യുവതികളെ തടഞ്ഞ സംഭവം: കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെ കേസെടുത്തു

തിങ്കളാഴ്ച രാവിലെ മല കയറാൻവന്ന കോഴിക്കോട് സ്വദേശിയായ ബിന്ദുവിനെയും മലപ്പുറം സ്വദേശിയായ കനകദുര്‍ഗയെയും തടഞ്ഞവര്‍ക്കെതിരെ കണ്ടാലറിയാവുന്ന 200 പേർക്കെതിരേ പോലീസ് കേസെടുത്തു. ചന്ദ്രാനന്ദൻ റോഡിലും നടപ്പന്തലിലും പ്രതിഷേധിച്ചവർക്കെതിരേയാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
ഇന്ന് പുലർച്ചെയാണ് ബിന്ദു, കനക ദുർഗ എന്നി യുവതികൾ ശബരിമലയിൽ എത്തിയത്.യുവതികൾക്കെതിരെയുള്ള പ്രതിഷേധം കനത്തതോടെ പോലീസ് ഇടപ്പെട്ട് യുവതികളെ പറഞ്ഞ് അനുനയിപ്പിച്ചശേഷമാണ് മലയിറങ്ങിയത്.യുവതികളുമായി മലയിറങ്ങുന്നതിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു.
https://www.facebook.com/Malayalivartha