ലോകത്തെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ, ജിദ്ദയ്ക്ക് പുതിയ നേതൃത്വം ; സൗദി ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി മേഖലാടിസ്ഥാനത്തിൽ ലീഗൽ സെല്ലുകൾക്കു രൂപംകൊടുത്തുകൊണ്ട് പ്രവർത്തനം തുടങ്ങാൻ തീരുമാനം

ലോകത്തിലെ നാല്പതോളം രാജ്യങ്ങളിൽ ശക്തമായ സംഘടനാ ശൃംഖലയുള്ള, ലോകത്തെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ് )ന്റെ ജിദ്ദ റീജിയന്റെ നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനമൊഴിഞ്ഞു പുതിയ നേതൃത്വം സ്ഥാനമേറ്റു.
ജിദ്ദയിലെ കലാ കായിക സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ ശ്രീമാൻ, ഹിഫ്‌സു റഹ്മാൻ (കോർഡിനേറ്റർ ), അനിൽ നാരായണ (പ്രസിഡന്റ് ), മൻസൂർ അബ്ദുൾകലാം(ജനറൽ സെക്രട്ടറി), ഷാനവാസ് കൊല്ലം(ട്രഷറർ), ഇബ്രാഹിം ഷാജഹാൻ. അബ്ദുൾ റഹ്മാൻ കാവുങ്ങൽ(അഡ്വൈസറി), ഹരി നമ്പ്യാർ, ഷംനാദ് കണിയാപുരം, നജീബ് ഖാൻ (നാഷണൽ കമ്മിറ്റി) സോണി ജേക്കബ്, സുനിൽ ജി പിള്ള(വൈ.പ്രസിഡന്റ് ), മനീഷ് മാധവ്, നൗഷീർ(ജോ. സെക്രട്ടറി), വിജയ കുമാർ. അജി ഡി പിള്ള(കൺവീനർ ജീവകാരുണ്യം), പ്രവീൺ പിള്ള(മീഡിയ കോഡിനേറ്റർ ), അബീഷ് ജോസഫ്, വിമൽ, എൽദോ പി ജോൺ (എക്സി :കമ്മിറ്റി) തുടങ്ങി 21 പേരുടെ കമ്മിറ്റി നിലയിൽ വന്നു.
പി.എം.എഫ്, ഗ്ലോബൽ പ്രസിഡന്റ് ശ്രീമാൻ റാഫി പാങ്ങോടിന്റെ അധ്യക്ഷതയിൽ, ഷറഫിയ സുൽത്താൻ ഫാമിലി റെസ്റ്ററന്റ് ഹാളിൽ കൂടിയ യോഗത്തിൽ നാഷണൽ കമ്മിറ്റി ട്രെഷറർ ബോബി ജോസഫ് സ്വാഗതവും, ഗ്ലോബൽ കമ്മിറ്റി പ്രതിനിധി ഉദയ കുമാർ പുതിയ ഭാരവാഹികളെ യോഗത്തിന് പരിചയപ്പെടുത്തി.
യോഗത്തിൽ സംസാരിച്ച ഷാജഹാൻ, അബ്ദുൾ റഹ്മാൻ കാവുങ്ങൽ., ഹിഫ്‌സു റഹ്മാൻ, അനിൽ നാരായണ, മൻസൂർ തുങ്ങിയവരെല്ലാം മറ്റു പ്രവാസി സംഘടനയിൽനിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടും ജീവകാരുന്യത്തിനും പ്രവാസികളുടെ പുനരധിവാസത്തിന് ഗ്ലോബൽ തലത്തിൽ വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും പിഎംഎഫ്, പ്രഥമ പരിഗണന നൽകുന്നതിനെ പ്രശംസിച്ചു.
സൗദി ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി മേഖലാടിസ്ഥാനത്തിൽ ലീഗൽ സെല്ലുകൾക്കു രൂപംകൊടുത്തുകൊണ്ട് പ്രവർത്തനം തുടങ്ങാൻ തീരുമാനമെടുത്തു. കേരളത്തിൽ ജില്ലാടിസ്ഥാനത്തിൽ ഭവന രഹിതരും നിർധനരുമായ പ്രവാസികൾക്ക് വീട് വയ്ച്ചു നൽകുന്ന തണൽ ഭവന പദ്ധതി, തലസ്ഥാനം കേന്ദ്രമാക്കി മറ്റു ജില്ലകളിൽ നിന്നും ചികിത്സക്കും മറ്റുമായി വരുന്ന നിർധനരായ പ്രവാസികൾക്ക് സൗജന്യ താമസവും ഭക്ഷണവും നൽകുന്ന സ്നേഹഭവനം തുടങ്ങി ഒട്ടേറെ പദ്ധതികളും യോഗത്തിൽ ചർച്ചചെയ്തു. അമേരിക്കയിൽ സന്ദർശനത്തിന് പോയ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിതല സംഘത്തെയും ന്യൂയോർക്കിൽ സ്വീകരിച്ചത് ഇത്തവണത്തെ ഫൊക്കാന അവാർഡ് ജേതാവും നോർക്ക വൈസ് പ്രസിഡന്റുമായ, പിഎംഎഫ് ഗ്ലോബൽ ഡയറക്ടർ ബോർഡ് ചെയർമാൻ ശ്രീമാൻ ജോസ് കാനാട്ടിന്റെ നേതൃത്വത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ സംഘാംഗവും വനിതാ കമ്മീഷൻ അംഗം ശ്രീമതി ഷാഹിദാ കമാൽ, പിഎംഫ് ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്. പ്രവാസികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കു എല്ലാപേരെയും യോഗം അഭിനന്ദിച്ചു. യോഗാനന്തരം ശ്രീ ഷാനവാസ് കൊല്ലം നന്ദി പറഞ്ഞു.
https://www.facebook.com/Malayalivartha