ഈ ഭര്‍ത്താവിനെ എങ്ങനെ വിശ്വസിക്കും? കാമുകിയുമായുള്ള അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയുടെ കിടപ്പറ രംഗം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഭര്‍ത്താവ്; പുറത്തറിഞ്ഞ ഭര്‍ത്താവിനെ കാത്തിരുന്നത്...

കാമുകിയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയോട് കാട്ടിയത് കൊടും ക്രൂരത. ഭാര്യയുടെ നഗ്‌നചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഭര്‍ത്താവിന്റെ പ്രതികാരം. സംഭവത്തില്‍ ഒളിവില്‍ പോയ യുവാവിന് അജ്മാന്‍ കോടതി തടവുംപിഴയും ശിക്ഷ വിധിച്ചു. ആറു മാസത്തെ ജയില്‍ശിക്ഷയും 100,000 ദിര്‍ഹം പിഴയുമാണ് വിധിച്ചത്. അറബ് യുവാവിനെതിരെ ഭാര്യയുടെ പരാതിയിലാണ് ശിക്ഷ.
സ്വകാര്യതാലംഘനം, വൈവാഹിക രഹസ്യങ്ങള്‍ പുറത്തുവിടല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയ അജ്മാന്‍ ക്രിമിനല്‍ കോടതി ഇയാളെ നാടുകടത്താനും പറഞ്ഞിട്ടുണ്ട്. വാട്‌സ്ആപ്പ്, ഐഎംഒ എന്നിവ വഴിയായിരുന്നു ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇതിനൊപ്പം ഭാര്യയെ മോശമായി പരാമര്‍ശിച്ചുള്ള ടെക്സ്റ്റ് മെസേജുകളും പുറത്തുവിട്ടിട്ടുണ്ട്. കടുത്ത മദ്യപാനിയായ ഭര്‍ത്താവിന്റെ കുടിയേക്കുറിച്ചോ അവിഹിത ബന്ധത്തെക്കുറിച്ചോ ചോദ്യം ചെയ്താല്‍ നഗ്‌നചിത്രങ്ങള്‍ പുറത്തു വിടുമെന്ന് പറഞ്ഞ് ഇയാള്‍ നേരത്തേ തന്നെ ഭീഷണിപ്പെടുത്തുമായിരുന്നെന്ന് യുവതി കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തു. സംഭവം നടന്ന ദിവസം മദ്യപിച്ച് വീട്ടില്‍ വൈകി വന്ന ഭര്‍ത്താവിന്റെ ഫോണില്‍ നിന്നാണ് ഭാര്യ വിവരം അറിഞ്ഞത്. ഭാര്യയുടെ ചിത്രങ്ങള്‍ അയച്ചതായി കാമുകിക്കയച്ച ടെക്സ്റ്റ് മെസേജുകള്‍ ഇവര്‍ കണ്ടെത്തുകയായിരുന്നു.
ഇക്കാര്യം താന്‍ മനസ്സിലാക്കിയെന്നറിഞ്ഞ ഭര്‍ത്താവ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു. കുട്ടികളുമായി വീട്ടില്‍ നിന്ന് രക്ഷിപ്പെടുകയായിരുന്നു. അന്ന് രാത്രി കോര്‍ണിഷിലാണ് കുട്ടികള്‍ക്കൊപ്പം കഴിച്ചുകൂട്ടിയതെന്നും യുവതി പറഞ്ഞു. പിന്നീട് ബന്ധുവിന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാളുടെ അഭാവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
https://www.facebook.com/Malayalivartha