ജന്മനാട് കാണാതെ നൗഷാദ് യാത്രയായി; ജിദ്ദയെ കണ്ണീരിലാഴ്ത്തി പ്രവാസി മലയാളിയുടെ വിയോഗം

സൗദിയിൽ പ്രവാസി മലയാളി മരണപ്പെട്ടതായി റിപ്പോർട്ടുകൾ. തുവ്വൂര്‍ മാത്തോത്ത് മഹല്ലിലെ അല്ലൂരന്‍ മുഹമ്മദിന്റെ മകൻ അല്ലൂരന്‍ നൗഷാദ് (40) ആണ് സൗദിയിലെ മദീനയില്‍ മരണപ്പെട്ടത്.
മക്കയില്‍ ജോലി ചെയ്തിരുന്ന നൗഷാദ് മദീന വഴി നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. കഴിഞ്ഞ നോമ്പ് അവസാനത്തിലാണ് മദീനയില്‍ എത്തിയിരുന്നത്.
ഉമ്മ: കുട്ടി ബീവി, ഭാര്യ:ജംസീന. മക്കള്‍ : ജിന്‍സിയ (16), ജിബിന്‍ (9), ജസ (2). നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ജനാസ മദീനയില്‍ ജന്നത്തുല്‍ ബഖീഹില്‍ ഖബറടക്കും. നവോദയ ജീവകാരുണ്യ പ്രവര്‍ത്തകരായ ഷാജഹാന്‍ ,സുജായി ,റിയാസ് എന്നിവര്‍ സഹായത്തിനുണ്ട്.
https://www.facebook.com/Malayalivartha