ഖത്തറിൽ മീഡിയാ സിറ്റി സംബന്ധിച്ച കരട് നിയമത്തിന് അംഗീകാരം

യൂ എ ഇ മാധ്യമപ്രവർത്തകർക്ക് സന്തോഷ വാർത്ത. ഖത്തറിൽ മീഡിയ സിറ്റി വരുന്നു. ഇത് സംബന്ധിച്ച കരട് നിയമത്തിന് ശൂറാ കൗൺസിൽ അംഗീകാരം നൽകി. സ്പീക്കർ അഹമ്മദ് ബിൻ അബ്ദുല്ല ബിൻ സൈദ് ആൽ മഹമ്മൂദിന്റെ അധ്യക്ഷതയിൽ ചേർന്ന ശൂറൗ കൗൺസിൽ യോഗത്തിലാണ് മീഡിയാ സിറ്റി സംബന്ധിച്ച കരട് നിയമത്തിന് അംഗീകാരം നൽകിയത്.
വ്യത്യസ്ത ശുപാർശകളോടെ കരട് നിയമം മന്ത്രിസഭയുടെ മുമ്പാകെ സമർപ്പിക്കാനും ശൂറാ കൗൺസിൽ തീരുമാനമായി. വിവിധ തരം മാധ്യമ പ്രവർത്തനങ്ങളെ വികസിപ്പിക്കുന്നതിന് പ്രത്യേക പരിപാടികൾ ആവിഷ്കരിക്കുമെന്ന് കരട് നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ടെലിവിഷൻ, റേഡിയോ, ദിനപത്രം, മാഗസിനുകൾ, പുസ്തകങ്ങൾ തുടങ്ങിയവക്കൊക്കെ ഇനി അനുമതി പത്രം നൽകുന്നത് മീഡിയാ സിറ്റിയായിരിക്കുമെന്നും കരട് നിയമത്തിലുണ്ട്.
https://www.facebook.com/Malayalivartha