സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഉല്ലാസയാത്ര ദുരന്ത യാത്രയായി; അമേരിക്കയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

അമേരിക്കയിൽ മലയാളി യുവാവ് കുളിക്കുന്നതിനിടയിൽ മുങ്ങി മരിച്ചു. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം എരുത്തിക്കല്‍ തോമസ് മാര്‍ക്കോസിന്റെയും ആറാട്ടുപുഴ കൊല്ലം പറമ്പിൽ പരേതയായ സാറാ തോമസിന്റെയും മകനായ മാര്‍ക്ക തോഗസ് (ഗൗതം) (34) ആണ് മരിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പം ഉല്ലാസയാത്ര പോയ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ മാര്‍ക്ക സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് 180 മൈല്‍ അകലെയുള്ള സ്‌പൈസര്‍ മെഡോ റിസര്‍വോയറില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നു.
ജൂലൈ 14 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നു വരെ സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഗാര്‍ഡന്‍ ചാപ്പല്‍ ഫ്യൂണറല്‍ ഹോമില്‍ വച്ച് പൊതുദര്‍ശനം നടത്തും. ശേഷം തിരുവനന്തപുരം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തും. സഹോദരന്‍ : മാത്യു തോമസ് (നോര്‍ത്ത് കരോലിന).
https://www.facebook.com/Malayalivartha