അബുദാബിയിൽ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു; എന്നാൽ നാട്ടിലെത്തിയത് മലയാളിയുടെ മൃതദേഹത്തിന് പകരം ചെന്നൈ സ്വദേശിയുടേത്

അബുദാബിയില്‍ വച്ച് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. എന്നാൽ മലയാളി പ്രവാസിയുടെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് ചെന്നൈ സ്വദേശിയുടെ മൃതദേഹം ആയിരുന്നു. അമ്പലവയൽ തായ്കൊല്ലി ഒതയോത്ത് നരിക്കുണ്ട് അഴീക്കോടന്‍ ഹരിദാസന്റെ മകന്‍ നിഥിന്റെ (30) മൃതദേഹത്തിന് പകരമാണ് ചെന്നൈ സ്വദേശിയുടെ മൃതദേഹം എത്തിയത്.
ഇന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൃതദേഹം അമ്പലവയൽ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് മൃതദേഹം മാറിയതായി വിവരം ലഭിച്ചത്. നിഥിന്റെ മൃതദേഹം ബംഗളൂരു വിമാനത്താവളത്തിലെത്തിക്കുകയും അവിടെ നിന്ന് മൈസൂരുവിലെത്തിച്ച ശേഷം ചെന്നൈ സ്വദേശിയുടെ മൃതദേഹവും അവിടെയെത്തിക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha