ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി മലയാളി മരണപ്പെട്ടു

അല്‍ഹസ്സ: സൗദി അറേബ്യയിലെ അല്‍ഹസ്സ മുബാറസ്സില്‍ നിന്നും ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി മലയാളി മരണപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളി വള്ളിക്കാവ് പ്ലാത്തോട്ടു തറയില്‍ രാഘവന്‍റെ മകന്‍ രാജേന്ദ്രന്‍ (49) ആണ് മരിച്ചത്.
കൊല്ലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. നവോദയ സാംസ്‌കാരിക വേദിയുടെ അല്‍ഹസ- മുബാറസ് യുണിറ്റ് അംഗമായിരുന്നു രാജേന്ദ്രന്‍. ഉഷാകുമാരിയാണ് ഭാര്യ . രജനി, രഞ്ജിനി എന്നിവര്‍ മക്കളാണ് .
https://www.facebook.com/Malayalivartha