ദമാമിൽ അവധി കഴിഞ്ഞു ജോലിയില്‍ പ്രവേശിച്ച പ്രവാസി മലയാളിയെ കാണാനില്ല; ആശങ്കയോടെ കുടുംബം

സൗദിയിലെ ദമാമിൽ പ്രവാസി മലയാളിയെ കാണാതായതായി റിപ്പോർട്ടുകൾ. ദമാമിലെ ഇസാം കബ്ബാനി ആന്റ് പാര്‍ട്ട്‌നേഴ്‌സ് കമ്പനിയിൽ ടെക്‌നിഷ്യനായി ജോലി ചെയ്തിരുന്ന പത്തനംതിട്ട, ഇടത്തിട്ട സ്വദേശി അനിഴ് വത്സലൻ (37) നെയാണ് കാണാതായത്. ഒരു മാസം മുൻപ് അവധി കഴിഞ്ഞു വന്ന് ജോലിയില്‍ പ്രവേശിച്ച അനിഴിനെ കഴിഞ്ഞ മാസം 30 മുതല്‍ കാണാതാവുകയായിരുന്നു.
രണ്ടു വയസ്സുള്ള മകനും ഭാര്യയുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായ അനിഴ്. കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0508714845/ 0549435609/ 0553970273 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.
https://www.facebook.com/Malayalivartha