പ്രവാസികൾക്കായി നോർക്ക ഡിവിഡന്റ് പദ്ധതി

നോര്‍ക്ക പ്രവാസികൾക്കായി പുതിയ ഡിവിഡന്റ് കൊണ്ട് വരുന്നു.അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ അയ്യായിരത്തി അഞ്ഞൂറ് രൂപ ഡിവിഡന്റ് നല്‍കുമെന്നതാണ് പദ്ധതി. ഇത് വാസികള്‍ക്ക് നിരവധി ക്ഷേമ പദ്ധതികള്‍ തയ്യാറാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഡിവിഡന്‍റ് പദ്ധതിയെന്നും നോര്‍ക്കയുടെയും കേരള പ്രവാസി ക്ഷേമ നിധി ബോര്‍ഡിന്‍റെയും ഭാരവാഹികള്‍ ദുബായിയില്‍ അറിയിച്ചു .
എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള റിക്രൂട്ട്മെന്റിന് നോര്‍ക്ക വഴി രേഖകള്‍ അറ്റസ്റ്റ് ചെയ്യാന്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഡിവിഡന്റ് പദ്ധതി പലിശ പദ്ധതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപങ്ങൾ കിഫ്ബിയിലേക്കോ ലാഭകരമായ ഏതെങ്കിലും പാതയിലേക്കോ ആണ് പോവുക. 18 വയസ്സ് കഴിഞ്ഞ ആർക്കും നിക്ഷേപം നടത്താം. പ്രവാസജീവിതം മതിയാക്കി നിശ്ചിതകാലം കഴിഞ്ഞാൽ പ്രതിമാസം ഡിവിഡന്റ് ലഭിച്ചുതുടങ്ങും. മരണംവരെ അത് ലഭിക്കും. മരിച്ചുകഴിഞ്ഞാൽ ഏറ്റവുമടുത്ത ആശ്രിതനോ ആശ്രിതയ്‌ക്കോ ഡിവിഡന്റ് ലഭിക്കും. ആ വ്യക്തിയും മരിച്ചാൽ, നിബന്ധനകൾക്ക് വിധേയമായി തൊട്ടടുത്ത ആശ്രിതർക്ക് ലഭിക്കും. ഈ പദ്ധതിക്ക് സംസ്ഥാന ഭരണകൂടം പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഏതാനും ദിവത്തിനകം മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുമെന്നും നോർക്കയുടെയും കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെയും ഭാരവാഹികൾ ദുബായിയിൽ അറിയിച്ചു.
ഗള്‍ഫ് നാടുകളില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതുദേഹം നാട്ടില്‍ എത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പ്രവാസിക്ഷേമനിധി അധ്യക്ഷന്‍ പി.ടി.കുഞ്ഞുമുഹമ്മദ് പറഞ്ഞു. നോര്‍ക്ക സാധ്യമായ ഇടപെടലുകള്‍ ഇക്കര്യത്തില്‍ നടത്തുന്നുണ്ട് . സമഗ്ര കുടിയേറ്റ നയം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കണം എന്നതാണ് കേരളത്തിന്‍റെ ആവശ്യമെനും നോര്‍ക്ക അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha