പ്രവാസികളുടെ നിലനിൽപ്പിനെ ബാധിക്കുമോ? റോബോർട്ടിന് സർക്കാർ ജോലി നൽകി സൗദി അറേബ്യ

സൗദി സർക്കാർ സർവീസിൽ ആദ്യമായി റോബോട്ടിനു ജോലി നൽകി. ഇതിലൂടെ റോബോട്ടിന് സർക്കാർ ജോലി നൽകുന്ന ആദ്യരാജ്യമെന്ന ബഹുമതിയും സൗദി അറേബ്യക്ക് സ്വന്തം. ടെക്നിഷ്യന്‍’ എന്ന പേരിലുള്ള റൊബോട്ട് ഉപഭോക്ത്യ സേവന മേഖലയിലാണ് റിസപ്ഷനിസ്റ്റായി സേവനം ചെയ്യുന്നത്. റോബോട്ടിന് പൗരത്വം നൽകിയ ആദ്യരാജ്യവും സൗദിയാണ്.
സാധാരണ തൊഴിലാളികൾക്കുള്ളതു പോലെ തൊഴിൽ കാർഡ് ഉൾപ്പെടെയുള്ള എല്ലാരേഖകളും ടെക്കാനി എന്ന ഈ റോബോട്ടിന് നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയത്തിെൻറയും അനുബന്ധ സ്ഥാപനങ്ങളുടെയും സേവനങ്ങളെ വിലയിരുത്താന്‍ റൊബോട്ട് സഹായകരമാകും.ട്രെയിനിങ് അതോറിറ്റിയുടെ സന്ദേശങ്ങള്‍ പൊതുജനങ്ങൾക്കെത്തിക്കാനുള്ള ഓണ്‍ലൈന്‍ സേവനവും െറാബോട്ട് വഴിയാണ് നടക്കുക.ഇലക്‌ട്രോണിക് മൂല്യനിർണയ സംവിധാനം വഴിയാകും റോബോട്ടിന്റെ സേവനം ലഭ്യമാക്കുക. സന്ദർശകർക്ക് ആവശ്യമായ സന്ദേശങ്ങളും റോബോട്ട് നൽകും.
അതേസമയം, റോബോട്ടിനു സർക്കാർ ഉദ്യോഗം നൽകിയത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ നിലനിൽപ്പിനെ ബാധിക്കുമോ എന്നതും പ്രവാസികൾക്കിടയിൽ ഉത്കണ്ഠ ഉളവാക്കുന്നു.
തിങ്കളാഴ്ച ചേർന്ന കോർപറേഷൻ യോഗത്തിലും റോബോട്ട് പങ്കെടുത്തു. വിദ്യാഭ്യാസ മന്ത്രി അഹമ്മദ് അൽ ഈസയും ടി.വി.ടി.സി ഗവർണർ അഹമ്മദ് അൽ ഫഹൈദും യോഗത്തിനെത്തിയിരുന്നു.
ഞായറാഴ്ച വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ പ്രഫഷനല്‍ ട്രെയിനിങ് അതോറിറ്റിയുടെ ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് മന്ത്രി റൊബോട്ട് സേവനം ഉദ്ഘാടനം ചെയ്തത്.
https://www.facebook.com/Malayalivartha