സ്വദേശിവത്കരണം വ്യാപിപ്പിച്ച് സൗദി...ബേക്കറി മേഖലയിലും സ്വദേശിവത്കരണം ശക്‌തമാക്കുന്നു; 15,000 സ്ത്രീകളെ നിയമിക്കും

മാറ്റങ്ങളുടെ ചുടവടുറപ്പ് നടത്തുന്ന സൗദിയിൽ ബേക്കറി മേഖലകളിലും സ്വദേശിവത്കരണം ശക്തമാക്കുന്നു . വിദേശികളെ ഒഴിവാക്കുന്നതിനൊപ്പം പതിനയ്യായിരം സ്വദേശി വനിതകള്‍ക്ക് ജോലി നല്‍കുമെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയിലെ ബേക്കറീസ് കമ്മിറി അധ്യക്ഷ്യന്‍ ഫാഇസ് ഹമ്മാദ അറിയിച്ചു.
അയ്യായിരം ബേക്കറികളിലായാണ് 15,000 സ്ത്രീകളെ നിയമിക്കുന്നത്. ഈ രംഗത്ത് മുതല്‍മുടക്കുന്നവര്‍ സ്ത്രീകളെ നിയമിക്കണമെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ് അറിയിച്ചു. ഒരോ ബേക്കറികളിലും മൂന്ന് സ്ത്രീകള്‍ക്ക് ജോലി നല്‍കണം. ബേക്കറികളില്‍ വില്‍പ്പന, വിതരണം, ലേബര്‍, ഡ്രൈവര്‍ വിഭാഗങ്ങളിലാണ് സ്ത്രീകള്‍ക്ക് ജോലി ചെയ്യാവുന്നത്. സ്വദേശി തൊഴിലന്വേഷകരില്‍ വനിതകളുടെ അനുപാതം കൂടുതലായതിനാലാണ് സ്ത്രീകള്‍ക്ക് യോജിച്ച കൂടുതല്‍ തൊഴിലുകള്‍ സ്വദേശിവത്കരിക്കാന്‍ അധികൃതര്‍ നീക്കം നടത്തുന്നത്.
സൗദി വിഷന്‍ 2030ന്റെ ഭാഗമായി തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം സൃഷ്ടിക്കുമെന്ന പ്രഖ്യാപനവും കൂടിയാണ് ഇതോടെ ലക്ഷ്യം വെക്കുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദിച്ചത് ഈ രംഗത്ത് പുതിയ സാധ്യത തുറക്കാന്‍ കാരണമായിട്ടുണ്ട്. പലഹാരങ്ങളുടെ സെയില്‍സ് റപ്രസന്‍ററ്റീവ് ജോലികളും സ്ത്രീകള്‍ക്ക് ഏറ്റെടുക്കാവുന്നതാണ്. സ്ത്രീകള്‍ക്ക് ഇണങ്ങിയ കൂടുതല്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് തുടരുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha