ഇന്ത്യന് എയര്ഫോഴ്സില് നിന്ന് വിരമിച്ച് പ്രവാസ ജീവിതത്തിലേക്ക്; ഒടുവിൽ ഖത്തറിൽ മരണം

ദോഹ: ഖത്തറിൽ പ്രവാസി മലയാളി മരണപ്പെട്ടു. മതിലകം ചക്കരപ്പാടം പോനിശ്ശേരി പരേതരായ അബ്ദുറഹിമാന്റെയും ഐഷാബിയുടെയും മകൻ പി അബ്ദുല് ഗഫൂര് (62) ആണ് വെള്ളിയാഴ്ച നിര്യാതനായത്. ഇദ്ദേഹം ഇന്ത്യന് എയര്ഫോഴ്സില് നിന്ന് വിരമിച്ച് പ്രവാസ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു.
നാട്ടിലും പ്രവാസലോകത്തും സാമൂഹ്യസേവന മേഖലയില് സജീവമായിരുന്ന പി. അബ്ദുല് ഗഫൂര് ഖത്തര് സ്റ്റീലില് ദീര്ഘകാലം സേവനമനുഷ്ഠിച്ചു. ഖത്തര് ഇന്സ്ട്രുമെന്റേഷന് സ്ഥാപനത്തിന്റെ പാര്ട്ണറായിരുന്നു ഇദ്ദേഹം. ഈയടുത്ത് നാട്ടില് പോയ അദ്ദേഹം കഴിഞ്ഞ ഒന്നാം തീയതി മകളുടെ വിവാഹ ശേഷം നാലിനാണ് ഖത്തറിലേക്ക് മടങ്ങിയത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വക്റ ഹമദ് ആശുപത്രിയിലായിരുന്നു മരണം.
ഖബറടക്കം ഖത്തറില് നടക്കുമെന്ന് കുടുംബാംഗങ്ങള് അറിയിച്ചു. ഭാര്യമാര്: നിസ (ഖത്തര്), ബുഷറ. മക്കള്: മുഹ്സിന്, മുഫ്ലിഹ് (ഇരുവരും ആസ്ട്രേലിയ), മുഫീദ, മുസ്ലിഹ് (ഇറ്റലി), മുബീന്, മുനീര്, മുഅ്മിന (മലേഷ്യ), മുഇൗന്, മുആദ്, മുഷീര്, മര്വ. മരുമക്കള്: ബിജില്(ഖത്തര്), റാഫി (പൊലീസ് വകുപ്പ്, പാലക്കാട്). സഹോദരങ്ങള്: അ ബ്ദുല്ഖാദര് പോനിശ്ശേരി (മാധ്യമം മുന് തൃശൂര് ജില്ല ഓര്ഗനൈസര്), അബ്ദുല് മനാഫ്, അബ്ദുല്മജീദ് (യുഎഇ.), സാറ, നഫീസ, ഖദീജ, നസീമ (പ്രധാനാധ്യാപിക, മാങ്ങോട്ടുപടി സ്കൂള് ചാവക്കാട്), സുബൈദ.
https://www.facebook.com/Malayalivartha