്‍ പോയിരുന്നു. തുടര്‍ന്ന് ഇരുവരും പത്തുമണിയോടെ ഇരയുടെ വീട്ടിലേക്ക് പോകുകയും അവരുടെ മാതാവിനോട് വിവരം പറയുകയും മാതാവിനെയും കൂട്ടി സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്തു.
വെള്ളിയാഴ്ച തന്നെ കൗമാരക്കാരിയാ ഇര ഗുര്‍ഗോണിലെ വനിതാ പോലീസ് സ്‌റ്റേഷനിലെത്തി കൂട്ടുകാരിയുടെ പിതാവിനെതിരേ പരാതി നല്‍കുകയായിരുന്നു. മാതാവിനൊപ്പം ഉച്ചയ്ക്ക് 12 മണിയോടെ സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടി ബിസിനസുകാരനെതിരേ പരാതി നല്‍കി. മണിക്കൂറുകള്‍ക്കകം തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ബിസിനസുകാരനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
ബലാത്സംഗം, ക്രിമിനല്‍ ഗൂഡാലോചന, പീഡനം എന്നിവയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് പെണ്‍കുട്ടിയെ വൈദ്യ പരിശോധനയും നടത്തി. ഇരയായ പെണ്‍കുട്ടിയും കൂട്ടുകാരിയും സ്‌കൂള്‍ കാലം മുതല്‍ ഒരുമിച്ച് പഠിച്ചവരും സുഹൃത്തുക്കളുമാണ്. നഗരത്തിലെ പേരുകേട്ട സ്‌കൂളിലാണ് ഇരുവരും പഠിച്ചതും. സ്‌കൂള്‍ കാലത്ത് ഇര പതിവായി ഈ വീട്ടില്‍ വരുമായിരുന്നു.
https://www.facebook.com/Malayalivartha