ഏവർക്കും അവിസ്മരണീയ അനുഭവമൊരുക്കാനൊരുങ്ങി അബുദാബി

യൂ എ ഇ കാർക്ക് സന്തോഷ വാർത്ത. അബുദാബിയിൽ റീട്ടെയിൽ അബുദാബി എന്ന പേരിൽ അബുദാബിയുടെ സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം വ്യാപാരമേള സംഘടിപ്പിക്കുന്നു. ഈ മാസം 26 മുതൽ ഫെബ്രുവരി 5 വരെ നടക്കുന്ന മേളയിൽ യൂ എ ഇയിലെ 650 വ്യാപാര സ്ഥാപനങ്ങൾ പങ്കെടുക്കും.
90 ശതമാനംവിലക്കുറവിൽ ലോകോത്തര നിലവരുമുള്ള ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളടക്കം മേളയിൽ ഉണ്ടാകും. എമിറേറ്റ്സിന്റെ എല്ലാ ഭാഗത്തുമുള്ളവർ മേളയിൽ പങ്കാളിയാകും എന്നതിനാൽ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ഈ ആനുകൂല്യം ലഭ്യമാകുമെന്ന് സാംസ്കാരിക, ടൂറിസം വിഭാഗം അറിയിച്ചു.
നഗരത്തിലെ ഷോപ്പിങ് മാളുകൾ, വൻകിട, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ, റസ്റ്ററന്റുകൾ, ഹോട്ടലുകൾ എന്നിവയും മേളയുടെ ഭാഗമാകും. താമസക്കാർക്കു പുറമേ അബുദാബിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കും പുത്തൻ ആകർഷണമായിരിക്കും മേള. യുഎഇയിലെ സ്വദേശികൾക്കും വിദേശികൾക്കും സഞ്ചാരികൾക്കും പുതിയൊരു ഷോപ്പിങ്, വിനോദ അനുഭവം സമ്മാനിക്കാനാണ് ശ്രമിക്കുന്നതെന്ന് സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം അണ്ടർ സെക്രട്ടറി സെയ്ഫ് സഈദ് ഗൊബാഷ് പറഞ്ഞു.
കോഡ് റെഡ് സെയിൽ എന്നീ വിഭാഗത്തിൽ 650 ചില്ലറ വ്യാപാര കേന്ദ്രങ്ങളും 18 മാളുകളും പങ്കെടുക്കുന്നുണ്ട്. 90 ശതമാനം വിലക്കുറവിന് പുറമേ ഒരെണ്ണം വാങ്ങിയാൽ മറ്റൊരെണ്ണം സൗജന്യമായി ലഭിക്കുന്ന പദ്ധതിയുമുണ്ട്. ദിവസം, ആഴ്ച, മാസം എന്നിങ്ങനെ നടക്കുന്ന നറുക്കെടുപ്പിൽ ആകർഷക സമ്മാനങ്ങളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. രുചിയിൽ വിട്ടുവീഴ്ചയില്ലാതെ ഉണ്ടാക്കുന്ന ലോകോത്തര ഭക്ഷ്യവിഭവങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. 26 മുതൽ ജനുവരി അഞ്ചു വരെ അബുദാബിയിൽ നടക്കുന്ന രാജ്യാന്തര കായിക മത്സരങ്ങൾ കാണാനെത്തുന്നവർക്കും റാഡ് സീസൺ വിസ്മയ കാഴ്ചയൊരുക്കും.
https://www.facebook.com/Malayalivartha