ആഘോഷങ്ങളോടനുബന്ധിച്ച് വാനോളമുയർന്ന് വിമാന ടിക്കറ്റ് നിരക്കുകൾ; നട്ടം തിരിഞ്ഞു പ്രവാസികൾ

ശൈത്യകാല സീസണ്, ക്രിസ്മസ്, പുതുവല്‍സരാഘോഷങ്ങള്‍ എന്നിവയോടനുബന്ധിച്ച് വിമാനയാത്രാനിരക്ക് കുതിച്ചുയർന്നു. വിമാനടിക്കറ്റ് നിരക്കുകളില്‍ വൻ വര്‍ധനവാണുള്ളത്. ടിക്കറ്റിന് ആവശ്യകതയേറിയതോടെ 50ശതമാനം വരെ വര്‍ധനവാണ് നിരക്കുകളിൽ ഉണ്ടായിട്ടുള്ളത്
ക്രിസ്മസ്പുതുവല്സരം ആഘോഷിക്കുന്നതിനും അവധിക്കാലം ചെലവഴിക്കുന്നതിനുമെല്ലാം പ്രവാസികള്‍ രാജ്യത്തിന് പുറത്തേക്കുപോകുന്ന സമയമാണിപ്പോള്‍. ഈ സമയത്താണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത് . ഇതാണിപ്പോൾ പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ഫിലിപ്പൈന്‍, അമേരിക്ക,ഇന്ത്യ, യൂറോപ്യന്‍, രാജ്യങ്ങള്‍, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങില്‍ വൻ വര്‍ധനവുണ്ടായിട്ടുണ്ട്.ഒഴിവുകാലം ചെലവഴിക്കുന്നതിനായി ഖത്തരികള്‍ തുര്‍ക്കിയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് കൂടുതലായി പോകുന്നത്.
ഏറ്റവും തിരക്കുള്ള മാസങ്ങളിലൊന്നാണ്ഖ ത്തറിെൻറ വ്യോമയാന മേഖലയെ സംബന്ധിച്ചിടത്തോളം ഡിസംബര്‍. സ്കൂളുകളിലെ ശൈത്യകാല അവധിയും ടിക്കറ്റ് നിരക്ക് വര്‍ധനവിന് കാരണമാകുന്നു. ജനുവരി ആദ്യവാരം വരെ ടിക്കറ്റ് നിരക്ക് ഉയര്ന്നുനില്ക്കുമെന്ന് വിവിധ ട്രാവല്‍ ഏജന്‍സികൾ പറയുന്നു. ഡിസംബര്‍ 23 മുതല്‍ 27വരെയുള്ള കാലയളവില്‍ വിമാനടിക്കറ്റിന് നിരക്ക് കൂടുതലാണ്. ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്നുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 35 മുതല്‍ 40ശതമാനം വരെ കൂടുതല്‍ തുകയാണ് യാത്രക്കാര്‍ക്ക് നല്‍കേണ്ടിവരുന്നത്. ജിസിസി, ഏഷ്യന്‍, യൂറോപ്യന്‍ സ്ഥലങ്ങളിലേക്കെല്ലാം ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha