ഗള്‍ഫില്‍ പ്രവാസി യുവാവ് കുഴഞ്ഞിവീണുമരിച്ചു; കനിവ് കിനാനൂര്‍ കരിന്തളം പ്രവാസി സമിതിയുടെ രക്ഷാധികാരിയാണ് മരിച്ച ദിനേശന്‍

അജ്മാനില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് സ്വദേശി ദിനേശന്‍ ആണ് മരിച്ചത്.നാല്‍പ്പത്തിയെട്ട് വയസായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി യുഎഇയിലുള്ള ഇദ്ദേഹം അജ്മാനില്‍ സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു.
കലാ സാംസ്‌ക്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ദിനേശന്‍ കനിവ് കിനാനൂര്‍ കരിന്തളം പ്രവാസി സമിതിയുടെ രക്ഷാധികാരിയാണ്. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി പി. കൃഷ്ണന്റേയും ജാനകിയുടേയും മകനാണ്. ഭാര്യ : ഷബ്‌ന. സഹോദരങ്ങള്‍: പി.പ്രകാശന്‍ (സബ് എഡിറ്റര്‍, ദേശാഭിമാനി), ജയശ്രീ, ഷീജ
https://www.facebook.com/Malayalivartha