സൗദിയില്‍ സ്ത്രീകള്‍ വാഹനം ഓടിച്ചുതുടങ്ങിയതോടെ വിദേശി ഹൗസ് ഡ്രൈവര്‍മാര്‍ നാട്ടിലേക്ക്

സൗദിയില്‍ സ്ത്രീകള്‍ വാഹനം ഓടിച്ചുതുടങ്ങിയതോടെ ജോലി നഷ്ടപ്പെട്ടത് 30000 ഹൗസ് ഡ്രൈവര്‍മാര്‍ക്കാണ്. ആറുമാസത്തിനിടെ 30000 വിദേശി ഹൗസ് ഡ്രൈവര്‍മാരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി വ്യക്തമാക്കി.
സൗദിയില്‍ മൂന്നുലക്ഷത്തിലേറെ ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിനിടെ ഹൗസ് ഡ്രൈവര്‍ റിക്രൂട്ട്‌മെന്റില്‍ 25 ശതമാനം കുറവുവന്നു. അടുത്തവര്‍ഷം ഇത് 50 ശതമാനത്തിന് മുകളിലാകാനാണ് സാധ്യതയെന്ന് റിക്രൂട്ട്‌മെന്റ് മേഖലയിലുളളവര്‍ പറയുന്നു. ഇന്ത്യ, ഇന്‍ഡൊനീഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഹൗസ് ഡ്രൈവര്‍മാരെ എടുക്കാറുള്ളത്.
സ്വദേശിവത്കരണം ശക്തമായതോടെ നിത്യവും സൗദിയില്‍ തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ ശരാശരി എണ്ണം 2602 ആണ്. അതേസമയം സ്വദേശിവത്കരണം വ്യാപകമായി നടപ്പിലാക്കുമ്‌ബോഴും സൗദിയില്‍ മാസം ശരശാശരി 35,000 വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം ആദ്യ കണക്കുകള്‍ പ്രകാരം 1.06 ലക്ഷം തൊഴില്‍ വിസകളാണ് തൊഴില്‍ മന്ത്രാലയം അനുവദിച്ചത്.
സ്വദേശിവത്കരണത്തിന് പുറമേ തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയതോടെ രാജ്യം വിടുന്ന വിദേശികളുടെ എണ്ണം വര്‍ധിച്ചിരുന്നു. എന്നാല്‍, പുതിയ വിസയില്‍ തൊഴില്‍ കണ്ടെത്തുന്ന വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവു വന്നിട്ടില്ലെന്നാണ് തൊഴില്‍ സാമൂഹിക, വികസനകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്.
https://www.facebook.com/Malayalivartha