ഗള്‍ഫിലെ വേനലവധി മുതലെടുത്ത് വിമാന കമ്പനികൾ ; കേരളത്തിലേക്കുള്ള യാത്രാ നിരക്ക് കുത്തനെ കൂട്ടി

ഗള്‍ഫില്‍ മധ്യവേനലവധി തുടങ്ങിയതോടെ കേരളത്തിലേക്കുള്ള യാത്രാനിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികള്‍. അടുത്തമാസം ഓണവും വലിയ പെരുന്നാളും കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നവർ ഇപ്പോൾ നൽകുന്നതിലും മൂന്നിരട്ടിയിലധികം തുക ടിക്കറ്റിനായി നല്‍കേണ്ടി വരും.
മധ്യവേനലവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലേക്കു പോകുന്ന പ്രവാസികളിൽ നിന്നും പണം കൊള്ളയടിക്കുന്ന വിമാന കമ്പനികളുടെ ശീലം തുടരുന്നു. ഈ മാസം അഞ്ചിന് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്കെത്താൻ ശരാശരി നിരക്ക് 25,000 മുതൽ അറുപതിനായിരം രൂപവരെ നൽകണം.
അതേസമയം ഓണവും വലിയ പെരുന്നാളും ആഘോഷിച്ച് പ്രവാസലോകത്തേക്ക് തിരികെ പോകണമെങ്കിൽ നിരക്ക് ഇതിലും കൂടും. ആഗസ്റ്റ് 29ന് തിരുവനന്തപുരത്തു നിന്നോ കൊച്ചിയിൽ നിന്നോ ദുബായി, കുവൈത്ത്, തുടങ്ങിയ മേഖലകളിലേക്ക് 32,124 മുതൽ ഒരുലക്ഷത്തി ഇരുപതിനായിരം രൂപവരെ നൽകണം. ഇതേ ദിവസം കോഴിക്കോട് റിയാദ് ഫ്ലൈറ്റുകളുടെ പരമാവധി നിരക്ക് 70,200 രൂപ.
എയർ ഇന്ത്യയിൽ .സെപ്റ്റം ബർ 29ന് കോഴിക്കോട് ബഹറൈന്‍ വിമാനനിരക്ക് 60,348 എന്നിങ്ങനെയാണ്. ഓണവും പെരുന്നാളും ഒരുമിച്ചെത്തിയ അവസരം വിമാനകമ്പനികള്‍ മുതലാക്കിയതോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മധ്യവേനലവധിക്കാലത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴുള്ളത്.
https://www.facebook.com/Malayalivartha



























